Monday, April 5, 2010

ഹബീബ് അബ്ദുൽ ഖാദിർ അൽ സഖാഫ്

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


السلام عليكم ورحمة الله وبركاته


ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞ സൌദിയിലെ പ്രശസ്ത പണ്ഡിതൻ മഹാനായ ഹബീബ് അബ്ദുൽ ഖാദിർ അൽ സഖാഫ് رحمه الله യുടെ വേർപാട് മുസ്‌ലിം ഉമ്മത്തിന് തീരാ നഷ്ടമായി.സുന്നീ ലോകം മുഴുവനും അത്യാദരവോടെ ഓർക്കുന്ന ആ മഹാ മനുഷ്യൻ ഒരു നൂറ്റാണ്ട് കാലം മുഴുവനും വിശുദ്ധ ഇസ്‌ലാമിനു വേണ്ടി, സുന്നീ ആശയ പ്രചരണത്തിനായി നീക്കി വെച്ച ഒരു മഹാ പണ്ഡിതനായിരുന്നു.ആയിരക്കണക്കിന് പണ്ഡിതരുടെയും ഇഷ്ട ജനങ്ങളുടെയും സാന്നിദ്ധ്യം കൊണ്ട് ജിദ്ദയിലെ അദ്ദേഹത്തിന്റെ വീട് ഇന്നലെ ധന്യമായിരുന്നു.

ജിദ്ദ മുഴുവനും അടുത്തൊന്നും കാണാത്ത വിധം പൊടിക്കാറ്റുകൊണ്ട് വീർപ്പുമുട്ടിയപ്പോഴും മഹനവർകളുടെ വീടും പരിസരവും പൊടിക്കാറ്റുപോയി ഒരു പൊടി പോലും അന്തരീക്ഷത്തിൽ കാണാനില്ലാത്ത അവസ്ഥ സന്ദർശകരെ അത്ഭുതപ്പെടുത്തി.
പകരം ആയിരക്കണക്കിന് സുന്നീ വിശ്വസികളുടെ മിന്നിത്തിളങ്ങുന്ന മുഖങ്ങൾ കുളിരു പകരുന്ന കാഴ്ചയായി. ( ചില ഫോട്ടോകൾ അറ്റാച്ച് ചെയ്തത് കാണുക click here)


ഇശാ നിസ്കാരാനന്തരം പതിനായിരങ്ങളുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ മസ്ജിദുൽ ഹറാമിൽ വെച്ച് അവിടുത്തെ ജനാസ നിസ്കാരവും അനന്തരം മഹതി ഉമ്മുൽ മു‌അ്മിനീൻ ഖദിജ رحمه الله യുടെ ചാരത്ത് മറവ് ചെയ്യുകയും ചെയ്തു . യമനിലെ പ്രസിദ്ധ് പണ്ഡിതനായ ബഹു .ഹബീബ് ഉമർ, മദീനയിലെ പ്രസിദ്ധ പണ്ഡിതനായ ഹബീബ് സൈൻ ബിൻ സുമൈത് തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം പണ്ഡിതന്മാരുടെയും ശിഷ്യന്മാരുടെയും നിറ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.اللهم اكرم نزله ووسع مدخله واجعل ضريحه روضة من رياض الفردوس الأعلى يا أكرم الأكرمين وشفعه فينا يارب العالمينفما الظنُّ بالعبدِ الذي طول عُمره


..بأحمد مسروراً ومات موحـــدا ً؟!.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينnews

some pictures from the funeral click here
http://www.aslein.net/showthread.php?t=11953

Islamic Bulletin (Special )

3 comments:

 1. നിസ്കാരത്തില്‍ മസ്ബൂകായി ഇമാം രുകൂഇല്‍ നിന്നും
  എഴുനേല്‍കുമ്പോള്‍, അവനു ആ രകഅത്തു കിട്ടിയിട്ടില്ല അവന്‍ രുകൂഇല്‍ എതുംബോയെക് ഇമാം ഉയര്‍ന്നു, എന്നാല്‍ അവന്‍ അവസാനം ഒരു രകഹത് നിസ്കരിച്ചു സഹ് വിന്റെ സുജൂദ്‌ ചെയ്യണം എന്നുണ്ടോ?
  സലാം ഖത്തര്‍
  جزاك الله خير

  ReplyDelete
 2. പ്രിയ സഹോദരാ,

  വിഷയവുമായി ബന്ധപ്പെട്ട ചോദ്യം ബ്ലോഗിൽ പോസ്റ്റ് ചെയ്യുക. ഈ ചോദ്യം മെയിലിൽ അയക്കുമല്ലോ .ഇൻശാ അല്ലാഹ് ഉസ്താദ് മറുപടി നൽകുന്നതായിരിക്കും

  ReplyDelete
 3. ‌@Iasam

  അങ്ങിനെ ഒരു സുജൂദ് ഇല്ല എന്നാണ് മറുപടി

  ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails