بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
“സത്യവിശ്വാസിക്കളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക. നിങ്ങൾ വിജയം വരിച്ചവരാകാൻ”(സൂറത്തുന്നൂർ :31)
അല്ലാഹുവിന്റെ കല്പനയ്ക്ക് വിപരീതം പ്രവർത്തിച്ചതിലും പാപം ചെയ്തതിലുമുള്ള അതിയായ ഖേദമാണ് തൌബ കൊണ്ട് ഉദ്ദേശിക്കുന്നത്.
പാപം ചെയ്താലുടൻ തൌബ നിർബന്ധമാണ്. ചില പാപങ്ങളിൽ നിന്നുമാത്രം തൌബ ചെയ്യാം.
ലോകാവസാനത്തോടടുത്ത് സൂര്യൻ പടിഞ്ഞാറുനിന്നുദിച്ചതിനു ശേഷവും ആത്മാവ് ശരീരത്തിൽ നിന്ന് വേർപിരിയാനടുത്ത സമയത്തും തൌബ സ്വീകാര്യമല്ല. ഇവ രണ്ടും ഏത് സമയത്താണെന്നറിയാത്തതിനാൽ എല്ലായ്പ്പോഴും തൌബ അനിവര്യമാണ്.
തൌബ സ്വീകരിക്കപ്പെടാൻ നാല് നിബന്ധനകൾ ഒത്തിരിക്കണം
1) പാപം ചെയ്ത് കൊണ്ടിരിക്കുന്നവനാണെങ്കിൽ അതിൽനിന്നും പിന്മാറണം. ഉദാ:- പലിശ സംബന്ധമായ ബിസിനസ് ചെയ്യുന്നവൻ അതൊഴിവാക്കണം. കള്ള് കുടിക്കുന്നവൻ അത് നിറുത്തണം.
2) കുറ്റം ചെയ്തതിൽ ഖേദിക്കുക.
3) പിന്നീട് തെറ്റുകൾ ചെയ്യില്ലെന്ന ദൃഢംതീരുമാനമുണ്ടായിരിക്കുക.
4) അപഹരിച്ച സ്വത്ത്, നിർബന്ധമായ സകാത്ത് തുടങ്ങിയ ബാധ്യതകളിൽ നിന്നും ഏഷണി, പരദൂഷണം പോലുള്ള അപരന്റെ അഭിമാന സംബന്ധമായ ബാധ്യതകളിൽ നിന്നും പൂർണമായും മുക്തനാവണം. അപഹൃത സ്വത്ത് അതിന്റെ ഉടമകൾക്ക് തിരിച്ച്കൊടുത്തും സകാത്ത് അതിന്റെ അവകാശികൾക്ക് വിതരണം ചെയ്തും താൻ അപരാധം പറഞ്ഞവരുടെയടുത്ത് ചെന്ന് കുറ്റം ഏറ്റ് പറഞ്ഞ് മാപ്പ് ചോദിച്ചുമാണ് തൌബ ചെയ്യേണ്ടത്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-141
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.