بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
വിശുദ്ധ കബ്ർ ശരീഫ്:
ഇതിനുള്ളിൽ മൂന്ന് ഖബ്റുകളാണുള്ളത് നബി صلى الله عليه وسلم യുടെയും സിദ്ദീഖ് رضي الله عنه വിന്റെയും ,ഉമർ رضي الله عنهവിന്റെയും ഖബ്റുകളാണത്. ഇവിടെ തന്നെയാണ് ഇനി ഈസാ നബി عليه السلام നെയും മറവ് ചെയ്യുക. ഈ വീടിന്റെ തൊട്ട് പിറകിൽ കാണുന്നതാണ് മഹതിയായ ഫാതിമ ബീവി رضي الله عنهاയുടെ വീട്. ഇവിടെയാണ് മഹതിയുടെ ഖബ്ർ എന്ന് പറയുന്ന ചരിത്രകാരന്മാരുണ്ട്. പ്രബലമായ അഭിപ്രായമനുസരിച്ച് മഹതിയുടെ ഖബ്ർ ബഖ്വീഇലാണ്.
കഅബയെ ആദരസൂചകമായി കില്ലയണിയിക്കുന്നത് പോലെ പരിശുദ്ധ ഖബ്റുകളെയും കില്ലയണിയിക്കാറുണ്ട്. ഇതാദ്യമായി ആരംഭിച്ചത് ഹിജ്റ 200 കളിലാണ്. ഇബ്നുൽ ഹയ്ജാഅ് എന്ന മിസ്റിലെ ഒരു മന്ത്രിയാണ് ഇത് തുടങ്ങിയത്. ഹാറൂൻ റശീദിന്റെ ഭാര്യയാണെന്നും കാണുനു. ഇടയ്ക്കിടെ പലരും ഇതിന്റെ മുകളിൽ പുതിയത് വിരിക്കാൻ തുടങ്ങി. അവസാനം മലിക് ഫൈസലിന്റെ കാലത്ത് അഥവാ ഹിജ്റ 1371 മുതൽ അതിന്നായി പ്രത്യേകം കമ്പനിതന്നെ സ്ഥാപിക്കുകയും ഇടയ്ക്കിടെ മാറ്റി പുതിയത് അണിയിക്കുകയും ചെയ്ത് വരുന്നു. വളരെ മനോഹരവും വിലപിടിപ്പുള്ളതുമായ കില്ലകളാണ് വിരിക്കാറുള്ളത്.
ഇവിടെ സിയാറത്ത് ചെയ്യുമ്പോഴും അവിടെ നിന്ന് ദുആ ചെയ്യുമ്പോഴും പൂർണ്ണ അദബോടുകൂടിയും താഴ്മയോട് കൂടിയും അല്പം വിട്ടു നിനു കൊണ്ട് ആദരവോടെ സലാം പറയുകയും ദുആ ചെയ്യുകവേണം.
ഇവിടെ അനേകം അത്ഭുത സംഭവങ്ങൾ നടന്നതായി ചരിത്രങ്ങളിൽ കാണാം. വലീദ്ബ്നു അബ്ദുൽ മലികിന്റെ കാലത്ത് പള്ളിപുതുക്കിപണിയുന്ന ജോലിയിലേർപ്പെട്ട ഒരു തൊഴിലാളി ഒരു ദിവസം ആളൊഴിഞ്ഞ ഉച്ച സമയത്ത് സിദ്ദീഖ് رضي الله عنه ന്റെയും ഉമർ رضي الله عنهന്റെയും ഖബ്റിൽ മൂത്രമൊഴിക്കാൻ ശ്രമം നടത്തുകയും അതിന്നായി പോകുന്ന സമയത്ത് പെട്ടെന്ന് പേടിച്ച് അട്ടഹസിച്ച് നിലത്ത് വീഴുകയും വയറ് പൊട്ടി മരണപ്പെടുകയും ചെയ്തത് അതിലൊന്നാണ്.
അത് പോലെ ഹറ്റ യുദ്ധക്കാലത്ത് മഹാനായ സഈദുബ്നുൽ മുസയ്യബ് رحمه الله റൌളയിൽ നിന്ന് ബാങ്കും ഇഖാമത്തും കേട്ടതും ഇതിൽപെട്ടതാണ്.
പലരും ഖബ്റിൽ നിന്ന് സലാം മടക്കുന്നത് കേട്ടതായി ഇമാം സുയൂതി رحمه الل യും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-136
Masha allah... valare yere padikkanulla postukal... Islam bulletintnu oru paad nanni..
ReplyDeletePlease visit blog " madna in picture"
http://way2madina.blogspot.com/
അഫ്സൽ മുഹമ്മദ്
ReplyDeleteസന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി. താങ്കളുടെ കൂട്ടുകാർക്കും എത്തിക്കുക.
Sacred Tomb of The Holy Prophet (pbuh):
ReplyDeletehttp://way2madina.blogspot.com/2010/04/sacred-tomb-of-holy-prophet-pbuh.html