بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മസ്ജിദുന്നബവിയിലെ തൂണുകൾ (ബുളളറ്റിൻ 133 ന്റെ ബാക്കി)
മറ്റൊരു പ്രധാന തൂണാണ് ; ‘ഉസ്തുവാനത്തു ആഇശ’ (أسطوانة عائشة رضي الله عنها ) ഇത് റൌളയുടെ മധ്യത്തിലായി , മുമ്പ് പരിചയപ്പെടുത്തിയ ‘ഉസ്തുവാനത്തു അൽ മുഖല്ലഖ’യുടെ പിന്നിൽ ഇടതുഭാഗത്തായിട്ടാണുള്ളത്. ഇവിടെ മൂന്ന് മാസത്തോളം നബി صلى الله عليه وسلم ഇമാമായി നിസ്കരിച്ചിട്ടുണ്ട്. പിന്നീടാണ് ഇന്നുള്ള മിഹ്റാബിലേക്ക് മാറിയത്. അത് കൊണ്ട് തന്നെ ഈ തൂണിനടുത്ത് നിസ്കരിക്കാൻ മഹാനായ സിദ്ദീഖ് رضي الله عنه ,ഉമർ رضي الله عنه മറ്റ് ഉന്നതന്മാരായ സഹാബത്തും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുഹാജിറുകളായ സഹാബികൾ ഇവിടെ ഇരിക്കാൻ കൂടുതൽ താത്പര്യം കാണിച്ചിരുന്നു.
ഇതിന് ഈ പേരു വരാനുള്ള കാരണം ; ഒരിക്കൽ ആഇശബീവി رضي الله عنها യുടെ അടുക്കൽ സഹാബത്തും താബിഈങ്ങളിൽ പ്രമുഖനും ആഇശബീവി യുടെ സഹോദരിയുടെ മകനുമായ ഉർവത്ത് رضي الله عنه വും ഇരിക്കുമ്പോൾ മഹതി പറഞ്ഞു. ഈ പള്ളിയിൽ ഒരു തൂണുണ്ട്. ആ തൂണിനടുത്ത് നിസ്കരിക്കുന്നതിന്റെ ശ്രേഷ്ടത ജനങ്ങൾ അറിയുകയാണെങ്കിൽ അവർ നറുക്കിട്ടെങ്കിലും അവിടെ നിസ്കരിക്കാൻ ശ്രമിക്കുമായിരുന്നു എന്ന്. സഹാബത്ത് ഏതാണ് ആ തൂണെന്ന് ചോദിച്ചെങ്കിലും മഹതി അറിയിച്ചു കൊടുത്തില്ല. അവർ പുറത്ത് പോയപ്പോൾ തന്റെ സഹോദരിയുടെ മകന് ആ തൂണ് കാണിച്ച് കൊടുക്കുകയും ഉടനെ മഹാനവർകൾ അവിടെ നിസ്കരിക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ സഹാബത്തിനു ബോധ്യമായി പ്രസ്തുത തൂണാണ് നേരത്തെ മഹഹി പറഞ്ഞതെന്ന്. അങ്ങീനെയാണ് ‘ഉസ്തുവാനത്ത് ആഇശ’ എന്ന പേരു വരാൻ കാരണം. ഇന്നും ഈ പേര് ഈ തൂണിന്റെ മുകളിൽ എഴുതിവെക്കപ്പെട്ടത് കാണാം.
സൈദുബുനു അസ്ലം رضي الله عنه പറയുന്നു. ഈ തൂണിന്റെ പിന്നിൽ ഞാൻ റസൂലുല്ലാഹി صلى الله عليه وسلم യുടെ നെറ്റിയുടെ അടയാളവും അതിന്റെ തൊട്ടു പിന്നിൽ സിദ്ദീഖ് رضي الله عنه വിന്റെ നെറ്റിയുടെ അടയാളവും അതിനു പിറകിൽ ഉമർرضي الله عنه വിന്റെ നെറ്റിയുടെ അടയാളവും കണ്ടിരുന്നു എന്ന്. ഇത് ഈ മഹാന്മാരൊക്കെ ഇവിടെ നിസ്കരികാൻ വല്ലാതെ താത്പര്യം കാണിച്ചിരുന്നു എന്ന് തെളിയിക്കുന്നു. ഇവിടെ ദുആക്ക് ഉത്തരമുള്ള സ്ഥലമാണെന്നുമുണ്ട്.
അഞ്ചാമത്തേത്, ‘ഇസ്തുവാനത്തുസ്സരീർ’ (أسطوانة السرير ) ആണ് . ഇവിടെയായിരുന്നു നബി صلى الله عليه وسلم ഇഅ്തികാഫ് ഇരുന്നിരുന്നത്. ഇവിടെ അതിന്നായി ഒരു കട്ടിലും ഇട്ടിരുന്നു. ഇതാണ് സരീർ എന്ന പേർ വരാൻ കാരണം. ഇതും വിശുദ്ധ ഖബ്റിന്റെ ഗ്രിൽസിനോട് ചേർന്നാണുള്ളത്

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-134
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.