بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മിമ്പറിനെ ആദരിച്ചവർ
പുതിയ മിമ്പർ റസൂലുള്ളാഹി صلى الله عليه وسلم യുടെ കാലത്തും ശേഷം ഖുലഫാഉറശിദുകളുടെ കാലത്തും നില നിന്നു. പക്ഷെ സിദ്ധീഖ് رضي الله عنه റസൂലുള്ളാടുള്ള ആദരവ് മൂലം രണ്ടാമത്തെ സ്റ്റെപ്പിൽ നിന്ന്കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചിരുന്നത്. ഉമർ رضي الله عنه ഇവർ രണ്ട് പേരോടുമുള്ള ആദരവിനാൽ ആദ്യത്തെ പടിയിൽ നിന്നായിരുന്നു ഖുതുബ നിർവഹിച്ചത്. എന്നാൽ മഹാനായ ഉസ്മാൻ رضي الله عنه എല്ലാ സ്റ്റെപ്പിന്റെയും താഴെ നിലത്ത് നിന്നു കൊണ്ടായിരുന്നു ആറു വർഷം ഖുതുബ നിർവഹിച്ചത്. പിന്നീട് നബി صلى الله عليه وسلم നിന്നിരുന്ന അതേ സ്റ്റെപ്പിൽ നിന്നു കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചത്. ഇവരായിരുന്നു ആദ്യമായി ഈ മിമ്പറിന് ആദരസൂചകമായി വസ്ത്രമണിയിച്ചതും
പിന്നീട് മുആവിയ رضي الله عنه യുടെ കാലത്ത് ഇതിനെ വലുതാക്കുകയും മൊത്തം 9 സ്റ്റെപ്പാക്കുകയും ചെയ്തു. ഹിജ്റ 854 വരെ ഇതേ നിലയിൽ തുടർന്നു. പിന്നീട് പല രാജാക്കന്മാരും പല മാറ്റങ്ങൾക്കും വിധേയമാക്കി. അവസാനം സുൽതാൻ മുറാദ് ഖാൻ ഹിജ്റ 998 ൽ മേത്തരം മാർബിൾ കൊണ്ടുള്ള അതിമനോഹരമായ 12 സ്റ്റെപ്പുകളുള്ള മിമ്പറുണ്ടാക്കുകയും അവിടെ സ്ഥാപിക്കുകയും ചെയ്തു. തൽസ്ഥാനത്തുണ്ടായിരുന്ന ഖായ്ബ്തായിയുടെ മിമ്പർ ഖുബാ പള്ളിയിലെക്ക് മാറ്റുകയും ചെയ്തു. ഇന്ന് ഖുബാ പള്ളിയിലുള്ള മിമ്പർ അതാണ്. സുൽതാൻ മുറാദ് ഖാന്റെ മിമ്പറാണ് ഇന്നും മസ്ജിദുന്നബവിയിലുള്ളത്. ലോകത്തിലെ കരകൌശലങ്ങളിൽ സുപ്രധാനമാണ് ഈ മിമ്പർ
നബി صلى الله عليه وسلم യുടെ മിഹ്റാബ്
മിമ്പറിന്റെയും റൌളയുടെയും ഇടയിൽ ഇന്ന് കാണുന്ന മിഹ്റാബിന്റെ സ്ഥാനത്തായിരുന്നു റസൂലുള്ളാാഹി صلى الله عليه وسلم നിസ്കരിച്ചിരുന്നത്. പക്ഷെ ഇന്ന് കാണുന്നത് പോലെ അർദ്ധവൃത്താകൃതിയിലാക്കിയത് മഹാനായ ഉമറുബ്നു അബ്ദുൽ അസീസ് رضي الله عنه ആണ്. നബി صلى الله عليه وسلم ക്ക് പുറമെ മൂന്ന് ഖുലഫാഉറാശിദുകളും നിസ്കാരത്തിന് നേതൃത്വം നൽകിയ മിഹ്റാബാണിത്. ഈ മിഹ്റാബിനു മുകളിൽ "هذا مصلى رسول الله صلى الله عليه وسلم" എന്ന് എഴ്തി വെച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റ് രണ്ട് മിഹ്റാബുകൾ കൂടെ മസ്ജിദുന്നബവിയിൽ കാണാം. ഒന്ന് ഹിജ്റ 860 ൽ സുൽതാൻ സുലൈമാൻ സലീംഖാൻ ഉണ്ടാക്കിയ മിഹ്റാബും, രണ്ടാമത് ഇന്ന് ഇമാം നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന മിഹ്റാബുമാണ്. ഇവിടെയായിരുന്നു മൂന്നാം ഖലീഫ് ഉസ്മാൻ رضي الله عنه ഇമാമായി നിസ്കരിച്ചിരുന്നത്. പിന്നീട് ഇതിനെ സ്ഥിരം മിഹ്റാബായി ഉമറുബ്നു അബ്ദുൽ അസീസ് رضي الله عنه മാറ്റുകയും സുൽതാൻ ഖായിബ്തായി ഹിജ്റ 888 ൽ പുതുക്കുകയും ചെയ്തു. ഇന്നും ഇവിടെയാണ് ഇമാം നിസ്കരിക്കുന്നത്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-132
Mihrab of Prophet Muhammed (pbuh):
ReplyDeletehttp://way2madina.blogspot.com/search/label/Mihrab%20of%20Prophet%20Muhammed
Minbar in Masjid-e-Nabvi:
ReplyDeletehttp://way2madina.blogspot.com/search/label/Minbar