بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
യാത്രയിലെ ഓരോ കാഴ്ചയും നമ്മെ അല്ലാഹുവിന്റെ ഹബീബായ റസൂലുല്ലാഹി صلى الله عليه وسلم യിലേക്ക് അടുപ്പിക്കുന്നതായിരിക്കണം. അവിടുന്നാണല്ലോ അല്ലാഹുവിലേക്കുള്ള നമ്മുടെ വഴികാട്ടി മദീനാ ശരീഫിലെത്തിയാൽ വളരെ മര്യാദയോടും ശാന്തതയോടും കൂടി വർത്തിക്കണം. ഈ പ്രദേശം മഹാനായ നബി صلى الله عليه وسلم യുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണെന്ന ഓർമ്മ വേണം. ഹിജ്റയിൽ നബി صلى الله عليه وسلم മദീനയിലെത്തിയപ്പോൾ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്താണ് അവിടുന്ന് മസ്ജിദുന്നബവി സ്ഥാപിച്ചത്.
നബി صلى الله عليه وسلمതങ്ങളും സ്വഹാബത്തും ചേർന്ന് നിർമ്മിച്ച പള്ളിയുടെ അന്നത്തെ വിസ്തീർണ്ണം കേവലം 33/35 ചതുരശ്രമീറ്ററായിരുന്നു. പിന്നീട് വിപുലീകരണങ്ങൾക്ക് ശേഷം നബി صلى الله عليه وسلم യുടെ വഫാത്തിന്റെ സമയത്ത് 2475 ചതുരശ്ര മീറ്റർ വ്യാപ്തിയുണ്ടായിരുന്നു. മസ്ജിദുന്നബവി ഇന്ന് വളരെ വിശാലമാണ്. പല ഭരണാധികാരികളും അതേറെ വികസിപ്പിച്ചിട്ടുണ്ട് മണ്മറഞ്ഞ ഖാദിമുൽ ഹറമൈനി ഫഹദ് രാജാവും (غفره الله تعالى وأسكنه فسيح جناته) ഇപ്പോഴത്തെ ഭരണാധികാരി അബ്ദുല്ലാ രാജാവും (حفظه الله ) നൽകിയ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്. അല്ലാഹു അവർക്ക് അർഹമായ പ്രതിഫലം നൽകട്ടേ. മക്കയിലെ മസ്ജിദുൽ ഹറാം കഴിച്ചാൽ ലോകത്ത് ഏറ്റവും ശ്രേഷ്ഠമായ പള്ളി മസ്ജിദുന്നബവിയാണ്. നബി صلى الله عليه وسلم പറയുന്നു. ‘എന്റെ ഈ പള്ളിയിൽ വെച്ചുള്ള നിസ്കാരം മസ്ജിദുൽ ഹറാമല്ലാത്ത മറ്റു പള്ളികളിൽ വെച്ച് ആയിരം തവണാ നിസ്കരിക്കുന്നതിനു തുല്യമാണ്’ (ബുഖാരി, മൂസ്ലിം)
മദീനാ പള്ളിയിൽ നാല്പത് ജമാഅത്തുകളിൽ സംബന്ധിക്കുന്നതിൽ പ്രത്യേക പുണ്യമുണ്ടെന്ന് നബി صلى الله عليه وسلم അരുളിയിരിക്കുന്നു. ‘ ഒരു വഖ്തും ഒഴിവാക്കാതെ തുടർച്ചയായി നാല്പത് വഖ്ത് നിസ്കാരം എന്റെ പള്ളിയിൽ ആരെങ്കിലും നിസ്കരിച്ചാൽ അവരെ നരക ശിക്ഷ, കപട വിശ്വാസം എന്നിവയിൽ നിന്ന് രക്ഷപ്പെട്ടതായി എഴുതപ്പെടുന്നതാണ്’ (അഹ്മദ് )
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-125
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.