Wednesday, March 17, 2010

316 -തിരുനബി (സ)വ്യക്‌തി വൈശിഷ്ട്യങ്ങൾ-ഭാഗം-17

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


عَنْ سَيِّدِنَا أَنَسٍ رَضِيَ اللهُ عَنْهُ : أَنََّ رَجُلاً سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ السَّاعَةِ فَقَالَ: مَتَى السَّاعَةُ؟ قَالَ: وَمَاذَا أَعْدَدْتَّ لَهَا؟ قَالَ: لاٰشَيْءَ ، إِلاَّ أَنِّي أُحِبُّ اللهَ وَرَسُولَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ. فَقَالَ: أَنْتَ مَعَ مَنْ أَحْبَبْتَ. قَالَ أَنَسٌ رَضِيَ اللهُ عَنْهُ: فَمَا فَرِحْنَا بِشَيْءٍ كَفَرَحِنَا بِقَوْلِ النَّبيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: "أَنْتَ مَعَ مَنْ أَحْبَبْتَ". قَالَ أَنَسٌ رَضِيَ اللهُ عَنْهُ: فَأَنَا أُحِبُّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلّمَ وَأَبَا بَكْرٍ رَضِيَ اللهُ عَنْهُ وَعُمَرَ رَضِيَ اللهُ عَنْهُ وَأَرْجُو أَنْ أَكُونَ مَعَهُمْ بِحُبِّي إِيَّاهُمْ ، وَإِنْ لَمْ أَعْمَلْ بِمِثْلِ أَعْمَالِهِمْ

اَلسَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكاتُه
نَشْهَدُ أَنَّكَ قَدْ بَلَّغْتَ الرِّسَالَةَ وَأَدَّيْتَ الْأَمَانَةَ وَنَصَحْتَ الْأُمَّةَ وَجَاهَدتَّ فِي سَبِيلِ اللهِ حَتَّى أَتَاكَ الْيَقِينْ

തിരു ദൂതരെ ...! സലാം. അല്ലാഹുവിന്റെ ഇഷ്ട ഭാജനമേ ...സലാം..


اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَسُولَ الله ، اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَحْمَةً لِلْعٰالَمِينْ

അങ്ങയോട് ഏൽ‌പ്പിക്കപ്പെട്ട കാര്യം യഥാവിധി നിർവ്വഹിച്ചെന്ന് ഞങ്ങൽക്കുറപ്പാണ്. ദൌത്യം നിർവ്വഹിച്ചെന്നും പാവപ്പെട്ട ഞങ്ങളെപ്പോലുള്ള ഉമ്മത്തിന്റെ നന്മ എന്നും കാംക്ഷിച്ചെന്നും ,ഇലാഹീ മാർഗത്തിൽ കഠിന പ്രയത്നം ചെയ്തെന്നും ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു.

جَزٰاكَ اللهُ عَنَّا خَيْرَ الْجَزٰٰاء

ഞങ്ങളുടെ നായകാ.. അങ്ങയെ ഞങ്ങൾ അളവറ്റു സ്നേഹിക്കുന്നു എന്ന യാഥാർത്ഥ്യത്തിനും അല്ലാഹു സാക്ഷിയാണ്. അങ്ങയുടെ ഇഷ്ടക്കാരെയും ഞങ്ങൾ സ്നേഹിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും മാപ്പും പരലോകത്ത് ലഭ്യമാകാനാണിതെല്ലാം ചെയ്യുന്നത്. അങ്ങയുടെ ഹുളുൽ കൌസറിലേക്ക് നയിക്കപ്പെടാനും തീരാദാഹത്തിനു ശാശ്വത ശമനം ലഭിക്കാനും ഞങ്ങൾ കൊതിക്കുന്നു.

പരിമളാത്മകമയ തിരുദൂതരുടെ ചരിത്രങ്ങൾ ആവർത്തിക്കുമ്പോഴെല്ലാം ഞങ്ങളാ അനുഭൂതിയിൽ ലയിക്കുന്നു. ആഘോഷ വേളയിൽ ആ സുഗന്ധ തൂവൽ സ്പർശം ഞങ്ങളുടെ ശരീരത്തിലൂടെ ഇഴയുന്നത് ഞങ്ങളറിയുന്നു. ഞങ്ങളുടെ മനസ്സിനെയത് അജയ്യമാക്കുന്നു. കുളിരേകുന്നു. . തന്നിമ്മിത്തം ഞങ്ങളിലെ നിശ്ചയ ദാർഢ്യത്തിനു മൂർച്ചയേറുന്നു. ഞങ്ങളുടെ കോശങ്ങളിൽ വിശ്വാസത്തിന്റെ ഇന്ധനം നിറയുകയാണ്. രൂപഭേതമില്ലാതെ കുറ്റമറ്റ നൂതനത്വം കടത്തിക്കൂട്ടാതെ ദുർമാർഗം കലർത്താതെ ഞങ്ങൾ ആ ജന്മം ആഘോഷിക്കുന്നു. ലോകത്തൊന്നാകെ സന്തോഷത്തിന്റെ അലയടിച്ച് ആ അദരണീയ ദിനങ്ങൾ കടന്നു പോകുന്നു.

ലോകത്തിന്റെ അന്ത്യം എന്നാ‍ണെന്ന് ചോദിച്ചു വന്ന ബദുവിനോട് തിരുദൂതർ صلى الله عيله وسلمപറയുകയുണ്ടായി .“ എന്നായാലും നീ എന്താണതിനു ഒരുക്കി വെച്ചത് ? അദ്ധേഹത്തിന്റെ നിർമ്മല ഹൃദയം തുറന്നു. മറുപടി പറയുന്നു. ‘ഏറെ നോമ്പും, നിസ്കാരവും, ദാനധർമ്മവുമൊന്നും ഞാൻ തയ്യാറാക്കിയിട്ടില്ല. പക്ഷെ ഞാൻ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു.” സ്നേഹത്തിന്റെ വില പ്രദർശിപ്പിക്കുന്ന അതിന്റെ ആഴവും പരപ്പും കാണിക്കുന്ന അതിന്റെ ഉപകാരം അടിവരയിട്ട് അതിലേക്കാകർഷിപ്പിച്ച്കൊണ്ട് അവിടുന്ന് ഇങ്ങിനെ പ്രതികരിച്ചല്ലോ.. “മനുഷ്യൻ അയാൽ ഇഷ്ടപ്പെടുന്നവരോടൊപ്പമാണ്” അതേ പ്രിയപ്പെട്ട പ്രവാചകരേ, ഞങ്ങളുമിതാ -അപാകതകളേറേയുണ്ടെങ്കിലും -അങ്ങയെ സ്നേഹിക്കുന്നു. ഈ പാപികളെയും അങ്ങയോടൊപ്പം കൂട്ടുമല്ലോ..!

ജന നായകർ തിരുദൂതരേ.. താങ്കൾക്ക് സ്വലാത്തും സലാമും ബർക്കത്തും നിറയട്ടേ..
*** ***


പ്രിയ വായനക്കാരേ, തിരുനബി صلى الله عيله وسلم യുടെ തിരു ചരിത്ര ദീപ സ്തംഭത്തിൽ നിന്നും കൊളുത്തിയ ദീപശിഖകളായിരുന്നു നാം ഈ ഒരു മാസം പങ്കുവെച്ചത്. പാരാവാരം പോലെ പരന്ന പ്രവാചക ദർശനങ്ങളുടെ വർണ്ണ രാജിയിൽ നിന്നുള്ള ഒരു നേർത്ത പ്രകാശധാര. ഹബീബ് (صلى الله عيله وسلم) യുടെ പൂങ്കാവനത്തിൽ വളർന്ന പുഷ്‌പ സമുഛയത്തിൽ നിന്നും അറുത്തെടുത്ത പൂവിതളുകൾ. പരിമളം പരത്തുന്ന ചരിത്ര നീലിമയിലെ മിന്നൽ പിണറുകൾ. സർവ്വ ശക്തനായ അല്ലാഹു നമ്മിൽ നിന്നത് സ്വീകരിക്കട്ടെ. ഇനിയും അനേകം റബീ‌ഉൽ അവ്വലുകൾ ആഘോഷിക്കാനും അവിടുത്തെ പ്രകീർത്തനങ്ങൾ പാടാനും എഴുതാനും പറയാനും ജീവിതത്തിൽ പകർത്താനും അവൻ തുണക്കട്ടെ. മരണപ്പെട്ടു പോയ നമ്മുടെ മാതാ-പിതാ -ഗുരു വര്യർക്കും കുടുംബത്തിനും മക്കൾക്കും അല്ലാഹു പൊറുത്തു കൊടുക്കട്ടെ. നമുക്കും അല്ലാഹു മാപ്പ് നൽകട്ടെ. നാളെ ഹബീബ് صلى الله عيله وسلم ന്റെ കൂടെ സ്വർഗ ലോകത്ത് ഒരുമിച്ച് കൂടാൻ അവൻ അനുഗ്രഹിക്കട്ടെ. آمين


اَللَّهُمَّ إِنَّا نُشْهِدُكَ أَنَّنَا نُحِبُّ رَسُولَكَ وَحَبِيبَكَ سَيِّدَنَا مُحَمَّداً صَلَّى اللهُ عَلَيْهِ وَسَلَّمَ◦ وَسَيِّدَنَا أَبَا بَكْرٍ رَضِيَ اللهُ عَنْهُ◦ وَسَيِّدَنَا عُمَرَ رَضِيَ اللهُ عَنْهُ◦ وَسَيِّدَنَا عُثْمَانَ رَضِيَ اللهُ عَنْهُ◦ وَسَيِّدَنَا عَلِيٍّ رَضِيَ اللهُ عَنْهُ◦ وَسَائِرَ الصَّحَابَةِ وَالصَّالِحِينَ رِضْوٰانُ اللهِ تَعَالَى عَنْ كُلِّ وٰاحِدٍ مِنْهُمْ أَجْمَعِينَ◦ وَنَسْأَلُكَ يَارَبَّنَا بِرَحْمَتِكَ وَفَضْلِكَ أَنْ تَحْشُرَنَا وَوٰالِدِينَا وَأَزْوٰاجِنَا وَأَوْلاَدِنَا وَقُرَّاءِ هٰذِهِ النَّشْرَةِ وَجَمِيعِ أَحْبَابِنَا مَعَهُمْ بِحُبِّنَا لَهُمْ وَإِنْ قَصُرَتْ أَعْمَالُنَا، إِنَّكَ عَلَى كُلِّ شَيْءٍٍ قَدِيرٌ◦ وَصَلَّى الله عَلَى سَيِّدِنَا مُحَمَّدٍ خَاتِمِ النَّبِيينَ وَإِمٰامِ الْمُرْسَلِينَ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَسَلاٰمٌ عَلَى الْمُرْسَلِينَ وَالْحَمْدُ ِلله رَبِّ الْعَالَمِينَ◦وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin-316

1 comment:

  1. തിരു നബി (സ) വ്യക്‌തി വൈശിഷ്ട്യങ്ങൾ 17 ഭാഗങ്ങളിലായി പോസ്റ്റ് ചെയ്തിരിക്കുന്നു. വായിക്കുക. സഹോദരങ്ങളിലേക്ക് എത്തിക്കുക.

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails