الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
عَن
അബൂ ഹുറൈറ رضي الله عنه വിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. നബി صلى الله عليه وسلم തങ്ങൾ പറഞ്ഞു. “ഭൂമിയിൽ നിന്നും പുനരുത്ഥാനം ചെയ്യപ്പെടുന്നവരിൽ ആദ്യത്തവർ ഞാനായിരിക്കും. ശേഷം എന്നെ സ്വർഗത്തിലുള്ള വസ്ത്രങ്ങളിൽ നിന്ന് അണിയിക്കപ്പെടും. പിന്നീട് സൃഷ്ടികളിൽ മറ്റാർക്കും നിൽക്കാൻ കഴിയാത്ത സ്ഥാനമായ അർശിന്റെ വലഭാഗത്ത് ഞാൻ നിൽക്കും (തിർമിദി)
നോക്കൂ പ്രിയ സഹോദരന്മാരേ , നമ്മുടെ നേതാവിന്ന് അല്ലാഹുവിന്റടുക്കലുള്ള സ്ഥാനം !
ഏകദേശ സാരം:
എന്റെ രക്ഷിതാവേ, നാളെ പാപികളെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന മുഹമ്മദ് നബി صلى الله عليه وسلم തങ്ങളുടെ മേലിൽ നീ ഗുണം ചെയ്യണമേ,
അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്ത തിരുനബി صلى الله عليه وسلم തങ്ങളുടെ മേലിൽ നിങ്ങൾ സ്വലാത്ത് ചൊല്ലൂ..കാരണം, കൊച്ചു കുട്ടികൾക്ക് പോലും നര ബാധിച്ചുപോകുന്ന ആ പുനർജന്മ ദിവസത്തിൽ അവിടുന്നാണ് ശുപാർശകർ.
പരമോന്നത ലക്ഷ്യം സാക്ഷാത്കരിക്കാനും രക്ഷയുടെ വീടായ സ്വർഗലോകത്ത് പ്രവേശിക്കാനും കാരണക്കാരായ തിരുനബി صلى الله عليه وسلم യുടെ മേലിൽ നിങ്ങൾ സ്വലാത്ത് ചൊല്ലൂ.
ആ നേതാവിന്റെ മേലിൽ നിങ്ങൾ സ്വലാത്തും സലാമും റഹ്മത്തിനു വേണ്ടിയുള്ള പ്രാർത്ഥനയും ചൊല്ലൂ..അത് മൂലം നിങ്ങൾ ബഹുമാനാദരവുകളുടെ ഹൌളുൽ കൌസറിന്റെ പാനത്തിനർഹരാവും.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-310
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.