بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
عَن أنسٍ رَضِيَ اللهُ عَنْهُ قالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَا أوَّلُهُمْ خُرُوجاً وَأَنَا قَائِدُهُمْ إِذَا وَفَدُوا، وَأَنَا خَطِيبُهُمْ إِذَا أَنْصَتُوا وَأَنَا مُشَفَِّعُهُمْ إِذَا حُبِسُوا، وَأَنَا مُبَشِّرُهُمْ إِذَا أَيِِسُوا. اَلْكَرٰامةُ وَالْمَفَاتِيحُ يَوْمَئِذٍ بِيَدِي، وَأَنَا أَكْرَمُ وَلَدِ آدَمَ عَلَى رَبّي (رواه الدارمي)
അനസ് رضي الله عنه വിൽ നിന്നും റിപ്പോർട്ട് ; നബി صلى الله عليه وسلم പറഞ്ഞു: ഖബ്റിൽ നിന്ന് പുനർജീവിക്കപ്പെടുമ്പോൾ ജനങ്ങളിൽ വെച്ച് ഏറ്റവും ആദ്യമായി പുറപ്പെടുന്നവർ ഞാനാണ്. ജനങ്ങൾ (മഹ്ശറയിൽ) അല്ലാഹുവിലേക്ക് മാർച്ച് ചെയ്യുമ്പോൾ അവർ അഖിലരുടെയും നായകരും ഞാനാണ്. ജനങ്ങളെല്ലാം മൌനികളാകുമ്പോൾ അല്ലാഹുവിനോട് സംസാരിച്ച് ജനങ്ങൾക്ക് ശുപാർശയും മറ്റ് പരിഹാര മാർഗങ്ങളും നേടിക്കൊടുക്കുന്ന പ്രസംഗകരും ഞാൻ തന്നെ. ജനങ്ങളൾ തടഞ്ഞുവെക്കപ്പെടുമ്പോൾ അവരുടെ ആവലാതികൾ കേട്ട് അവർക്ക് വേണ്ടി ശുപാർശ ചെയ്യുന്നവനും ഞാനാണ്. അവർ നിരാശപ്പെടുമ്പോൾ അവർക്കെല്ലാമുള്ള സന്തോഷവാഹകരും ഞാനാണ്. അന്ത്യ നാളിൽ ബഹുമാനാദരവുകൾ, നന്മയുടെ താക്കോലുകൾ തുടങ്ങിയവയെല്ലാം വശത്തായവരും അല്ലാഹുവിന്റെയടുക്കൽ ജനങ്ങളിൽ വെച്ചേറ്റവും വലിയ മാന്യനും ഞാനാണ് ( ദാരമി)
പ്രിയരേ, വിശുദ്ധ ഖുർആൻ പറയുന്നത് കാണുക.
فَإِذَا جَاءتِ الصَّاخَّةُ .يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ .وَأُمِّهِ وَأَبِيهِ .وَصَاحِبَتِهِ وَبَنِيهِ .لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ
“ ഒടുവിൽ ആ കാതടപ്പിക്കുന്ന ശബ്ദമുയരുമ്പോൾ , അന്ന് മനുഷ്യൻ സ്വന്തം സഹോദരനിൽ നിന്നും മാതാവിൽ നിന്നും പിതാവിൽ നിന്നും പ്രിയതമയിൽ നിന്നും സ്വന്തം മക്കളിൽ നിന്നുപോലും ഓടിയകലുന്നു. അവരിലോരോരുത്തർക്കും അന്ന് താനല്ലാത്ത മറ്റാരെക്കുറിച്ചും വിചാരമുണ്ടാവുകയില്ല.” ( അദ്ധ്യായം 80 :അബസ 33-37 )
എന്ന് ഖുർആൻ വിശേഷിപ്പിച്ച ആ ഭയാനകമായ ദിവസത്തിലും നമുക്ക് വേണ്ടി പ്രസംഗിക്കാൻ ധൈര്യം കാണിക്കുന്ന തിരുനബി صلى الله عليه وسلم യെ നാമെങ്ങിനെ മറക്കും !!! അവിടുത്തെ ജന്മ ദിവസത്തെ നാമെങ്ങിനെ വിസ്മരിക്കും !!! ആരെന്തൊക്കെ പറഞ്ഞാലും പാപികളായ നമ്മുടെ രക്ഷക്ക് ആ നേതാവല്ലാതെ മറ്റൊരായും അവിടെകാണില്ല. ആ നേതാവിന്റെ മേലിൽ ഉറക്കെ ചൊല്ലൂ
اَلصَّلاةُ وَالسَّلاَمُ عَلَيْكَ يَا رَحْمَةً لِلْعَالَمِينْ
اَلصَّلاةُ وَالسَّلاَمُ عَلَيْكَ يَا شَفِيعَ الْمُذْنِبِينْ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-309
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.