بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സുൽത്താൻ മഹ്മൂദ് ഗസ്നവിയുടെ പ്രശസ്തമായ സ്വലാത്താണ് താഴെ. സുൽത്താൻ മഹ്മൂദ് ഗസ്നവി പ്രഭാതത്തിൽ രാജ്യ കാര്യങ്ങളിലേക്ക് തിരിയുന്നതിനു മുമ്പായി ദിവസവും മൂന്ന് ലക്ഷം സ്വലാത്ത് ചൊല്ലിതീർക്കുക പതിവായിരുന്നു. നീണ്ട സമയം രാജ്യ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നത് സ്വാഭാവികമായും പ്രജകൾക്ക് അസൗകര്യവും അസംതൃപിതിയും സൃഷ്ടിക്കുന്നതിനു് കാരണമായി. ഇതിന് പരിഹാരമായി നബി(സ.അ)തങ്ങൾ സ്വപ്നത്തിലൂടെ പഠിപ്പിച്ചു കൊടുത്ത ഈ സ്വലാത്ത് ഒരു പ്രാവശ്യം ചൊല്ലിയാൽ ഒരു ലക്ഷത്തിന്റെയും മൂന്ന് പ്രാവശ്യം ചൊല്ലിയാൽ മൂന്ന് ലക്ഷം സ്വലാത്തിന്റെയും പ്രതിഫലമുണ്ടെന്നും അവിടുന്ന് അറിയിച്ചു. ഈ സ്വപ്നാനന്തരം പ്രസ്തുത സ്വലാത്ത് നിത്യമാക്കിയ സുൽത്താൻ ഗസ്നവിയെ വീണ്ടുമൊരു സ്വപ്നത്തിലൂടെ നബി(സ.അ )തങ്ങൾ അറിയിച്ചു. "നിങ്ങളുടെ ഈ സ്വലാത്തിന്റെ പ്രതിഫലം എഴുതി മലക്കുകൾ വിഷമിച്ചു പോകുന്നു" എന്ന്
صلاة السلطان محمود الغزنوي
بسم الله الرحمن الرحيم: اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ رَحْمَةِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ فَضْلِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ خَلْقِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا فِي عِلْمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّـدٍ بِعَدَدِ كَلِمَاتِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كَرَمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ حُرُوفِ كَلاٰمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ قَطْرِ الْأَمْطَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ وَرَقِ الْأَشْجَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ رَمْلِ الْقِفَارْ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ الْحُبُوبِ وَالثِّمَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا أَظْلَمَ عَلَيْهِ اللَّيْلُ وَأَشْرَقَ عَلَيْهِ النَّهَارُ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ اللَّيْلِ وَالنَّهَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَـدَدِ مَا خَلَقْتَ فِي الْبِحَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ صَلَّى عَلَيْهِ اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ لَّمْ يُصَلِّ عَلَيْهِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ أَنْفَاسِ الْخَلاٰئِقِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ نُجُومِ السَّمٰاوٰاتِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كُلِّ شَيْءٍ فِي الدُّنْيَا وَالآخِرَةِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَـا خَلَقَ رَبِّي وَأَحْصَى ° وَصَلَوٰاتُ اللهِ تَعٰالَى وَمَلاٰئِكَتِهِ وَأَنْبِيٰائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى سَيِّدِ الْمُرْسَلِينَ وَخَاتِمِ النَّبِيِّينَ وَإِمٰامِ الْمُتَّقِينَ وَقَائِدِ الْغُرِّ الْمُحَجَّلِينَ وَشَـفِيعِ الْمُذْنِبِين سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَأَزْوٰاجِهِ وَذُرِّيَّتِهِ وَأَهْلِ بَيْتِهِ وَالْأَئِمَّةِ الْمٰاضِينَ وَالْمَشَايِخِ الْمُتَقَدِّمِينَ وَالشُّهَدٰاءِ وَالصَّالِحِينَ وَأَهْلِ طَاعَتِكَ أَجْمَعِينَ مِنْ أَهْلِ السَّمَاوٰاتِ وَالْأَرَضِينَ بِرَحْمَتِكَ يٰا أَرْحَمَ الرَّاحِمِينَ يٰا أَكْرَمَ الْأَكْرَمِينَ وَالْحَمْدُ ِللهِ رَبِّ الْعَالَمِينَ
سُبْحٰانَ رَبِّكَ رَبِّ الْعِزَّةِ عَمّٰا يَصِفُونَ وَسَلاٰمٌ عَلَى الْمُرْسَلِينَ وَالْحَمْدُ ِللهِ رَبِّ الْعَالَمِينَ
for JPG file ,please click here
for PDF , please click here
Islamic Bulletin-118
"സുല്‍ത്താന്‍ മഹ്മൂദ് ഗസ്നവി പ്രഭാതത്തില്‍ രാജ്യ കാര്യങ്ങളിലേക്ക് തിരിയുന്നതിനു മുമ്പായി ദിവസവും മൂന്ന് ലക്ഷം സ്വലാത്ത് ചൊല്ലിതീര്ക്കുക പതിവായിരുന്നു"
ReplyDeleteഒരു സെക്കന്റില്‍ ഒരു സ്വലാത്തു വീതം ചൊല്ലിയാല്‍ തന്നെ (ഒരിക്കലും സാധ്യമല്ലാത്ത കാര്യമാണെങ്കിലും വാദത്തിനു വേണ്ടി അങ്ങനെ സമ്മതിക്കാം) മൂന്നു ലക്ഷം സ്വലാത്തു ചൊല്ലാന്‍ 83 മണിക്കൂറില്‍ കൂടുതല്‍ വേണം; അതായത് മൂന്നു ദിവസത്തില്‍ കൂടുതല്‍. പിന്നെ രാജ്യകാര്യങ്ങളിലേക്കു തിരിയുന്നത് എങ്ങനെ എന്നൊന്നു പറഞ്ഞു തന്നാല്‍ ഉപകാമ്മായിരുന്നു.
എന്തെങ്കിലും എഴുതുന്നതിനു മുന്‍പ് അല്‍പ്പം ഒന്നു ചിന്തിക്കൂ സഹോദരാ. വിശ്വാസികളെ പറയിപ്പിക്കാതെ. പ്ലീസ്..
ഞാൻ എന്നാലാവുന്നത്ര ഇസ്ലാമികമായി ജീവിക്കൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്.പക്ഷെ ഇതൊന്നും ഞാൻ അംഗീകരിക്കുന്നില്ല. ഇമ്മാതിരി നട്ടാൽ മുളക്കാത്ത പെരുങ്കള്ളങ്ങളുടെ പഴമ്പുരാണങ്ങളും ഐതിഹ്യമാലകളും കൊണ്ടാണ് ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർ അവരുടെ അന്നത്തേയുംഇന്നത്തേയുംഏറ്റവും വലിയ ഭീഷണിയായ ഇസ്ലാമിക ആദർശം തകർക്കാൻ ശ്രമിക്കുന്നത്. മുഹമ്മദിനെ പന്ത്രണ്ട് കെട്ടിയവന്നായും ആയിഷയെ യുദ്ധരംഗത്തേക്കു മഞ്ചലിൽ കൊണ്ടുപോയവനായും മറ്റ് അനവധി ഖുർആനിൽ ഒട്ടുംതന്നെയില്ലാത്ത ഖ്ര് ആനിനോട് യാതൊരു ബന്ധവുമില്ലാത്ത നിരവധി കള്ളക്കഥകൾ മഹാപണ്ഡിതരായ ബുഖാരി മുസ്ലിം തുടങ്ങിയ മഹാന്മാരുടെ പേരിൽ ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർവഞ്ചകമതനേതാക്കളെ ഉപയോഗിച്ചു കുത്തിക്കറ്റിയതു സത്യാസത്യ വിവേചനമില്ലാതെ പാടിപ്പാടി പറഞ്ഞുപറഞ്ഞു പ്രചരിപ്പിക്കുന്ന്ത് മനപ്പൂർവ്വാണെങ്കിൽ മഹാപാപമാണെന്നുകൂടി അറിയുക.അർവില്ലായ്മയാണേൽ അറിയവുന്നവരോട് ചോദിക്കുക.
ReplyDeleteയുക്തിക്കു നിരക്കാത്തതും ദൈവ വചനങ്ങളിൽ പെട്ടുപോയില്ലേ. തിരുത്താനോ മാറ്റാനോ മന്സന്മാർക്ക് അധികാരമുണ്ടോ ?
ReplyDeleteയുക്തിക്കു നിരക്കാത്തതൊന്നും ദൈവ വചനങ്ങളില്‍ ഇല്ല പാര്‍ഥാ. ഇത്തരം കെട്ടുകഥകളെ ദൈവ വചനമായി കരുതുന്നവരെക്കുറിച്ച് ഒന്നും പറയാനില്ല.
ReplyDeleteസത്യാന്വേഷി,
ReplyDeleteസത്യം മനസ്സിലാക്കാനാണ് ഈ അന്വേഷണമെന്ന് വിശ്വസിച്ച് കൊണ്ട് മറുപടി പറയട്ടെ. സഹോദരരെ, അല്ലാഹുവിന്റെ പക്കൽ നിന്നുള്ള തൌഫീഖാണത് . അതിൽ നാം അസൂയ പൂണ്ടിട്ടോ ദേശ്യം പിടിച്ചിട്ടോ കാര്യമില്ല.
ഇമാം ശാഫിഈ رحمه الله ന്റെ ചരിത്രത്തിൽ കാണാം . മഹാനവർകൾ റമദാനിൽ ഒരു ദിവസം രണ്ട് പ്രാവശ്യം ഖുർആൻ മുഴുവനും ഓതിത്തീർക്കാറുണ്ടായിരുന്നു എന്ന്. ഇങ്ങിനെ റമദാൻ തീരുമ്പോഴേക്ക് 60 ഖതം പൂർത്തിയാക്കാറുണ്ടായിരുന്നു. നമുക്കിന്നത് ഉൾകൊള്ളാൻ കഴിയുമോ ? നമ്മെ കൊണ്ട് അതിനു കഴിയുമോ ?
ഇങ്ങിനെ പല മഹാന്മാരെ കുറിച്ചും ദിവസം ഒന്നിൽ കൂടുതൽ ഖതം തീർത്തതായി വിശ്വാസയോഗ്യമായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഒരു റക്അത്തിൽ ഖുർആൻ പാരായണം ചെയ്തവരെയും കാണാം.
ഇതൊക്കെ താങ്കൾ മാനദണ്ഡമാക്കിയ സെകന്റിൽ അളന്നു മുറിച്ചാൽ സാധിക്കുന്ന കാര്യമല്ല.
വിശുദ്ധ ഖുർആനിൽ വിവരിച്ച,ഒരു മാസത്തെ വഴിദൂരത്തുള്ള ബിൽകീസിന്റെ സിംഹാസനം മിഴി തുറന്നടയ്ക്കുന്ന സമയത്തിനുള്ളിൽ കൊണ്ട് വന്ന സംഭവം താങ്കൾക്ക് വിശ്വസിക്കാൻ കഴിയുമോ ?
ശാസ്ത്രം പുരോഗമിച്ചു. താങ്കളെപ്പോലുള്ള അതിബുദ്ധിമാന്മാർ ജീവിക്കുന്ന ഇക്കാലഘട്ടത്തിൽ പോലും അത്തരം ഒരു സ്പീഡിൽ ഒരു സൂചി പോലും എത്തിക്കാൻ കഴിയില്ലെന്നത് ഖുർആൻ നിഷേധിക്കാൻ കാരണമാണോ ?
നബി صلى الله عليه وسلم ഏഴാകാശവും സ്വർഗവും അതിലപ്പുറവും പോയി തിരിച്ചെത്തിയത് ഒരു രാത്രിയുടെ അല്പസമയത്തിനുള്ളിലായിരുന്നു. ഇത്രയും ഖുർആനിലും സ്വഹീഹായ ഹദീസിലുള്ളതുമാണല്ലോ ? താങ്കളുടെ ബുദ്ധിക്കിത് ഉൾകൊള്ളാൻ കഴിയുന്നുണ്ടോ ?
രണ്ട് മൂന്ന് മണിക്കൂർ നേരത്തെ ദൈർഘ്യമുള്ള പ്രസംഗങ്ങളും പാട്ടുകളും രണ്ട് മിനിട്ട് കൊണ്ട് നിരവധി സി.ഡി കളിലെക്ക് പകർത്തപ്പെടുന്ന ഒരു കാലത്താണല്ലോ താങ്കളും ജീവിക്കുന്നത്. !! ?
ഇമാം ബുഖാരി رحمه الله തന്റെ സ്വഹീഹുൽ ബുഖാരി രചിച്ചത് താൻ മനപ്പാഠമാക്കിയ ആറു ലക്ഷത്തിൽ പരം ഹദീസുകളിൽ നിന്നാണെന്ന് ബുഖാരി رحمه الله യുടെ ചരിത്രത്തിൽ കാണാം. അതും അവയുടെ സനദുകളും അവരുടെ യോഗ്യതയും അയോഗ്യതയുമടക്കമായിരുന്നു എന്നറിയുമ്പോൾ താങ്കളേപ്പോലുള്ളവർക്ക് അത് താങ്ങാൻ കഴിയാത്തതായിരിക്കും. (അല്ലാഹു നമുക്കെല്ലാം ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമിൻ) ആറു ലക്ഷം പോയിട്ട് ആറു ടെലിഫോൺ നമ്പർ പോലും മനപ്പാഠമില്ലാത്തവരാണ് നാം.
ഇമാം നവവി رحمه الله അമ്പതിൽ താഴെ വർഷമാണ് ജീവിച്ചത്. ഈ ചുരുങ്ങിയ കാലയളവിൽ അനേകം വാള്യങ്ങളുള്ള നൂറു കണക്കിനു കിതാബുകൾ രചിച്ചതായി കാണാം. ഇന്നത്തേത് പോലുള്ളാ കമ്പ്യൂട്ടറുകളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത ഒരു കാലത്ത് ഇതൊരു വലിയ അത്ഭുതമല്ലേ !!
ഇതൊക്കെ മഹാന്മാർക്ക് അല്ലാഹു നൽകുന്ന കഴിവുകളാണ്. നാമതിൽ അസൂയപ്പെടുന്നതിനു അസ്വസ്ഥരാവുന്നതിനും പകരം ഒരു സ്വലാത്തെങ്കിലും ചൊല്ലി അവരെ അനുകരിക്കാൻ ശ്രമിയ്ക്കുക.
താങ്കൾക്ക് കാര്യങ്ങൾ മനസിലായിക്കാണുമെന്ന് കരുതട്ടെ.
ഈ കാലത്ത് തന്നെ ഓരോരുത്തർക്കുമുള്ളത വിത്യസ്ത കഴിവുകളും ബുദ്ധിയുമാണെന്ന് എല്ലാവർക്കുമറിയാം.എന്നാൽ അതിബുദ്ധിമാന്മാരും അസാധാരണക്കാരുമൊക്കെയും നമുക്കിടയിൽ തന്നെയുണ്ട് അതും നമുക്ക് തള്ളിക്കളയാൻ പറ്റുമോ
ReplyDeleteഒരു ഉദാഹരണം ഇവിടെ കാണാം
ESWARdas
ReplyDeleteബുഖാരിയിലും മുസ്ലിമിലും എന്തെങ്കിലും കടത്തീക്കൂട്ടിയതിന് ഒരു ഉദാഹരണം പറയാമോ. ?
സ്വഹീഹ് ബുഖാരി 1142ആം നമ്പർ ഹദീസ് അദ്ധ്യായം 53 സാക്ഷികളേക്കുറിച്ചുള്ള വിവരണം ആയിഷപറയുന്നതായ യുദ്ധയാത്രാ വിവരണങ്ങളും മാല കാണാതാകലും അനുബന്ധവിവരണങ്ങളും അടങ്ങുന്ന ഹദീസ് മഹാപണ്ഡിതരുടെ പേരിൽ ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർ പണജാതി പൌരോഹിത്ത്യങ്ങളെ ഉപയോഗിച്ചു കടത്തിക്കൂട്ടിയതാണ്, പൂർണ്ണമായും വ്യാജം.. താങ്കൾ ഏതായാലും ഖുർ ആനിൽ മൊത്തം തിരഞ്ഞാലും തരിപോലുമില്ലാത്തതും മുഹമ്മദോ അബൂബക്കറോ ഉമറോ അലിയോ ഉസ്മാനോ അനുയായികളോ കാണാത്തതും ക്കേൾക്കാത്തതുമായ ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർ പണജാതി പൌരോഹിത്ത്യങ്ങളെ ഉപയോഗിച്ചു കടത്തിക്കൂട്ടിയ ഉമ്മാമ്മക്കഥകളും കെട്ടുകഥകളും എഴുതിനിറച്ചു ബ്ലോഗുന്നസ്ഥിതിക്ക് ഈ ഹദീസ് മലയാളത്തിൽ അതേപടി പോസ്റ്റ് ചെയ്താൽ ആ ഹദീസിലെ അവിസ്വസനീയതയും വൈരുദ്ധ്യങ്ങളും കാണിച്ചുതരാം.അല്ലെങ്കിൽ എനിക്കു മെയിൽ അയക്കുക..ഇത്തരം ഉമ്മാമ്മക്കഥകൾ കൊണ്ടുമാത്രമാണ് ചില യുക്തിമാഷമ്മാരും വർഗ്ഗീയ ഭീന്നതാ വാഹകരും രോഗികളും പിഴച്ചു (രണ്ടർത്തത്തിലും)പോകുന്നതു തന്നെ.
ReplyDeleteA response by e-mail
ReplyDeleteAssalamualaikum,
Adding to the point on "Reciting of Quraan in one day".
Alhamdulillah.. Even we don't have to go to the time of imam shafi (ra) too. You can see the people, who has done reciting of quraan in 13 to 15 hours of a day.
It is the Voice of Peace(VOP) and SSF activits at Bangalore darussalam, who did it. They are just engineers and IT students in bangalore. For the last two ramadan they have conducted Quraan katham day too...
So, If Allah has given the thoufeeq, it is easy for them and us and those who are on doubt, they are on doubt on the Allah's ability on helping His slaves...............Naoodubillah...
If you want more info, you can meet darussalam inmates in Malabar islamic class rooms....
Regards,
KADER Faizal [faizal.kader@cegedim.com]
@ EswarDas,
ReplyDeleteതാങ്കൾ ഒരു ആരോപണമുന്നയിച്ചിരിക്കുന്നു. വിശുദ്ധ ഖുർആൻ കഴിഞാൽ മുസ്ലിം ലോകം അടുത്ത ഗ്രന്ഥമായി പരിഗണിക്കുന്ന ബുഖാരി ,മുസ്ലിം ഹദീസ് ഗ്രന്ഥങ്ങളെ സംബന്ധിച്ച്. ആരോപണമുന്നയിച്ച ആളുടെ കടമയാണ് അത് വ്യക്തമാക്കൾ നിങ്ങൾ അതിനു ശ്രമിയ്ക്കാതെ അതിന്റെ മലയാളത്തിലുള്ള രൂപം കൊണ്ടുവരാൻ പറയുന്നു. ബുഖാരിയും മുസ്ലിമും മലയാളത്തിലല്ലല്ലോ ഉള്ളത്. അറബി താങ്കൾക്ക് അറിയില്ല എന്നാണെങ്കിൽ പിന്നെ ആരാണ് നിങ്ങളോട് ഈ കള്ളക്കഥകളൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത് എന്നും അവർ എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്നും (മലയാളത്തിലോ അല്ലാതെയോ ) എഴുതുക.അതല്ലേ മാന്യത. ആരെങ്കിലും എന്തെങ്കിലും വിളിച്ച് പറയുന്നത് അപ്പാടെ വിഴുങ്ങി മഹാ പണ്ഢിതന്മാരെയും മഹത് ഗ്രന്ഥങ്ങളെയും പറ്റി ദുരാരോപണമുന്നയിക്കുന്നത് ശരിയാണോ ?
സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം മുൻവിധികൾ മാറ്റി വെച്ച് പഠിക്കുക. നന്മകൾ നേരുന്നു.
This comment has been removed by the author.
ReplyDeleteസത്യാന്വേഷിക്ക് ഒട്ടും അസൂയ്യയോ ദേഷ്യമോ ഇല്ല ബുള്ളറ്റിന്. സത്യാന്വേഷിയുടെ ചെറിയ പുത്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല താങ്കളുടെ വ്യാഖ്യാനങ്ങള്‍. കുറഞ്ഞപക്ഷം സുല്‍ത്താന്‍ മഹ്മൂദ് ഗസ്നവി (റഹ്) യുടെ സ്വന്തം സാക്ഷ്യം എങ്കിലും താങ്കള്‍ നല്‍കുക, അദ്ദേഹം 300000 സ്വലാത്തുകള്‍ ദിവസവും ചെയ്യാറുണ്ടായിരുന്നു എന്നതിന്.
ReplyDeleteഒരു ദിവസം രണ്ടു തവണ ഖുര്‍ആന്‍ ഓതിത്തീര്‍ക്കല്‍ അസാധ്യമായ കാര്യമല്ല. അതുപോലെ ഖുര്‍ആനിലും ഹദീസിലും പറയപ്പെട്ടിട്ടുള്ള എല്ലാ കര്യങ്ങളും അക്ഷരാര്‍ഥത്തില്‍ തന്നെ എടുക്കണം എന്നു വാശിപിടിക്കാന്‍ ബുള്ളറ്റിനു കഴിയുമോ? ഖുര്‍ആനില്‍ മുഹ്ക്കമാത്തും മുതശാബിഹാത്തും ഉണ്ടെന്നുള്ള കാര്യം ബുള്ളറ്റിന് നിഷേധിക്കുമോ?
ചില കാര്യങ്ങള്‍ മനുഷ്യന്റെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായി ഉണ്ട് എന്നുള്ള കാര്യം സത്യാന്വേഷി നിഷേധിക്കുന്നില്ല; അതു നമ്മുടെ ബുദ്ധിയുടെ പരിമിതിയാണ്. (ഈ വിഷയം കൂടുതല്‍ അറിയണമെങ്കില്‍ സത്യാന്വേഷിയുടെ ഈ ബ്ലൊഗ് വായിക്കുക http://satyaanweshi.blogspot.com) പക്ഷേ, സ്വലാത്തു ചൊല്ലുന്ന വിഷയം അങ്ങനെ യുള്ളതല്ല. അതില്‍ നിഗൂഢമായി ഒന്നും ഇല്ല. സ്വലാത്തു ചൊല്ലന്‍ സ്വലാത്തു ചൊല്ലല്‍ തന്നെയാണ് അല്ലതെ CD Writting അല്ല.
ഞാൻ ബുഖാരി ,മുസ്ലിം മുതലായ ഇസ്ലാമിക പണ്ടിതരേയോ അവരുടെ ഹദീസുകളേയോ ഗ്രന്ഥങ്ങളേയൊ എതിർക്കുന്നില്ല.പക്ഷെ,ഖുർ ആനിന്റെ കാര്യത്തിൽ പരജയപ്പെട്ട ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർ, രാജാധികാരദുർമോഹികളേയും പണജാതി പൌരോഹിത്ത്യങ്ങളേയും ഉപയോഗിച്ചു മുസ്ലിംസമൂഹത്തെ ശിഥിലമാക്കി ഇസ്ലാമികാദർശം തകർക്കാൻ ബുഖാരി ,മുസ്ലിം മുതലായ ഇസ്ലാമിക പണ്ടിതരുടേതെന്ന പേരിൽ കടത്തിക്കൂട്ടിയ താങ്കൾ ബ്ലൊഗുന്ന പോലുള്ള ഉമ്മാമ്മക്കഥകൾ കുത്തിനിറച്ച ഹദീസ് ഗ്രന്ഥങ്ങൾപലരൂപത്തിലും ഭാവത്തിലുമുള്ള പല കമ്പനികളുടേയും പരിഭാഷകരുടേയും പേരിൽ വ്യത്യസ്ത നമ്പറുകളിലായി ഇറങ്ങുന്നുണ്ട്.താങ്കളുടെ ഉമ്മാമ്മക്കഥ എങ്ങനെയായിരിക്കുമെന്നറിയാനുള്ള കൌതുകംകൊണ്ട് ആവശ്യപ്പെട്ടതാണ്.ഇത്തരം ഉമ്മാമ്മക്കഥകൾ കൊണ്ടുമാത്രമാണ് ചില യുക്തിമാഷമ്മാരും വർഗ്ഗീയ ഭീന്നതാ വാഹകരും രോഗികളും പിഴച്ചു (രണ്ടർത്തത്തിലും)പോകുന്നതു തന്നെ.
ReplyDeleteസത്യാന്വോഷി ,Said
ReplyDelete>>> സത്യാന്വേഷിക്ക് ഒട്ടും അസൂയ്യയോ ദേഷ്യമോ ഇല്ല ബുള്ളറ്റിന്. സത്യാന്വേഷിയുടെ ചെറിയ പുത്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല താങ്കളുടെ വ്യാഖ്യാനങ്ങള്‍. കുറഞ്ഞപക്ഷം സുല്‍ത്താന്‍ മഹ്മൂദ് ഗസ്നവി (റഹ്) യുടെ സ്വന്തം സാക്ഷ്യം എങ്കിലും താങ്കള്‍ നല്‍കുക, അദ്ദേഹം 300000 സ്വലാത്തുകള്‍ ദിവസവും ചെയ്യാറുണ്ടായിരുന്നു എന്നതിന്..... <<
Reply:
അല്ല സഹോദരാ, സുതാൽ ഗസ്നവി رحمه الله യുടെ സാക്ഷ്യമുണ്ടായാൽ താങ്കളുടെ ബുദ്ധിക്ക് അതുൾകൊള്ളാൻ കഴിയുമോ ? ഇമാം ശാഫിഈ رحمه الله ദിവസവും രണ്ട് ഖതം ഓതിയിരുന്നു എന്നത് അദ്ദേഹത്തിന്റെ സാക്ഷ്യമുള്ളത് കൊണ്ടാണോ താങ്കൾ അംഗീകരിക്കുന്നത് ?
നബി صلى الله عليه وسلم തങ്ങളെകുറിച്ച് അനേകം സംഭവങ്ങൾ ഇതു പോലെ സ്വഹാബത്ത് പറഞ്ഞതായി കാണാം. ഉദാഹരണമായി മഹതി ആഇശാ ബീവി رضي الله عنها പറയുന്നു. " നബി صلى الله عليه وسلم യുടെ സ്വഭാവം ഖുർആനാണെന്ന്" ഇത് ലോക മുസ്ലിംകൾ മുഴുവനും വിശ്വസിക്കുന്നു. താങ്കളോ ? റസൂലുള്ളാന്റെ صلى الله عليه وسلم സാക്ഷ്യം ലഭിക്കാൻ കാത്തിരിക്കയാവും !!?
സത്യാന്വോഷി ,Said
>>ചില കാര്യങ്ങള്‍ മനുഷ്യന്റെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായി ഉണ്ട് എന്നുള്ള കാര്യം സത്യാന്വേഷി നിഷേധിക്കുന്നില്ല; അതു നമ്മുടെ ബുദ്ധിയുടെ പരിമിതിയാണ്. ... പക്ഷേ, സ്വലാത്തു ചൊല്ലുന്ന വിഷയം അങ്ങനെ യുള്ളതല്ല. അതില്‍ നിഗൂഢമായി ഒന്നും ഇല്ല. സ്വലാത്തു ചൊല്ലന്‍ സ്വലാത്തു ചൊല്ലല്‍ തന്നെയാണ് അല്ലതെ CD Writting അല്ല. <<<
Reply
ഇത് പോലെ തന്നെയാണ് ഖുർആനിൽ പറഞ്ഞ ബിൽഖീസിന്റെ സിംഹാസനം കൊണ്ട് വന്ന സംഭവവും. അത് കൊണ്ട് വരൽ തന്നെയാണ് നടന്നത്. സ്വപനമല്ലല്ലോ ? മുതശാബിഹുമല്ല. അതെങ്ങിനെ താങ്കളുടെ ബുദ്ധിക്ക് പാകമായത് ??
സഹോദരാ, വഹാബിയൻ ചിന്തയും ധാരണകളും തലയിൽ നിന്നിറക്കി വെച്ച് ശാന്തമായി ചിന്തിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
NB: കൽക്കി എന്ന പേരിൽ വന്നത് താങ്കൾ ആയതിനാലും ഇതേ കണ്ടന്റ് തന്നെയായിരുന്നു അതിലും എന്നതിനാൽ മറുപടിയും ഇത് തന്നെ
Eswardas,
ReplyDeletepls look at your previous statements below
...ബുഖാരി മുസ്ലിം തുടങ്ങിയ മഹാന്മാരുടെ പേരിൽ ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാർവഞ്ചകമതനേതാക്കളെ ഉപയോഗിച്ചു കുത്തിക്കറ്റിയതായി...
..... സ്വഹീഹ് ബുഖാരി 1142ആം നമ്പർ ഹദീസ് അദ്ധ്യായം 53 സാക്ഷികളേക്കുറിച്ചുള്ള വിവരണം ആയിഷപറയുന്നതായ യുദ്ധയാത്രാ വിവരണങ്ങളും.....
....ബുഖാരി ,മുസ്ലിം മുതലായ ഇസ്ലാമിക പണ്ടിതരുടേതെന്ന പേരിൽ കടത്തിക്കൂട്ടിയ താങ്കൾ ബ്ലൊഗുന്ന പോലുള്ള ഉമ്മാമ്മക്കഥകൾ കുത്തിനിറച്ച ഹദീസ് ഗ്രന്ഥങ്ങൾപലരൂപത്തിലും ഭാവത്തിലുമുള്ള പല കമ്പനികളുടേയും പരിഭാഷകരുടേയും പേരിൽ ....
ഈ ആരോപണങ്ങൾ എല്ലാം താങ്കൾ എഴുതിയതാണ്. നാലാം കിട രാഷ്ട്രീയക്കാരെപ്പോലെ പലതു വിളിച്ച് പറയുക എന്നതിൽ കവിഞ്ഞ് അതിൽ കൂടുതൽ അർത്ഥമൊന്നും ഇതിനില്ല. ആരോപണമുന്നയിക്കുന്നയാൾ അതിനു നിതാനമായ കാരണങ്ങൾ തെളിവു സഹിതം കൊണ്ട് വരേണ്ടതാണ്. അതിനു താങ്കൾക്ക് കഴിയില്ലെങ്കിൽ താങ്കളുടെ തന്നെ വാചകത്തിൽ പറയട്ടെ സത്യാസത്യ വിവേചനമില്ലാതെ പാടിപ്പാടി പറഞ്ഞുപറഞ്ഞു പ്രചരിപ്പിക്കുന്ന്ത് മനപ്പൂർവ്വാണെങ്കിൽ മഹാപാപമാണെന്നുകൂടി അറിയുക.അർവില്ലായ്മയാണേൽ അറിയവുന്നവരോട് ചോദിക്കുക.
“അല്ല സഹോദരാ, സുതാന്‍ ഗസ്നവി رحمه الله യുടെ സാക്ഷ്യമുണ്ടായാൽ താങ്കളുടെ ബുദ്ധിക്ക് അതുൾകൊള്ളാൻ കഴിയുമോ? ഇമാം ശാഫിഈ رحمه الله ദിവസവും രണ്ട് ഖതം ഓതിയിരുന്നു എന്നത് അദ്ദേഹത്തിന്റെ സാക്ഷ്യമുള്ളത് കൊണ്ടാണോ താങ്കൾ അംഗീകരിക്കുന്നത്?”
ReplyDeleteമറുപടി: സുതാന്‍ ഗസ്നവി رحمه الله ഒരിക്കലും ഇതുപോലുള്ള ഒരു വാദം ഉന്നയിക്കില്ല, കാരണം, ഇത് മനുഷ്യന് അസാധ്യമായ കാര്യമാണ്.
ഇമാം ശാഫിഈ رحمه الله ദിവസവും രണ്ട് ഖതം ഓതിയിരുന്നു എന്നത് അസാധ്യമായ കാര്യം അല്ല, അതുകൊണ്ടു വിശ്വസിക്കാന്‍ എനിക്ക് പ്രയാസമില്ല.
"നബി صلى الله عليه وسلم യുടെ സ്വഭാവം ഖുര്ആ്ന് ആണ്" എന്ന ആയിശാ ബീവി رضي الله عنها യുടെ സാക്ഷ്യം എനിക്കതില്‍ വിശ്വസിക്കാന്‍ ധാരാളം മതി.
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ വിമര്‍ശിക്കുകയാണു താങ്കള്‍. ഒരാള്‍ക്ക് പൂര്‍ണ്ണ മായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഗതികള്‍ അനിഷേധ്യമായ തെളിവുകളുടെ അല്ലെങ്കില്‍ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നതിനെ ഞാന്‍ ഒരിക്കലും നിഷേധിക്കുന്നില്ല. വിശുദ്ധ ഖുര്‍ആനിലെയും സ്വഹീഹായ ഹദീസുകളിലേയും നമുക്കു മനസ്സിലാക്കാന്‍ സാധിക്കാത്ത പ്രതിഭാസങ്ങളെ അക്കൂട്ടത്തില്‍ പെടുത്താം. കാരണം, അത് സര്‍വ്വജ്ഞനായ അല്ലാഹുവില്‍ നിന്നുള്ളതാണ്, അല്ലെങ്കില്‍ സത്യസന്ധരായ സാക്ഷികള്‍ മുഖേന റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ വൈരുധ്യങ്ങളും വിരോധാഭാസങ്ങളും വിശ്വസിക്കണം എന്നു പറഞ്ഞാല്‍ അതു ബുധിമുട്ടാണ്. അതില്‍ പെട്ടതാണ് നിമിഷനേരം കൊണ്ട് ലക്ഷം സ്വലാത്ത് ഒരു വ്യക്തി ചൊല്ലുക എന്നത്. ഒരിക്കലും സാധ്യമല്ലാത്ത ഒരു കാര്യമാണത്. പിന്നെ, ഞാന്‍ ഒരു വഹാബി അല്ല. താങ്കള്‍ക്കു സലാം
ഖുർആനിൽ പറയുന്ന സെക്കന്റിൽ ഒരംശം നേരം കൊണ്ട് ബിൽകീസിന്റെ കൊട്ടാരത്തിലെ സിംഹാസനം കൊണ്ട് വന്നത് സത്യാന്വോഷി (?) വിശ്വസിക്കുന്നുണ്ടോ ?
ReplyDeleteഅത് ജിന്നോ മലക്കോ പ്രവാചകനോ അല്ലല്ലോ കൊണ്ടു വന്നത്.
അതിൽ വലുതാണോ ഇത് ??!!
അല്ലാഹു അവന്റെ അടിമകളിൽ അഥവാ സൃഷ്ടികളിൽ പലർക്കും പല വിധത്തിലുമുള്ള കഴിവുകൾ നൽകുന്നു. അല്ലാഹ് അങ്ങിനെ നൽകുന്ന കഴിവിന് വല്ല പരിധിയും നിശ്ചയിച്ചതായി അറിയുമോ ?
അവനവന്റെ ചെറിയ ക്ഷീണിച്ച മസ്തിഷ്കത്തിനു ഉൾകൊള്ളാാനാവാത്തതൊക്കെ തള്ളുന്നതാണ് വഹാബിയൻ രിതി.
ഖുർആനിൽ പറയുന്ന സെക്കന്റിൽ ഒരംശം നേരം കൊണ്ട് ബിൽകീസിന്റെ കൊട്ടാരത്തിലെ സിംഹാസനം കൊണ്ട് വന്നത് സത്യാന്വോഷി (?) വിശ്വസിക്കുന്നുണ്ടോ ?
ReplyDelete--------------------------
ഏതു മനുഷ്യനും യോഗസിദ്ധിയിൽ കൂടി നേടിയെടുക്കാവുതാണ് ഇതെല്ലാം. വിശ്വാസത്തിന്റെ പ്രശ്നം വരുന്നില്ല. ഇതെല്ലാം യാഥാർത്ഥ്യം തന്നെയാണ്.