Tuesday, March 30, 2010

120 -ഇസ്‌ലാമിക അഭിവാദനം-ഭാഗം-02

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഫോണിലൂടെ
(ഫിത്‌ന ഇല്ലെങ്കിൽ ) അന്യ സ്ത്രീ പുരുഷന്മാർ സലാം പറയുന്നതും മടക്കുന്നതും അനുവദനീയമാണ്.

പ്രതിഫലം ലഭിക്കണമെങ്കിൽ, സലാം ചൊല്ലുന്നതും മടക്കുന്നതും അപരൻ കേൾക്കുമാറ്‌ ഉച്ചത്തിലായിരിക്കണം. എന്നാൽ ഉറങ്ങുന്നവർക്കോ മറ്റോ ശല്യമാകുന്ന വിധത്തിലാവരുത്. വാഹനത്തിൽ പോകുന്ന ആൾ സലാം ചൊല്ലിയാൽ ഉറക്കെ സലാം മടക്കിയാൽ മതി. സലാം പറഞ്ഞ ഉടനെ മടക്കലാണ് നിർബന്ധം. അല്ലെങ്കിൽ കുറ്റക്കാരനാകും. ഖളാ‌അ് വീട്ടേണ്ടതില്ല. സല്യൂട്ട് പോലോത്ത വാചകേതര അഭിവാദനങ്ങൾ കറാഹത്താണ്.

ബധിരനു സലാം പറയുന്നതിനും മടക്കുന്നതിനും വാചകത്തോടൊപ്പം ആംഗ്യം കൂടി നിർബന്ധമാണ്. മൂകന്റെ സലാം ചൊല്ലൽ ആംഗ്യം കൊണ്ടായിരിക്കണം. അവന്റെ ഈ ആംഗ്യത്തിന് സലാം മടക്കൽ നിർബന്ധമാണ്. കുട്ടികളോട് സലാം പറയൽ സുന്നത്താണ്. കുട്ടികളോട് സലാം പറഞ്ഞാൽ അവർക്ക് മടക്കൽ സുന്നത്തേയുള്ളൂ. അവർ വലിയവരോട് സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്.

വലിയവരുടെ സംഘത്തിന് പറഞ്ഞ സലാം അവരിലെ കുട്ടി മടക്കിയാൽ ബാധ്യത തീരില്ല.

ഖുതുബ ശ്രവിക്കുന്നയാളോട് സലാം പറയൽ സുന്നത്തില്ല. പക്ഷെ അപരൻ സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്. ഖുർ‌ആൻ ഓതുന്നവനു സലാം മടക്കൽ നിർബന്ധമാണ്. ഭക്ഷിക്കുന്നവന് സലാം മടക്കൽ സുന്നത്താണ്. നിസ്കരിക്കുന്നവന് സലാം മടക്കൽ ഹറാമുമാണ്. നിസ്കാരത്തിനു ശേഷം മടക്കാം. ബാങ്ക് കൊടുക്കുന്ന സമയത്ത് സലാം മടക്കുന്നതിനു വിരോധമില്ല. വുളൂഅ് ചെയ്യുന്ന ആളോട് സലാം ചൊല്ലൽ സുന്നത്തും മടക്കൽ അയാൾക്ക് നിർബന്ധവുമാണ്.

അമുസ്‌ലിമിനു സലാം ചൊല്ലൽ ഹറാമാണ്. അറിയാതെ ചൊല്ലിയാൽ അവനിൽ നിന്ന് തിരിച്ചെടുക്കാം. അമുസ്‌ലിംകളും മുസ്‌ലിംകളുമുള്ള സദസ്സിന് മുസ്‌ലിംകളെ ഉദ്ദേശിച്ച് സലാം ചൊല്ലാം. അമുസ്‌ലിം സലാം പറഞ്ഞാൽ മടക്കേണ്ടതില്ല.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-120

Monday, March 29, 2010

119 - ഇസ്‌ലാമിക അഭിവാദനം-ഭാഗം-01


മുസ്‌ലിം‌കള്‍ പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദനം സലാം പറയലാണ് . അതിന്റെ ഉത്തമ വാക്യം :

اَلسَّلاٰمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكٰاتُهُ

അസ്സലാമു അലൈക്കും വറ‌ഹ്‌മത്തുല്ലാഹി വബറകാതുഹൂ എന്നാണ്.

പ്രത്യഭിവാദനത്തിന്റെ ഉത്തമ രൂപം :

وَعَلَيْكُمُ السَّلاٰمُ وَرَحْمَةُ اللهِ وَبَرَكٰاتُهُ

വ‌അലൈക്കുമുസ്സലാം വ‌റഹ്‌മത്തുല്ലാഹി വബറകാതുഹൂ എന്നാണ്.

സലാം പറയുന്നതാണ് മടക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. വ്യക്തികളെ അഭിമുഖീകരിക്കുമ്പോള്‍ എല്ലാ സം‌സാരത്തിനു മുമ്പായി സലാം പറയലാണ് സുന്നത്ത്. തൊട്ട് മുമ്പ് കണ്ട്‌മുട്ടിയ ആളാണെങ്കിലും ഇത് സുന്നത്താണ്.

വ്യക്തികള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ വ്യക്തിഗത സുന്നത്തും സം‌ഘങ്ങള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ സാമൂഹ്യ സുന്നതുമാണ്.

സലാം കേട്ടാല്‍ മടക്കല്‍ നിര്‍‌ബന്ധമാണ്. രണ്ട് പേര്‍ ഒപ്പം സലാം ചൊല്ലിയാല്‍ രണ്ട് പേരും മടക്കണം. സലാം ചൊല്ലിയത് വകതിരിവുള്ള കുട്ടിയാണെങ്കിലും മടക്കണം. സലാം ചൊല്ലപ്പെടാത്ത മറ്റൊരാളുടെ മടക്കല്‍ കൊണ്ട് മറ്റുള്ളവര്‍ ബാധ്യതയില്‍ നിന്നൊഴിവാകുകയില്ല. സം‌ഘത്തിലെ ഒരാള്‍ മടക്കിയാല്‍ അയാള്‍ക്കും എല്ലാവരും മടക്കിയാല്‍ എല്ലാവര്‍ക്കും പ്രതിഫലം ലഭിക്കും.

സ്തീക്ക്, സ്ത്രീയോടും വിവാഹ ബന്ധം നിഷിദ്ധമായവരോടും ഭര്‍ത്താവിനോടും ആഘര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും സലാം പറയല്‍ സുന്നത്താണ്. അവള്‍ക്ക് പുരുഷ സം‌ഘത്തോട് ചൊല്ലുന്നതും അനുവദനീയമാണ്. മുകളില്‍ പറയപ്പെട്ടവരില്‍ നിന്ന് അവള്‍ സലാം കേട്ടാല്‍ മടക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാണ്. അതേ സമയം ആഘര്‍ഷിക്കപ്പെടുന്ന പ്രായത്തിലുള്ള സ്ത്രി ഒറ്റക്ക് അന്യപുരുഷനോട് സലാം ചൊല്ലലും മടക്കലും ഹറാമാണ്. അന്യപുരുഷന്‍ അവളോട് സലാം ചൊല്ലലും മടക്കലും കറാഹത്താണ്.

തുടരും -ഇൻശാ അല്ലാഹ്
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 119

118 -സ്വലാത്ത് -സുൽത്താൻ ഗസ്‌നവി

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


സുൽത്താൻ മഹ്‌മൂദ്‌ ഗസ്നവിയുടെ പ്രശസ്തമായ സ്വലാത്താണ്‌ താഴെ. സുൽത്താൻ മഹ്‌മൂദ്‌ ഗസ്‌നവി പ്രഭാതത്തിൽ രാജ്യ കാര്യങ്ങളിലേക്ക്‌ തിരിയുന്നതിനു മുമ്പായി ദിവസവും മൂന്ന് ലക്ഷം സ്വലാത്ത്‌ ചൊല്ലിതീർക്കുക പതിവായിരുന്നു. നീണ്ട സമയം രാജ്യ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നത്‌ സ്വാഭാവികമായും പ്രജകൾക്ക്‌ അസൗകര്യവും അസംതൃപിതിയും സൃഷ്ടിക്കുന്നതിനു് കാരണമായി. ഇതിന്‌ പരിഹാരമായി നബി(സ.അ)തങ്ങൾ സ്വപ്‌നത്തിലൂടെ പഠിപ്പിച്ചു കൊടുത്ത ഈ സ്വലാത്ത്‌ ഒരു പ്രാവശ്യം ചൊല്ലിയാൽ ഒരു ലക്ഷത്തിന്റെയും മൂന്ന് പ്രാവശ്യം ചൊല്ലിയാൽ മൂന്ന് ലക്ഷം സ്വലാത്തിന്റെയും പ്രതിഫലമുണ്ടെന്നും അവിടുന്ന് അറിയിച്ചു. ഈ സ്വപ്നാനന്തരം പ്രസ്തുത സ്വലാത്ത്‌ നിത്യമാക്കിയ സുൽത്താൻ ഗസ്‌നവിയെ വീണ്ടുമൊരു സ്വപ്നത്തിലൂടെ നബി(സ.അ )തങ്ങൾ അറിയിച്ചു. "നിങ്ങളുടെ ഈ സ്വലാത്തിന്റെ പ്രതിഫലം എഴുതി മലക്കുകൾ വിഷമിച്ചു പോകുന്നു" എന്ന്صلاة السلطان محمود الغزنوي
بسم الله الرحمن الرحيم: اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ رَحْمَةِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ فَضْلِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ خَلْقِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا فِي عِلْمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّـدٍ بِعَدَدِ كَلِمَاتِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كَرَمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ حُرُوفِ كَلاٰمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ قَطْرِ الْأَمْطَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ وَرَقِ الْأَشْجَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ رَمْلِ الْقِفَارْ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ الْحُبُوبِ وَالثِّمَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا أَظْلَمَ عَلَيْهِ اللَّيْلُ وَأَشْرَقَ عَلَيْهِ النَّهَارُ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ اللَّيْلِ وَالنَّهَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَـدَدِ مَا خَلَقْتَ فِي الْبِحَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ صَلَّى عَلَيْهِ اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ لَّمْ يُصَلِّ عَلَيْهِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ أَنْفَاسِ الْخَلاٰئِقِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ نُجُومِ السَّمٰاوٰاتِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كُلِّ شَيْءٍ فِي الدُّنْيَا وَالآخِرَةِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَـا خَلَقَ رَبِّي وَأَحْصَى ° وَصَلَوٰاتُ اللهِ تَعٰالَى وَمَلاٰئِكَتِهِ وَأَنْبِيٰائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى سَيِّدِ الْمُرْسَلِينَ وَخَاتِمِ النَّبِيِّينَ وَإِمٰامِ الْمُتَّقِينَ وَقَائِدِ الْغُرِّ الْمُحَجَّلِينَ وَشَـفِيعِ الْمُذْنِبِين سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَأَزْوٰاجِهِ وَذُرِّيَّتِهِ وَأَهْلِ بَيْتِهِ وَالْأَئِمَّةِ الْمٰاضِينَ وَالْمَشَايِخِ الْمُتَقَدِّمِينَ وَالشُّهَدٰاءِ وَالصَّالِحِينَ وَأَهْلِ طَاعَتِكَ أَجْمَعِينَ مِنْ أَهْلِ السَّمَاوٰاتِ وَالْأَرَضِينَ بِرَحْمَتِكَ يٰا أَرْحَمَ الرَّاحِمِينَ يٰا أَكْرَمَ الْأَكْرَمِينَ وَالْحَمْدُ ِللهِ رَبِّ الْعَالَمِينَ

سُبْحٰانَ رَبِّكَ رَبِّ الْعِزَّةِ عَمّٰا يَصِفُونَ وَسَلاٰمٌ عَلَى الْمُرْسَلِينَ وَالْحَمْدُ ِللهِ رَبِّ الْعَالَمِينَ

for JPG file ,please click here

for PDF , please click here


Islamic Bulletin-118

Sunday, March 28, 2010

117 - ഉം‌റ ഗൈഡ് ബുൿലെറ്റ്


പരിശുദ്ധ ഉം‌റ സിയാറത്ത് യാത്രക്കാർക്ക് സഹായകമായി ഒരു ഗൈഡ് ബുക്ക് ഇവിടെ നിന്നും ഡൌൺ ലോഡ് ചെയ്യാവുന്നതാണ്.
Islamic Bulletin # 117

Saturday, March 27, 2010

116 -പ്രവാചകന്മാർ

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രവാചകന്മാർക്കുണ്ടാവൽ അനിവാര്യമായ ഗുണങ്ങളും അറിയൽ നിർബന്ധമായ 25 പ്രവാചകരുടെ പേരുകളും.أَرْسَـلَ أَنْبِـياَ ذَوِي فَطَانَــه === بالصِّـدْقِ وَالتَّـبْلِيغِ وَالأَمَانَة

പൂർണ്ണ ബുദ്ധിമാന്മാരുംരും സത്യസന്ധരും വിശ്വസ്തരും തങ്ങളുടെ ദൗത്യം ജനങ്ങളിലേക്ക്‌ എത്തിച്ചു കൊടുക്കുന്നവരുമായ പ്രവാചകരെ അല്ലാഹു നിയോഗിച്ചിരിക്കുന്നു.


وَجَـائِـزٌ فِي حَقِّهِمْ مِنْ عَرَضٍ === بِغَيْرِ نَقْصٍ كخَفِيفِ الْمَـرَضِ

പ്രവാചകന്മാരുടെ സ്ഥാനങ്ങൾക്ക്‌ ന്യൂനതവരാത്ത വിധത്തിലുള്ള അസ്വസ്ഥതകൾ അവരിലുണ്ടാവൽ അനുവദനീയമാണ്‌. ചെറിയ അസുഖങ്ങൾ പോലെ.

عِصْمَتُهُمْ كَسَائِرِ الْمَلائِكَــة ==== وَاجِبَـةٌ وَفَاضَـلُوا الْمَلائِكَة


മലക്കുകളെപ്പോലെ അവരും പാപസുരക്ഷിതരായിരിക്കുകയെന്നത്‌ നിർബന്ധമാണ്‌. അവർ മലാ‌ഇക്കമാരെക്കാളും ശ്രേഷ്ടരുമാണ്‌.


تَفْصِيلُ خَمْسَةٍ وَعِشْـرِينَ لَزِمْ ==== كُلَّ مُكَلَّـفٍ فَحَـقِّقْ وَاغْتَنِمْ


25 നബിമാരുടെ പേരുകളറിയൽ ഓരോ മുകല്ലഫിനും നിർബന്ധമാണ്‌. അവ നീ ഉറപ്പിച്ചുമനസ്സിലാക്കുകയും കരസ്ഥമാക്കുകയും ചെയ്യുക.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin- 116

Wednesday, March 17, 2010

316 -തിരുനബി (സ)വ്യക്‌തി വൈശിഷ്ട്യങ്ങൾ-ഭാഗം-17

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


عَنْ سَيِّدِنَا أَنَسٍ رَضِيَ اللهُ عَنْهُ : أَنََّ رَجُلاً سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ السَّاعَةِ فَقَالَ: مَتَى السَّاعَةُ؟ قَالَ: وَمَاذَا أَعْدَدْتَّ لَهَا؟ قَالَ: لاٰشَيْءَ ، إِلاَّ أَنِّي أُحِبُّ اللهَ وَرَسُولَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ. فَقَالَ: أَنْتَ مَعَ مَنْ أَحْبَبْتَ. قَالَ أَنَسٌ رَضِيَ اللهُ عَنْهُ: فَمَا فَرِحْنَا بِشَيْءٍ كَفَرَحِنَا بِقَوْلِ النَّبيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: "أَنْتَ مَعَ مَنْ أَحْبَبْتَ". قَالَ أَنَسٌ رَضِيَ اللهُ عَنْهُ: فَأَنَا أُحِبُّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلّمَ وَأَبَا بَكْرٍ رَضِيَ اللهُ عَنْهُ وَعُمَرَ رَضِيَ اللهُ عَنْهُ وَأَرْجُو أَنْ أَكُونَ مَعَهُمْ بِحُبِّي إِيَّاهُمْ ، وَإِنْ لَمْ أَعْمَلْ بِمِثْلِ أَعْمَالِهِمْ

اَلسَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكاتُه
نَشْهَدُ أَنَّكَ قَدْ بَلَّغْتَ الرِّسَالَةَ وَأَدَّيْتَ الْأَمَانَةَ وَنَصَحْتَ الْأُمَّةَ وَجَاهَدتَّ فِي سَبِيلِ اللهِ حَتَّى أَتَاكَ الْيَقِينْ

തിരു ദൂതരെ ...! സലാം. അല്ലാഹുവിന്റെ ഇഷ്ട ഭാജനമേ ...സലാം..


اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَسُولَ الله ، اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَحْمَةً لِلْعٰالَمِينْ

അങ്ങയോട് ഏൽ‌പ്പിക്കപ്പെട്ട കാര്യം യഥാവിധി നിർവ്വഹിച്ചെന്ന് ഞങ്ങൽക്കുറപ്പാണ്. ദൌത്യം നിർവ്വഹിച്ചെന്നും പാവപ്പെട്ട ഞങ്ങളെപ്പോലുള്ള ഉമ്മത്തിന്റെ നന്മ എന്നും കാംക്ഷിച്ചെന്നും ,ഇലാഹീ മാർഗത്തിൽ കഠിന പ്രയത്നം ചെയ്തെന്നും ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു.

جَزٰاكَ اللهُ عَنَّا خَيْرَ الْجَزٰٰاء

ഞങ്ങളുടെ നായകാ.. അങ്ങയെ ഞങ്ങൾ അളവറ്റു സ്നേഹിക്കുന്നു എന്ന യാഥാർത്ഥ്യത്തിനും അല്ലാഹു സാക്ഷിയാണ്. അങ്ങയുടെ ഇഷ്ടക്കാരെയും ഞങ്ങൾ സ്നേഹിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും മാപ്പും പരലോകത്ത് ലഭ്യമാകാനാണിതെല്ലാം ചെയ്യുന്നത്. അങ്ങയുടെ ഹുളുൽ കൌസറിലേക്ക് നയിക്കപ്പെടാനും തീരാദാഹത്തിനു ശാശ്വത ശമനം ലഭിക്കാനും ഞങ്ങൾ കൊതിക്കുന്നു.

പരിമളാത്മകമയ തിരുദൂതരുടെ ചരിത്രങ്ങൾ ആവർത്തിക്കുമ്പോഴെല്ലാം ഞങ്ങളാ അനുഭൂതിയിൽ ലയിക്കുന്നു. ആഘോഷ വേളയിൽ ആ സുഗന്ധ തൂവൽ സ്പർശം ഞങ്ങളുടെ ശരീരത്തിലൂടെ ഇഴയുന്നത് ഞങ്ങളറിയുന്നു. ഞങ്ങളുടെ മനസ്സിനെയത് അജയ്യമാക്കുന്നു. കുളിരേകുന്നു. . തന്നിമ്മിത്തം ഞങ്ങളിലെ നിശ്ചയ ദാർഢ്യത്തിനു മൂർച്ചയേറുന്നു. ഞങ്ങളുടെ കോശങ്ങളിൽ വിശ്വാസത്തിന്റെ ഇന്ധനം നിറയുകയാണ്. രൂപഭേതമില്ലാതെ കുറ്റമറ്റ നൂതനത്വം കടത്തിക്കൂട്ടാതെ ദുർമാർഗം കലർത്താതെ ഞങ്ങൾ ആ ജന്മം ആഘോഷിക്കുന്നു. ലോകത്തൊന്നാകെ സന്തോഷത്തിന്റെ അലയടിച്ച് ആ അദരണീയ ദിനങ്ങൾ കടന്നു പോകുന്നു.

ലോകത്തിന്റെ അന്ത്യം എന്നാ‍ണെന്ന് ചോദിച്ചു വന്ന ബദുവിനോട് തിരുദൂതർ صلى الله عيله وسلمപറയുകയുണ്ടായി .“ എന്നായാലും നീ എന്താണതിനു ഒരുക്കി വെച്ചത് ? അദ്ധേഹത്തിന്റെ നിർമ്മല ഹൃദയം തുറന്നു. മറുപടി പറയുന്നു. ‘ഏറെ നോമ്പും, നിസ്കാരവും, ദാനധർമ്മവുമൊന്നും ഞാൻ തയ്യാറാക്കിയിട്ടില്ല. പക്ഷെ ഞാൻ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു.” സ്നേഹത്തിന്റെ വില പ്രദർശിപ്പിക്കുന്ന അതിന്റെ ആഴവും പരപ്പും കാണിക്കുന്ന അതിന്റെ ഉപകാരം അടിവരയിട്ട് അതിലേക്കാകർഷിപ്പിച്ച്കൊണ്ട് അവിടുന്ന് ഇങ്ങിനെ പ്രതികരിച്ചല്ലോ.. “മനുഷ്യൻ അയാൽ ഇഷ്ടപ്പെടുന്നവരോടൊപ്പമാണ്” അതേ പ്രിയപ്പെട്ട പ്രവാചകരേ, ഞങ്ങളുമിതാ -അപാകതകളേറേയുണ്ടെങ്കിലും -അങ്ങയെ സ്നേഹിക്കുന്നു. ഈ പാപികളെയും അങ്ങയോടൊപ്പം കൂട്ടുമല്ലോ..!

ജന നായകർ തിരുദൂതരേ.. താങ്കൾക്ക് സ്വലാത്തും സലാമും ബർക്കത്തും നിറയട്ടേ..
*** ***


പ്രിയ വായനക്കാരേ, തിരുനബി صلى الله عيله وسلم യുടെ തിരു ചരിത്ര ദീപ സ്തംഭത്തിൽ നിന്നും കൊളുത്തിയ ദീപശിഖകളായിരുന്നു നാം ഈ ഒരു മാസം പങ്കുവെച്ചത്. പാരാവാരം പോലെ പരന്ന പ്രവാചക ദർശനങ്ങളുടെ വർണ്ണ രാജിയിൽ നിന്നുള്ള ഒരു നേർത്ത പ്രകാശധാര. ഹബീബ് (صلى الله عيله وسلم) യുടെ പൂങ്കാവനത്തിൽ വളർന്ന പുഷ്‌പ സമുഛയത്തിൽ നിന്നും അറുത്തെടുത്ത പൂവിതളുകൾ. പരിമളം പരത്തുന്ന ചരിത്ര നീലിമയിലെ മിന്നൽ പിണറുകൾ. സർവ്വ ശക്തനായ അല്ലാഹു നമ്മിൽ നിന്നത് സ്വീകരിക്കട്ടെ. ഇനിയും അനേകം റബീ‌ഉൽ അവ്വലുകൾ ആഘോഷിക്കാനും അവിടുത്തെ പ്രകീർത്തനങ്ങൾ പാടാനും എഴുതാനും പറയാനും ജീവിതത്തിൽ പകർത്താനും അവൻ തുണക്കട്ടെ. മരണപ്പെട്ടു പോയ നമ്മുടെ മാതാ-പിതാ -ഗുരു വര്യർക്കും കുടുംബത്തിനും മക്കൾക്കും അല്ലാഹു പൊറുത്തു കൊടുക്കട്ടെ. നമുക്കും അല്ലാഹു മാപ്പ് നൽകട്ടെ. നാളെ ഹബീബ് صلى الله عيله وسلم ന്റെ കൂടെ സ്വർഗ ലോകത്ത് ഒരുമിച്ച് കൂടാൻ അവൻ അനുഗ്രഹിക്കട്ടെ. آمين


اَللَّهُمَّ إِنَّا نُشْهِدُكَ أَنَّنَا نُحِبُّ رَسُولَكَ وَحَبِيبَكَ سَيِّدَنَا مُحَمَّداً صَلَّى اللهُ عَلَيْهِ وَسَلَّمَ◦ وَسَيِّدَنَا أَبَا بَكْرٍ رَضِيَ اللهُ عَنْهُ◦ وَسَيِّدَنَا عُمَرَ رَضِيَ اللهُ عَنْهُ◦ وَسَيِّدَنَا عُثْمَانَ رَضِيَ اللهُ عَنْهُ◦ وَسَيِّدَنَا عَلِيٍّ رَضِيَ اللهُ عَنْهُ◦ وَسَائِرَ الصَّحَابَةِ وَالصَّالِحِينَ رِضْوٰانُ اللهِ تَعَالَى عَنْ كُلِّ وٰاحِدٍ مِنْهُمْ أَجْمَعِينَ◦ وَنَسْأَلُكَ يَارَبَّنَا بِرَحْمَتِكَ وَفَضْلِكَ أَنْ تَحْشُرَنَا وَوٰالِدِينَا وَأَزْوٰاجِنَا وَأَوْلاَدِنَا وَقُرَّاءِ هٰذِهِ النَّشْرَةِ وَجَمِيعِ أَحْبَابِنَا مَعَهُمْ بِحُبِّنَا لَهُمْ وَإِنْ قَصُرَتْ أَعْمَالُنَا، إِنَّكَ عَلَى كُلِّ شَيْءٍٍ قَدِيرٌ◦ وَصَلَّى الله عَلَى سَيِّدِنَا مُحَمَّدٍ خَاتِمِ النَّبِيينَ وَإِمٰامِ الْمُرْسَلِينَ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَسَلاٰمٌ عَلَى الْمُرْسَلِينَ وَالْحَمْدُ ِلله رَبِّ الْعَالَمِينَ◦وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin-316

Tuesday, March 16, 2010

315 -തിരുനബി (സ) വ്യക്‌തി വൈശിഷ്ട്യങ്ങൾ-ഭാഗം-16


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالإِنْجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَآئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالأَغْلاَلَ الَّتِي كَانَتْ عَلَيْهِمْ فَالَّذِينَ آمَنُواْ بِهِ وَعَزَّرُوهُ
(وَنَصَرُوهُ وَاتَّبَعُواْ النُّورَ الَّذِيَ أُنزِلَ مَعَهُ أُوْلَـئِكَ هُمُ الْمُفْلِحُونَ
(سورة الأعراف 157


“തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന ഉമ്മിയ്യായ പ്രവാചകർ صلى الله عليه وسلم യെ പിൻപറ്റുന്നവരാരോ (അവരാണ് കാരുണ്യത്തിനർഹർ) ആ പ്രവാചകർ صلى الله عليه وسلم അവരോട് സദാചാരം കല്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ശുദ്ധ വസ്തുക്കൾ അവർക്കനുവദിച്ച് കൊടുക്കുകയും ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും പ്രവാചകർ صلى الله عليه وسلم ഇറക്കി വെക്കുന്നു. അതിനാൽ ആ പ്രവാചകനേ വിശ്വസിക്കുകയും പിന്തുണക്കുകയും സഹായിക്കുകയും അവർക്കവതരിച്ച വിശുദ്ധ ഖുർ‌ആ‍ൻ പിൻപറ്റുകയും ചെയ്തവരാരോ അവർ തന്നെ വിജയികൾ” (അ‌അ്‌റാഫ് 117 )


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-315

Saturday, March 13, 2010

314 -തിരുനബി (സ) വ്യക്‌തി വൈശിഷ്ട്യങ്ങൾ-ഭാഗം-15

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قال: قال رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍٍ دَعْوَتَهُ وَإِنِّي اِخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ (متفق عليه

മഹാനായ അബൂ ഹുറൈറ വിൽ നിന്നും നിവേദനം . നബി പറഞ്ഞു :“ എല്ലാ പ്രവാചകന്മാർക്കും ഉത്തരം ലഭിക്കുമെന്നുറപ്പ് കൊടുത്ത ഒരു പ്രാർത്ഥനയുണ്ട്. അവരെല്ലാം അത് നേരത്തെതന്നെ ഉപയോഗിച്ചുകഴിഞ്ഞു. എന്നാൽ ഞാൻ, ഉത്തരം കിട്ടുമെന്നുറപ്പുള്ള ഈ ദുആ എന്റെ ഉമ്മത്തിന്റെ ശുപാർശക്കായി മാറ്റി വെച്ചിരിക്കുകയാണ് (ബുഖാരി, മുസ്‌ലിം )

പ്രിയരേ, നമ്മേപ്പോലുള്ള പാപികളായ ഉമ്മത്തിനോടുള്ള അതിയായ സ്നേഹമാണ് തിരുനബി യെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ജീവിതത്തിൽ അനേകം പ്രയാസങ്ങളും പട്ടിണിയും പലവിധമുള്ള ഭീഷണികളും ശത്രുതയും അനുഭവിച്ചിട്ടും, ആ ദുആ തനിക്കോ തന്റെ കുടുംബത്തിനു വേണ്ടിയോ ,ശത്രുക്കൾക്കെതിരെയോ ഉപയോഗിക്കാതെ, ഉമ്മത്തിന്റെ രക്ഷക്ക് വേണ്ടി മാറ്റി വെച്ച തിരുനബി യെ നാം എത്ര സ്നേഹിച്ചാലും ആദരിച്ചാലും മതിയാവില്ല. അവിടുത്തെ അന്തമായി സ്നേഹിക്കുക. സ്ഥാനം വർദ്ധിക്കാൻ വേണ്ടി കഴിവിന്റെ പരമാവധി സ്വലാത്തും ദുആയും നിർവ്വഹിക്കുക. നമുക്കായി മാറ്റിവെച്ച ആശഫാ‌അത്ത് കൊണ്ട് രക്ഷപ്പെടുന്നവരിൽ നമ്മെയും അല്ലാഹു ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin-314

Sunday, March 7, 2010

313 -തിരുനബി(സ) വ്യക്‌തി വൈശിഷ്ട്യങ്ങൾ-ഭാഗം-14

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


عَنْ أبي هريرة رَضِيَ اللهُ عَنْهُ قال: قال رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «بُعِثْتُ لأُتَمِّمَ مَكَارِمَ الْأَخْلاَقِ
.(رواه الإمام مالك رحمه الله في الموطأ

മഹാനായ അബൂ ഹുറൈറ رضي الله عنه വിൽ നിന്നും നിവേദനം : നബി صلى الله عليه وسلم പറഞ്ഞു ; “മാന്യമായ സഭാ‍വങ്ങളുടെ പൂർത്തീകരണത്തിനു നിയോഗിക്കപ്പെട്ടവരാണ് ഞാൻ (മുവഥ)


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-313

Thursday, March 4, 2010

312 -തിരുനബി(സ) വ്യക്തി വൈശിഷ്ട്യങ്ങൾ-ഭാഗം-13


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


عَنْ عٰائِشةَ رَضِيَ اللهُ عَنْهَا قَالَتْ: قَالَ رَسُولُ اللهِِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنََّ أَتْقَاكُمْ وَأَعْلَمَكُمْ بِاللهِ أَنَا.(رواه البخاري رحمه الله

മഹതി ആഇശ رضي الله عنها യിൽ നിന്ന് നിവേദനം: നബി صلى الله عليه وسلم പറഞ്ഞു. “ജനങ്ങളിൽ വെച്ച് അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നവരും ഏറ്റവും കൂടുതൽ അല്ലാഹുവിനെ കുറിച്ച് അറിവുള്ളവരും ഞാനാണ് (ബുഖാരി )


നന്മ അനുശാസിക്കുകയും തിന്മ തടയുകയും ചെയ്യുന്ന നമ്മുടെ പ്രവാചകൻ صلى الله عليه وسلم , വിധിക്കാനും വിലക്കാനും അവിടുത്തേക്കാൾ പുണ്യവാനായി ആരുമില്ല

(പരലോകത്ത്) തുടരെത്തുടരെ വരുന്നതും ഭയാനകവുമായ വിപത്തുകളിൽ നിന്ന് ആളുകൾ ശുപാർശ തേടിച്ചെല്ലുന്ന പ്രിയങ്കരൻ അവിടുന്ന്.

അവിടുന്ന് അല്ലാഹുവിലേക്ക് വിളിച്ചു. അവിടുത്തെ മുറുകെ പിടിക്കുന്നവർ പൊട്ടാത്ത പാശം മുറുകെ പിടിച്ചു.

ആകാരത്തിലും പ്രകൃതിയിലും മറ്റ് പ്രവാചകന്മാരേക്കാൾ മീതെയാണവിടുന്ന്. അറിവിലും ശ്രേഷ്ഠതയിലും അവർ അവിടുത്തോ‍ടൊപ്പമെത്തുകയില്ല.

അവിടുത്തെ ജ്ഞാന സമുദ്രത്തിൽ നിന്ന് ഒരു കോരൽ, അല്ലങ്കിൽ ആ പേമാരിയിൽ നിന്ന് ഒരു തുള്ളി മാത്രമേ മറ്റുള്ളവർ സ്വന്തമാക്കിയിട്ടുള്ളൂ.

നബിയുടെ അതിർത്തിക്കപ്പുറം നിൽക്കുകയാണവർ. അറിവിന്റെ ഒരംശം, തത്വജ്ഞാനത്തിന്റെ ഒരടയാളം ആഗ്രഹിച്ചുകൊണ്ട്.

ആന്തരികതലത്തിലും ബാഹ്യതലത്തിലും പൂർണ്ണനത്രെ പ്രവാചകർ صلى الله عليه وسلم . മനുഷ്യകുലത്തിന്റെ സ്രഷ്ടാവ് അവിടുത്തെ പ്രിയപ്പെട്ടവനായി തെരെഞ്ഞെടുത്തിരിക്കുന്നു.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آلهIslamic Bulletin- 312

Wednesday, March 3, 2010

311 -തിരുനബി(സ) വ്യക്തി വൈശിഷ്ട്യങ്ങൾ-ഭാഗം-12

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

عَنْ أَبِي هُرَيْرَةَ ، رَضِيَ اللهُ عَنْهُ قالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «سَلُوا اللهَ لِي الْوَسِيلَةَ، قَالُوا يَا رَسُولَ اللَّهِ وَمَا الوَسِيلَةُ؟ قالَ أَعْلَى دَرَجَةٍ في الْجَنَّةِ لاَ يَنَاُلهَا إِلاََّ رَجُلٌ وَاحِدٌ أَرْجُوا أَنْ أكُونَ أَنَا هُوَ.
(رواه الترمذي


അബൂ ഹുറൈറ رضي الله عنه വിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. നബി صلى الله عليه وسلم പറഞ്ഞു. ‘നിങ്ങൾ അല്ലാഹുവിനോട് എനിക്ക് ‘വസീലത്ത്’ എന്ന പദവി ചോദിക്കുക. ഇതുകേട്ട സ്വഹാബത്ത് ചോദിച്ചു. ‘ അല്ലാഹുവിന്റെ പ്രവാചകരേ, എന്താണീ ‘വസീലത്ത്’ ? അവിടുന്നു പറഞ്ഞു. ‘സ്വർഗത്തിലുള്ള ഏറ്റവും വലിയ പദവിയും ഒരാൾക്ക് മാത്രം കിട്ടാൻ തരപ്പെട്ടതുമായ സ്ഥാനമാണത്. ആ ആൾ ഞാനാവട്ടേ എന്ന് ഞാനാശിക്കുന്നു. (തിർമിദി ) (ആ സ്ഥാനം ലഭിച്ചവരാണ് പ്രവാചർകർ صلى الله عليه وسلم )

അതേ, ഞങ്ങളുടേ എല്ലാ വിജയത്തിന്റെയും നിധാനമായ പ്രവാചകരേ, ഞങ്ങളിതാ അങ്ങേക്ക് വേണ്ടി ആ സ്ഥാനം ഇപ്പോഴും ചോദിക്കുന്നു. പാപികളായ ഞങ്ങളെ അങ്ങയുടെ ശഫാ‌അത്തിൽ ഉൾപ്പെടുത്തിയാലും.

പ്രിയ സഹോദരന്മാരേ, എപ്പോഴും നമ്മേ ഓർക്കുന്ന നമുക്ക് വേണ്ടി ശബ്‌ദിക്കുന്ന തിരുനബി صلى الله عليه وسلم യ്ക്ക് വേണ്ടി നമുക്കൊന്നായി ദു‌ആ ചെയ്യാം .

اَللَّهُمَّ آتِ مُحَمَّدَا نِ الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقاَماً مَحْمُودَا نِ الَّذِي وَعَدتَّهُ ، اَللَّهُمَّ يَا رَبِّ بَلِّغْهُ عَنَّا أَفْضَلَ السَّلاَمِ " اَلسَّلاٰمُ عَلَيْكَ أَيُّهَا النَّبِيُ وَرَحْمَةُ اللهِ وَبَرَكَاتُهُ ، وَصَلَّى اللهُ عَلَيْكَ كَثِيراً أَفْضَلَ وَأَكْمَلَ وَأَطْيَبَ مَا صَلَّى عَلَى أَحَدٍ مِّنَ الْخَلْقِ أَجْمَعِينَ " وَاجْزِهِ عَنَّا أَفْضَلَ مَا جٰازَيْتَ بِهِ النَّبِيَّ عَنْ أُمَّتِهِ يٰا رَبَّ الْعَالَمِينْ ، وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لاٰ تُخْلِفُ الْمِيعَادَوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin- 311

Tuesday, March 2, 2010

310 -തിരുനബി(സ) വ്യക്തി വൈശിഷ്ട്യങ്ങൾ-ഭാഗം-11

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


عَن أبي هُرَيْرَةَ ، رَضِيَ اللهُ عَنْهُ قالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَا أوَّلُ مَنْ تَنْشَق عَنْهُ الْأرْضُ فأُكْسَى حُلََّةً مِنْ حُلَلِ الْجَنَّةِ ثُمَّ أَقُومُ عَنْ يَمِينِ الْعَرْشِ لَيْسَ أَحَدٌ مِنَ الْخَلاَئِق يَقُومُ ذَلِكَ الْمَقَامَ غَيْرِي (رواه الترمذي رحمه الله


അബൂ ഹുറൈറ رضي الله عنه വിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. നബി صلى الله عليه وسلم തങ്ങൾ പറഞ്ഞു. “ഭൂമിയിൽ നിന്നും പുനരുത്ഥാനം ചെയ്യപ്പെടുന്നവരിൽ ആദ്യത്തവർ ഞാനായിരിക്കും. ശേഷം എന്നെ സ്വർഗത്തിലുള്ള വസ്ത്രങ്ങളിൽ നിന്ന് അണിയിക്കപ്പെടും. പിന്നീട് സൃഷ്ടികളിൽ മറ്റാർക്കും നിൽക്കാൻ കഴിയാത്ത സ്ഥാനമായ അർശിന്റെ വലഭാഗത്ത് ഞാൻ നിൽക്കും (തിർമിദി)

നോക്കൂ പ്രിയ സഹോദരന്മാരേ , നമ്മുടെ നേതാവിന്ന് അല്ലാഹുവിന്റടുക്കലുള്ള സ്ഥാനം !

ഏകദേശ സാരം:

എന്റെ രക്ഷിതാവേ, നാളെ പാപികളെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന മുഹമ്മദ് നബി صلى الله عليه وسلم തങ്ങളുടെ മേലിൽ നീ ഗുണം ചെയ്യണമേ,

അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്ത തിരുനബി صلى الله عليه وسلم തങ്ങളുടെ മേലിൽ നിങ്ങൾ സ്വലാത്ത് ചൊല്ലൂ..കാരണം, കൊച്ചു കുട്ടികൾക്ക് പോലും നര ബാധിച്ചുപോകുന്ന ആ പുനർജന്മ ദിവസത്തിൽ അവിടുന്നാണ് ശുപാർശകർ.

പരമോന്നത ലക്ഷ്യം സാക്ഷാത്കരിക്കാനും രക്ഷയുടെ വീടായ സ്വർഗലോകത്ത് പ്രവേശിക്കാനും കാരണക്കാരായ തിരുനബി صلى الله عليه وسلم യുടെ മേലിൽ നിങ്ങൾ സ്വലാത്ത് ചൊല്ലൂ.

ആ നേതാവിന്റെ മേലിൽ നിങ്ങൾ സ്വലാത്തും സലാമും റഹ്‌മത്തിനു വേണ്ടിയുള്ള പ്രാർത്ഥനയും ചൊല്ലൂ..അത് മൂലം നിങ്ങൾ ബഹുമാനാദരവുകളുടെ ഹൌളുൽ കൌസറിന്റെ പാനത്തിനർഹരാവും.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-310

309- തിരുനബി(സ) വ്യക്തി വൈശിഷ്ട്യങ്ങൾ-ഭാ‍ഗം-10

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

عَن أنسٍ رَضِيَ اللهُ عَنْهُ قالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَا أوَّلُهُمْ خُرُوجاً وَأَنَا قَائِدُهُمْ إِذَا وَفَدُوا، وَأَنَا خَطِيبُهُمْ إِذَا أَنْصَتُوا وَأَنَا مُشَفَِّعُهُمْ إِذَا حُبِسُوا، وَأَنَا مُبَشِّرُهُمْ إِذَا أَيِِسُوا. اَلْكَرٰامةُ وَالْمَفَاتِيحُ يَوْمَئِذٍ بِيَدِي، وَأَنَا أَكْرَمُ وَلَدِ آدَمَ عَلَى رَبّي (رواه الدارمي)


അനസ് رضي الله عنه വിൽ നിന്നും റിപ്പോർട്ട് ; നബി صلى الله عليه وسلم പറഞ്ഞു: ഖബ്‌റിൽ നിന്ന് പുനർജീവിക്കപ്പെടുമ്പോൾ ജനങ്ങളിൽ വെച്ച് ഏറ്റവും ആദ്യമായി പുറപ്പെടുന്നവർ ഞാനാണ്. ജനങ്ങൾ (മഹ്‌ശറയിൽ) അല്ലാഹുവിലേക്ക് മാർച്ച് ചെയ്യുമ്പോൾ അവർ അഖിലരുടെയും നായകരും ഞാനാണ്.
ജനങ്ങളെല്ലാം മൌനികളാകുമ്പോൾ അല്ലാഹുവിനോട് സംസാരിച്ച് ജനങ്ങൾക്ക് ശുപാർശയും മറ്റ് പരിഹാര മാർഗങ്ങളും നേടിക്കൊടുക്കുന്ന പ്രസംഗകരും ഞാൻ തന്നെ. ജനങ്ങളൾ തടഞ്ഞുവെക്കപ്പെടുമ്പോൾ അവരുടെ ആവലാതികൾ കേട്ട് അവർക്ക് വേണ്ടി ശുപാർശ ചെയ്യുന്നവനും ഞാനാണ്. അവർ നിരാശപ്പെടുമ്പോൾ അവർക്കെല്ലാമുള്ള സന്തോഷവാഹകരും ഞാനാണ്. അന്ത്യ നാളിൽ ബഹുമാനാദരവുകൾ, നന്മയുടെ താക്കോലുകൾ തുടങ്ങിയവയെല്ലാം വശത്തായവരും അല്ലാഹുവിന്റെയടുക്കൽ ജനങ്ങളിൽ വെച്ചേറ്റവും വലിയ മാന്യനും ഞാനാണ് ( ദാരമി)

പ്രിയരേ, വിശുദ്ധ ഖുർ‌ആൻ പറയുന്നത് കാണുക.

فَإِذَا جَاءتِ الصَّاخَّةُ .يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ .وَأُمِّهِ وَأَبِيهِ .وَصَاحِبَتِهِ وَبَنِيهِ .لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ

ഒടുവിൽ ആ കാതടപ്പിക്കുന്ന ശബ്ദമുയരുമ്പോൾ , അന്ന് മനുഷ്യൻ സ്വന്തം സഹോദരനിൽ നിന്നും മാ‍താവിൽ നിന്നും പിതാവിൽ നിന്നും പ്രിയതമയിൽ നിന്നും സ്വന്തം മക്കളിൽ നിന്നുപോലും ഓടിയകലുന്നു. അവരിലോരോരുത്തർക്കും അന്ന് താനല്ലാത്ത മറ്റാരെക്കുറിച്ചും വിചാരമുണ്ടാവുകയില്ല.” ( അദ്ധ്യായം 80 :അബസ 33-37 )

എന്ന് ഖുർ‌ആൻ വിശേഷിപ്പിച്ച ആ ഭയാനകമായ ദിവസത്തിലും നമുക്ക് വേണ്ടി പ്രസംഗിക്കാൻ ധൈര്യം കാണിക്കുന്ന തിരുനബി صلى الله عليه وسلم യെ നാമെങ്ങിനെ മറക്കും !!! അവിടുത്തെ ജന്മ ദിവസത്തെ നാമെങ്ങിനെ വിസ്മരിക്കും !!! ആരെന്തൊക്കെ പറഞ്ഞാലും പാപികളായ നമ്മുടെ രക്ഷക്ക് ആ നേതാവല്ലാതെ മറ്റൊരായും അവിടെകാണില്ല. ആ നേതാവിന്റെ മേലിൽ ഉറക്കെ ചൊല്ലൂ


اَلصَّلاةُ وَالسَّلاَمُ عَلَيْكَ يَا رَحْمَةً لِلْعَالَمِينْ

اَلصَّلاةُ وَالسَّلاَمُ عَلَيْكَ يَا شَفِيعَ الْمُذْنِبِينْ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-309

Related Posts with Thumbnails