بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മുസ്ലിം സമുദായത്തിൽ നിരാക്ഷേപം നടന്ന് വരുന്ന ഒരാചാരമാണ് ബറകത്തെടുക്കൽ . തെളിവുകളുടെ പിൻബലമുള്ള ഈ തബർറുക് അഥവാ അനുഗ്രഹം നേടലിന്റെ രീതി പലതാണ്. തിന്നൽ ,കുടിക്കൽ, നോട്ടം, ആലിംഗനം, കൈ ചുംബിക്കൽ, ഹസ്തദാനം. സ്പർശനം തുടങ്ങി പലത് കൊണ്ടും ബർക്കത്തെടുക്കാവുന്നതാണ്.
അനസ് (റ) നെ തൊട്ട് നിവേദനം : നബി(സ) തങ്ങൾ സുബ്ഹി നിസ്കരിച്ച് കഴിയുമ്പോഴേക്കും പാത്രങ്ങളിൽ വെള്ളവുമായി അവിടുത്തെ സേവകരായ സ്വഹാബാക്കൾ തിരു സന്നിധിയിലെത്താറുണ്ട്. പാത്രവുമായി ആരു വന്നാലും അതിലൊക്കെ അവിടുന്ന് തന്റെ തൃക്കരം ഒന്ന് മുക്കാതെ വിടാറില്ല. പലപ്പോഴും തണുപ്പുള്ള പ്രഭാതമായിരിക്കുമിത്. തബർറുക് മോഹിച്ചാണ് സ്വഹാബാക്കൾ ഇത് ചെയ്യാറുള്ളത് (മുസ്ലിം ,ശറഹുൽ മുഹദ്ദബ് )
അനസ്ബുനു മാലിക് (റ)ൽ നിന്നും നിവേദനം: നബി (സ) തങ്ങൾ പലപ്പോഴും ഞങ്ങളുടെ വീട്ടിൽ വരലും അവിടെ ചിലപ്പോഴൊക്കെ ഉറങ്ങാറുമുണ്ട്. ഒരിക്കൽ നബി (സ) വന്ന് അവിടെ എന്റെ മാതാവിന്റെ വിരിപ്പിൽ കിടന്നുറങ്ങി. സ്ഥലത്തില്ലാതിരുന്ന മഹതി വിവരമറിഞ്ഞയുടനെ വീട്ടിലെത്തിയപ്പോൾ തിരുനബി(സ) ഉറക്കത്തിൽ നന്നായി വിയർത്തിട്ടുണ്ടെന്ന് കണ്ടു. അവർ ഉടനെ തന്നെ തന്റെ കൊച്ച് ചെപ്പ് തുറന്ന് ആ വിയർപ്പ് മുഴുവൻ ഒപ്പിയെടുത്ത് ചെപ്പിൽ നിറച്ചു. ഇതിനിടയിൽ ഉറമ്മമുണർന്ന പ്രവാചകർ (സ) തങ്ങൾ ചോദിച്ചു. ‘ഹേ ഉമ്മുസുലൈം ! നീ എന്താണ് ചെയ്യുന്നത് ?’ മഹതി ഇങ്ങിനെ പ്രതിവചിച്ചു. ‘ഈ വിയർപ്പിന്റെ ബറക്കത്ത് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ച് ശേഖരിക്കുകയാണ്’ തൽസമയം നബി (സ) മഹതിയോട് പറഞ്ഞതിതാണ് “ നീ ചെയ്തത് ശരിയാണ്” (സ്വഹീഹ് മുസ്ലിം )
ജാബിർ (റ) പറയുന്നു. ഞാൻ രോഗിയായി കിടക്കുന്ന സന്ദർഭത്തിൽ നബി (സ) എന്നെകാണാൻ വന്നു. എനിക്ക് തീരെ ബോധമില്ലായിരുന്നു. നബി(സ) വുളൂഅ് ചെയ്യുകയും ശേഷം അതിൽ നിന്നും തന്റെ തൃക്കരം കൊണ്ട് എന്റെ ശരീരത്തിൽ അല്പം ഒഴിക്കുകയും ചെയ്തപ്പോൾ എനിക്ക് ബോധം തിരിച്ച് കിട്ടുകയും ചെയ്തു.
ഇങ്ങിനെ അനേകം സ്വഹീഹായ തെളിവുകളെകൊണ്ട് തബർറുക് സ്ഥിരപ്പെട്ടിട്ടുണ്ട്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-98
പ്രവചക സ്നേഹതിന്റെ മഹിത മാത്ര്കകളെ
ReplyDeleteഅനാചാരങ്ങള്ക്ക് തെളിവക്കരുത്