Wednesday, February 3, 2010

96 - നജസുകളും ശുചീകരണവും- ഭാഗം-05

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം- 01, 02, 03, 04

വഴികളിലുള്ള നജസ് കലർന്ന മണ്ണ്, വെള്ളം എന്നിവ കുറഞ്ഞതാണെങ്കിൽ വിടുതിയുണ്ട്. അത് നായ ,പന്നി പോലെയുള്ള ഗൌരവമുള്ള നജസ് കലർന്നതായാലും,നജസ് കലർന്നതാണെന്ന് പൂർണ്ണ ബോധ്യമുണ്ടെങ്കിലും അപ്രകാരം തന്നെ. എന്നാൽ നജസ് ശരീരത്തിലേക്കോ മറ്റോ തെറിച്ചാൽ കഴുകി ശുദ്ധിയാക്കുക തന്നെ വേണം. കാരണം അത് സൂക്ഷിച്ച് നടക്കാൻ പ്രയാസമില്ലെന്നത് തന്നെ. വഴിയിലുള്ള നജസ് പൊറുക്കപ്പെടുന്നത് സ്ഥലകാല വിത്യാസമനുസരിച്ചാണ്. മഴയുള്ള സമയം സൂക്ഷിച്ച് നടക്കുക ക്ലേശകരമായതിനാൽ വഴിയിൽ നിന്ന് തെറിക്കുന്നത് കൊണ്ട് വിരോധമില്ല. വസ്ത്രത്തിന്റെ താഴ്ഭാഗത്ത് വിടുതിയുള്ളത് മുകൾഭാഗത്താണെങ്കിൽ വിടുതിയുണ്ടാവുകയില്ല.

നിർമ്മാതാക്കൾ സ്പ്രേ/ പെർഫ്യൂമിൽ നജസ് ഉപയോഗിക്കുന്നുണ്ടെന്ന് പറയുകയോ നജസ് ഉപയോഗിച്ചതായി വ്യക്തമായ തെളിവുകൾ ലഭിക്കുകയോ ചെയ്താൽ അത് ഉപയോഗിക്കൽ അനുവദനീയമല്ല. അപ്പോൾ അതിനെ ദാനം ചെയ്യലും വില്പന നടത്തലും സാധുവല്ല. അത്തരം സ്പ്രേ അടിച്ച് നിസ്കരിച്ചാലു തഥൈവ. നജസാണെന്നറിഞ്ഞ് സ്പ്രേ വസ്ത്രത്തിലോ ശരീരത്തിലോ അടിക്കുന്നതും ഹറാമാണ്.

പള്ളിയിലോ മുസ്‌ഹഫിലോ മറ്റ് ആദരണീയ വസ്തുക്കളിലോ നജസായതായി കണ്ടാൽ ഉടനെ അത് നീക്കം ചെയ്യൽ നിർബന്ധമാണ്.
നജസായ സ്ഥലത്ത് നജസ് മറയത്തക്കവിധം പായയോ മറ്റോ വിരിച്ച് നിസ്കരിച്ചാൽ സാധുവാകും. പക്ഷെ അങ്ങിനെ നിസ്കരിക്കൽ കറാഹത്താണ്. നജസിലേക്ക് തിരിഞ്ഞ് നിൽക്കലും കറാഹത്ത് തന്നെ.

വിടുതിയില്ലാത്ത നജസ് ഒരാളുടെ ശരീരത്തിലോ വസ്ത്രത്തിലോ കണ്ടാൽ അത് അയാൾക്ക് കാട്ടിക്കൊടുക്കേണ്ടത് മറ്റുള്ളവരുടെ കർത്തവ്യമത്രെ. ശരീരത്തിൽ നമ്മുടെ കണ്ണെത്താത്ത ഭാഗത്ത് നജസുണ്ടെന്ന് വന്നേക്കാം. അത് ശ്രദ്ധയിൽ പെടുത്തുമ്പോൾ സന്തോഷപൂർവ്വം സ്വീകരിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ഓരോ മുസ്‌ലിമും ശരീരവും വസ്ത്രവും വീടും എപ്പോഴും വൃത്തിയാക്കി വെക്കണമെന്നാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin-96

1 comment:

 1. ഒരു സഹോദരന്റ് സംശയത്തിനു മറുപടി,

  ചോദ്യം :

  almost all perfumes using alcohol is it Halal or Haram


  മറുപടി :


  alchohol നജസാണെന്നാണ് മുൻ കഴിഞ്ഞു പോയ ഭൂരിഭാഗം പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്. അതനുസരിച്ച് ആൽക്കഹോൾ അടങ്ങിയ സ്പ്രേകളും മറ്റും ഉപയോഗിക്കാൻപാടില്ല. അതാണ് സൂക്ഷമതയും

  ആൽക്കഹോൾ ഇല്ലാത്ത സ്പ്രേകൾ ലഭ്യമാണ്

  നിസ്കാരം പോലുള്ള ഇബാദത്തുകളിൽ അത്തരം സംശയങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതാണ് നല്ലത്
  الله أعلم بالصواب

  അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്ത് തരട്ടെ

  ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails