بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം- 01, 02, 03 , 04, 05, 06 ,07, 08,09, 10, 11, 12,13, 14
ഒന്നിലധികം പേർ പള്ളിയിൽ എത്തിയപ്പോൾ അവിടെ നടക്കുന്ന ജമാഅത്ത് അവസാനിക്കാറായിട്ടുണ്ടെങ്കിൽ ജമാഅത്തിന്റെ മുഴുവൻ പ്രതിഫലവും ലഭിക്കാൻ വേണ്ടി ആ ജമാഅത്ത് നിസ്കാരം കഴിഞ്ഞ ശേഷം മറ്റൊരു ജമാഅത്ത് ആരംഭിക്കുന്നതാണുത്തമം.
ഫാതിഹയും സൂറത്തും ഉറക്കെ ഓതേണ്ട നിസ്കാരങ്ങളിൽ ഇമാമിനു മാത്രമല്ല, ഒറ്റക്ക് നിസ്കരിക്കുന്നവർക്കും ഉറക്കെ ഓതൽ സുന്നത്താണ്. ഇമാം ഉറക്കെ ഓതിയിട്ടില്ലെന്ന കാരണത്താൽ തുടർച്ചയോ ജമാഅത്തോ നഷ്ടപ്പെടുകയില്ല.
ഒറ്റക്ക് നിസ്കരിക്കുന്നവനും മഅമൂമിനും പോക്കുവരവിലെ തക്ബീറുകൾ ഉറക്കെ ചൊല്ലൽ കറാഹത്താണ്.
പ്രത്യേക സൂറത്തുകൾ ഓതൽ സുന്നത്തുള്ള നിസ്കാരങ്ങളിൽ അവ തന്നെ ഓതണം. ഉദാ:- വെള്ളിയാഴ്ച സുബഹിയിൽ സൂറ:സജദയും, മഗ്രിബിൽ സൂറ: അൽ കാഫിറൂനയും സൂറ:ഇഖ്ലാസും.
പ്രത്യേക സൂറത്തുകൾ ഓതണമെന്ന നിർദ്ദേശമില്ലാത്ത നിസ്കാരങ്ങളിൽ ഖുർആനിന്റെ ക്രമപ്രകാരം ഓതലാണ് സുന്നത്ത്. ആദ്യ റക്അത്തിൽ രണ്ടാമത്തെ റക്അത്തിലേതിനേക്കാൾ വലിയ സൂറത്ത് ഓതൽ നല്ലതാണ്. ക്രമമനുസരിച്ച് ആദ്യ റക്അത്തിൽ ഓതിയ സൂറത്ത് ചെറുതാണെങ്കിലും ക്രമം പാലിക്കുന്നതാണ് ഉത്തമം.
മഅ്മൂം ഒരാൾ മാത്രമാണെങ്കിൽ ഇമാമിന്റെ വലതുഭാഗത്തായി അടുത്തു നിൽക്കുകയാണ് വേണ്ടത്. പിന്നീട് ഒരാൾ കൂടി വന്നാൽ അദ്ദേഹം ഇമാമിന്റെ ഇടതുഭാഗത്തായി ചേർന്നു നിന്ന് തക്ബീർ ചൊല്ലി കൈ കെട്ടിയ ശേഷം രണ്ട്പേരും കൂടി പിന്നിലേക്ക് മാറുകയാണ് വേണ്ടത്.
കൈ ചുമലിനു നേരെ ഉയർത്തേണ്ട തക്ബീറുകൾ
ഒന്നാമത്തെ തക്ബീറിലും (തക്ബീറത്തുൽ ഇഹ്റാം ), എല്ലാ റക്അത്തുകളിലും റുകൂഇലേക്ക് പോകുമ്പോഴും, റുകൂഇൽ നിന്ന് ഉയരുമ്പോഴും ,ഒന്നാം അത്തഹിയ്യാത്തിൽ നിന്ന് ഉയരുമ്പോഴുമാണ് കൈ ഉയർത്തൽ സുന്നത്തുള്ളത്. ഒന്നാമത്തെയും മൂന്നാമത്തെയും റക്അത്തുകളിൽ സുജൂദിൽ നിന്ന് ഉയരുമ്പോൾ കൈ ഉയർത്തൽ സുന്നത്തില്ല.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-114
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.