ബുള്ളറ്റിൻ-06 ൽ നജസ് ശുദ്ധിയാക്കേണ്ട രൂപം വിവരിച്ചിട്ടുണ്ട്. നജസുകളെകുറിച്ചും അവയുടെ ശുചീകരണരീതികളെകുറിച്ചും കൂടുതൽ അറിയാൻ ചില വായനക്കാർ താത്പര്യപ്പെട്ടതനുസരിച്ച് അഞ്ച് ഭാഗങ്ങളായി അവ വിശദീകരിക്കുന്നു.
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
വൃത്തിയെയും ശുചീകരണത്തെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന മതമാണ് വിശുദ്ധ ഇസ്ലാം.
അല്ലാഹു കല്പിക്കുന്നു. ‘എല്ലാ ആരധനാ വേളയിലും നിങ്ങളുടെ അലങ്കാരം അണിഞ്ഞുകൊള്ളുക.’ ഇവിടെ അലങ്കാരം കൊണ്ടുദ്ദേശ്യം ശുദ്ധിയുള്ള വസ്ത്രമാണ്. നജസ് എന്ന പദം ഭാഷാർത്ഥത്തിൽ എല്ലാ മലിന വസ്തുക്കൾക്കും ഉപയോഗിക്കാമെങ്കിലും ഇവിടെ അർത്ഥമാക്കുന്നത് ‘മാപ്പില്ലാത്ത സന്ദർഭത്തിൽ നിസ്കാരത്തിന്റെ സാധുതയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന മലിന വസ്തുക്കൾ’ എന്നാണ്. നിസ്കരിക്കുന്നവന്റെ വായ, മൂക്ക്, കണ്ണ് എന്നിവയുടെ ഉൾഭാഗവും ഇത്തരം നജസുകളിൽ നിന്ന് ശുദ്ധിയായിരിക്കേണ്ടതാണ്.
നജസുകളെ മൂന്നായി തിരിക്കാം
1) ഗൌരവമുള്ളത് ;
നായ പന്നി ഇവയിൽ നിന്ന് പിരിഞ്ഞുണ്ടായത്. (നായയും പന്നിയും ചേർന്നുണ്ടായതോ അല്ലെങ്കിൽ ഇവ മറ്റുള്ളവയുമായി ബന്ധപ്പെട്ടുണ്ടായതോ ആയ ജീവിയെയാണ് പിരിഞ്ഞുണ്ടായത്കൊണ്ടുള്ള വിവക്ഷ ) നനവോട് കൂടി ഈ പറഞ്ഞവയെ തൊട്ടാൽ ഏഴു പ്രാവശ്യം കഴുകണം. അതിൽ ഒരു പ്രാവശ്യം ശുദ്ധിയുള്ള മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കണം. സോപ്പ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ മതിയാവുകയില്ല. നജസ് നീങ്ങാൻ വേണ്ടി എത്ര കഴുകിയാലും അത് ഒരു തവണയായി മാത്രമേ ഗണിക്കുകയുള്ളൂ. അപ്പോൾ നജസ് നീങ്ങിയ ശേഷം ആറു തവണ കഴുകണമെന്ന് താത്പര്യം. ആദ്യത്തെ തവണ മണ്ണ് കലക്കി കഴുകുകയാണുത്തമം. കുളം, പുഴ പോലെയുള്ളതിലിട്ടു ഏഴ് തവണ ഇളക്കിയാലും മതി. ഒരു തവണ മണ്ണ് കൊണ്ടായിരിക്കണമെന്ന് ഇവിടെയും നിബന്ധനയുണ്ട്.
2) ലഘുവായത്:
പാൽ മാത്രം കുടിക്കുന്ന രണ്ട് വയസ്സ് പൂർത്തിയാകാത്ത ആൺകുട്ടികളുടെ മൂത്രമാണിത്. ( മാതാവിന്റെ പാൽ, മറ്റുള്ളവരുടെ പാൽ, മൃഗങ്ങളുടെ പാൽ ഇവക്കെല്ലാം വിധി ഒന്ന് തന്നെ. ) ഇത് ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അവിടെ വെള്ളം ഒഴിച്ചാൽ മതി. പക്ഷെ മൂത്രത്തേക്കാൾ കൂടുതൽ വെള്ളം ഉണ്ടായിരിക്കണം. രണ്ട് വയസ്സിനു മുമ്പ് ആൺകുട്ടികൾക്ക് പാൽ അല്ലാത്ത മറ്റു വല്ലതും ഭക്ഷണമായി നൽകുന്നുണ്ടെങ്കിലും, രണ്ട് വയസ്സ് കഴിഞ്ഞാലും അവരുടെ മൂത്രം വലിയവരുടെത് പോലെ തന്നെ കഴുകി ശുദ്ധിയാക്കേണ്ടതാണ്. പാൽപ്പൊടി പാൽ പോലെയാണത്. എന്നാൽ പോഷകാഹാരങ്ങൾ ചേർത്ത പാൽപൊടിക്ക് ഈ വിധിയല്ല ( ബാക്കി അടുത്ത ബുള്ളറ്റിനിൽ തുടരും. ഇൻശാ അല്ലാഹ് )
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-92
ബുള്ളറ്റിൻ-06 ൽ നജസ് ശുദ്ധിയാക്കേണ്ട രൂപം വിവരിച്ചിട്ടുണ്ട്. നജസുകളെകുറിച്ചും അവയുടെ ശുചീകരണരീതികളെകുറിച്ചും കൂടുതൽ അറിയാൻ ചില വായനക്കാർ താത്പര്യപ്പെട്ടതനുസരിച്ച് അഞ്ച് ഭാഗങ്ങളായി അവ വിശദീകരിക്കുന്നു
ReplyDelete