بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
തതുല്യമായത് തിരിച്ച് തരണമെന്ന വ്യവസ്ഥയിൽ ഒരു വസ്തുവിനെ മറ്റൊരാൾക്ക് ഉടമപ്പെടുത്തികൊടുക്കുന്നതിനാണ് കടം കൊടുക്കുക എന്ന് പറയുന്നത്.
വലിയ പുണ്യമുള്ള കാര്യമായി ഇസ്ലാം ഈ ഇടപാടിനെ കണക്കാക്കുന്നു. നബി صلى الله عليه وسلم പറയുന്നു. “തന്റെ സഹോദരന്റെ ഐഹിക വിഷമങ്ങൾ ആരെങ്കിലും അകറ്റിയാൽ അന്ത്യദിനത്തിൽ അവന്റെ വിഷമങ്ങൾ അല്ലാഹു ദൂരീകരിക്കുന്നതാണ്.” (മുസ്ലിം ). വേറെയൊരു ഹദീസിൽ കാണാം “ അടിമ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും” (മുസ്ലിം ). ആരെങ്കിലും രണ്ടു തവണ കടം കൊടുത്താൽ അത് ഒരു തവണ ദാനം ചെയ്ത പ്രതിഫലം പ്രദാനം ചെയ്യും (ഇബ്നു ഹിബ്ബാൻ)
കടം സ്വീകരിക്കുന്നവൻ നിർബന്ധിതനും ഗത്യന്തരമില്ലാത്തവനുമാണെങ്കിൽ അവനു കടം കൊടുക്കൽ നിർബന്ധമാണ്. കടം സ്വീകരിക്കുന്നവൻ, ആ കടസംഖ്യ കുറ്റകരമായ കാര്യങ്ങളിൽ ചെലവഴിക്കുമെന്ന് കണ്ടാൽ കടം കൊടുക്കൽ ഹറാമാണ്. പ്രത്യക്ഷ മാർഗേന കടബാധ്യത തിർക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലാത്ത, അനിവാര്യഘട്ടങ്ങളില്ലാത്ത വ്യക്തി കടം സ്വീകരിക്കലും ഹറാമാണ്.
സമ്പത്തിൽ ക്രയവിക്രയാധികാരമുള്ള, പ്രായപൂർത്തിയും ബുദ്ധിയും തന്റേടവുമുള്ളവരിൽ നിന്ന് മാത്രമാണ് സാധുവാകുന്നത്. “ഞാൻ നിനക്കിത് കടം തന്നു”. എന്നോ മറ്റോ ഉള്ള, ഇടപാടിനെ വ്യക്തമായി അറിയിക്കുന്നതോ കരുത്തോട് കൂടി വ്യംഗ്യമായി അറിയിക്കുന്നതോ ആയ ഈജാബും അത് സ്വീകരിച്ചുവെന്നറിയുക്കുന്ന ഖ്വബൂലും അത്യാവശ്യമാണ്. ഇതില്ലാതെയും കടമിടപാട് സ്വഹീഹാകുമെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്.
കടം വാങ്ങിയ വസ്തു കടം സ്വീകരിക്കുന്നയാളുടെ ഉടമസ്ഥതയിൽ വരുന്നത് അനുവാദത്തോടെ അവനത് കൈപറ്റുന്നതോടെയാണ്.
കടം നൽകിയ വസ്തു, മാറ്റമൊന്നുമില്ലാതെ, കടം സ്വീകരിച്ചവന്റെ കയ്യിലുണ്ടെങ്കിൽ , അത് തന്നെ തിരിച്ച് നൽകാവുന്നതാണ്. അല്ലെങ്കിൽ തതുല്യമായത് തിരിച്ച് നൽകേണ്ടതാണ്.
(ബാക്കി അടുത്ത ബുള്ളറ്റിനിൽ .ഇൻശാ അല്ലാഹ് )
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin -89
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.