بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മഹാനായ ജഅഫറുബ്നു അബിത്വാലിബ് رضي الله عنه ഭാഗം-02
ഭാഗം-01
ഹസ്രത്ത് ജഅഫർ رضي الله عنه കൂസലന്യേ പ്രതിവചിച്ചു : “ രാജാവ് ! അല്ലാഹു ഞങ്ങൾക്ക് ഒരു റസൂലിനെ അയക്കുകയും ആ ദൂതൻ അല്ലാഹുവിനല്ലാതെ മറ്റാർക്കും സുജൂദ് ചെയ്യരുതെന്നും നിസ്കാര, ദാന ധർമ്മങ്ങൾ മുതലായ സൽകർമ്മങ്ങൾ നിർവഹിക്കണമെന്നും ഉപദേശിക്കുകയും ചെയ്തു. പ്രസ്തുത ആജ്ഞ സ്വീകരിച്ച ഞങ്ങൾക്ക് സൃഷ്ടികളിൽ ഒരാൾക്കും സുജൂദ് ചെയ്യാൻ നിവൃത്തിയില്ല. സ്വർഗത്തിൽ അന്യോന്യം കണ്ടുമുട്ടുമ്പോൾ ചെയ്യുന്ന ഉപചാരമായ സലാമാണ് മുസ്ലിംകളും അന്യോന്യം ചെയ്യേണ്ടതെന്ന് അവിടുന്ന് പഠിപ്പിക്കുകയുണ്ടായി. അതനുസരിച്ച് ഞങ്ങൾ അന്യോന്യം ചൊല്ലാറുള്ള സലാം രാജാവിന്നും പറഞ്ഞതാണ്.
ഇത് കേട്ടപ്പോൾ പൂർവ്വ വേദങ്ങളെ കുറിച്ചറിയാവുന്ന ക്രിസ്തീയ സമുദായക്കാരനായ ചക്രവർത്തി ശാന്തനാവുകയും നബി(സ)യെ കുറിച്ചും അവിടന്ന് പ്രചരിപ്പിക്കുന്ന ഗ്രന്ഥത്തെ കുറിച്ചും മറ്റും കൂടുതൽ അറിയാനുള്ള ജിജ്ഞാസയാൽ ജഅഫർ رضي الله عنه ന് കൂടുതൽ സ്വീകരണാവും സൌകര്യവും ചെയ്ത് കൊടുക്കുകയാണുണ്ടായത്. തുടർന്ന് ഇസ്ലാമിനെ കുറിച്ച് സുദീർഘമായ ഒരു പ്രസംഗം തന്നെ ജഅഫർ رضي الله عنه നടത്തുകയും അത് വഴി ഖുറൈശികളുടെ പാരിതോഷികങ്ങളെല്ലാം തിരിച്ച് കൊടുക്കപ്പെടുകയും അവർ ഇളിഭ്യരായൈ മടങ്ങുകയും ചെയ്തു. നിഗശ് ചക്രവർത്തി ഹസ്രത്ത് ജഅഫർ رضي الله عنه മുഖേന ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.
ഹിജ്റാബ്ദം ഏഴിലാണ് പിന്നീട് ജഅ്ഫർ رضي الله عنه പത്നി അസ്മായോടൊപ്പം മദീനയിൽ തിരിച്ചു വന്നത്. ഖൈബർ യുദ്ധത്തിൽ നിന്ന് വിജയം വരിച്ച സുദിനത്തിലായിരുന്നു അവരും തിരിച്ചു വരാനിടയായത്. അത് കാരണത്താൽ നബി(സ) ഇപ്രകാരം പറയുകയുണ്ടായി “ ഖൈബർ വിജയത്തിലോ അതല്ല ജഅ്ഫറിന്റെ ആഗമനത്തിലോ ഏതിലാണ് ഞാൻ കൂടുതൽ സന്തോഷിക്കേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല” . നബി (സ) അദ്ധേഹത്തെ സ്വീകരിക്കുകയും അണച്ച് കൂട്ടി ആലിംഗനം ചെയ്യുകയും കണ്ണുകൾക്കിടയിൽ ചുംബിക്കുകയുമുണ്ടായി. മദീനയിൽ പോകാതെ നേരിട്ട് ഖൈബർ വിജയത്തിൽ സന്നിഹിതരാവുകയും ചെയ്തതിനാൽ യുദ്ധത്തിൽ പങ്കെടുത്ത പ്രതിഫലവും ഗനീമത്തും അദ്ധേഹത്തിനും കൂട്ടുകാർക്കും ലഭിച്ചിരുന്നു.
ഒരു വർഷം കഴിഞ്ഞതേയുള്ളൂ. ശർഹബിലുബ്നു അംർ എന്ന ഹിർഖലിന്റെ പ്രതിപുരുഷൻ നബി(സ) യുടെ സന്ദേശവുമായി ചെന്ന ഹാരിസുബുനു ഉമൈറിനെ വധിച്ചു കളഞ്ഞതിന്റെ പ്രതികാരം ചെയ്യാനായി മുഅ്ത്തത്തിലേക്കയക്കാൻ മുവ്വായിരം വരുന്ന സൈന്യത്തെ സജ്ജീകരിക്കുകയായിരുന്നു. ബദർ, ഉഹ്ദ് മുതലായ പ്രസിദ്ധ യുദ്ധങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത ഖേദം തീർക്കാനായി യൌവ്വനത്തിളർപ്പോടെ ജഅ്ഫർ رضي الله عنه മുമ്പോട്ട് വന്നു. നബി (സ) പതാകയുമായി യാത്രയയക്കുമ്പോൾ യുദ്ധം നിയന്ത്രിക്കാൻ സൈദുബ്നു ഹാരിസിനെയാണ് ഏല്പിച്ചത്. സൈദിന് ആപത്ത് നേരിടുകയാണെങ്കിൽ രണ്ടാമതായി ജഅ്ഫറും മൂന്നാമതായി അബ്ദുല്ലാഹിബിനു റവാഹയൂം ഏറ്റെടുക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. (തുടരും ..ഇൻശാ അല്ലാഹ് )
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-86
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.