بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
തയമ്മുമും അനുബന്ധ വിഷയങ്ങളും -ഭാഗം-4

സാരമായ മുറിവുകൾ സുഖപ്പെടാൻ ബാൻഡേജുകളോ ,പഞ്ഞി, തുണിക്കഷ്ണം തുടങ്ങിയത് കൊണ്ടോ കെട്ടുകയോ, മരുന്നുകൾ മുറിവിന്റെ ഭാഗത്തുപയോഗിക്കുകയോ ചെയ്യേണ്ടിവന്നേക്കും. അത്തരം ഘട്ടങ്ങളിൽ ,പൂർണ്ണ ശുദ്ധിയോടു കൂടി മാത്രമേ ഇവയെല്ലാം ചെയ്യാവൂ. അപകട ഭയമില്ലെങ്കിൽ അവയെല്ലാം ശുദ്ധീകരണാവസരത്തിൽ അഴിച്ച് മാറ്റേണ്ടതുമാണ്. ശുദ്ധീകരണ സമയത്ത് അവ അഴിച്ച് മാറ്റാൻ സാധിക്കാതെ വന്നാൽ , ബാൻഡേജുകളെയും മറ്റും വെള്ളം കൊണ്ട് തടവൽ നിർബന്ധമാണ്. രോഗം ബാധിക്കാത്തിടത്തും ബാൻഡേജും മറ്റും ഉണ്ടാകുന്നതുകൊണ്ടാണിത് നിർബന്ധമായത്. അതില്ലെന്നുറപ്പുണ്ടെങ്കിൽ ബാൻഡേജ് വെള്ളം കൊണ്ട് തടവേണ്ടതുമില്ല. ബാൻഡേജ് പോലുള്ളത് മണ്ണ് കൊണ്ട് തടവലും നിർബന്ധമില്ല.
രോഗ ബാധിത സ്ഥലത്ത് ബാൻഡേജോ മറ്റ് തരത്തിലുള്ള മറകളോ ഇല്ലാതെ വന്നാൽ ,മുറിവുള്ള ഇടം മണ്ണ് കൊണ്ട് തടവാൻ സാധിക്കുമെങ്കിൽ, മണ്ണ് കൊണ്ട് തടവൽ നിർബന്ധമാണ്. വെള്ളം കൊണ്ട് തടവൽ നിർബന്ധമില്ല. രോഗ ബാധിതമായ സ്ഥലം മണ്ണ് കൊണ്ട് തടവൽ നിബന്ധമാകുന്നത് ; അത് തയമ്മുമിന്റെ അവയവങ്ങളായ മുഖത്തോ കൈകളിലോ ആണെങ്കിൽ മാത്രമാണ്.
ബാൻഡേജ് ,മുറിവിൽ മാത്രമൊതുങ്ങുകയോ അല്ലെങ്കിൽ മുറിവില്ലാത്തിടത്തു നിന്ന് ആവശ്യമായ അളവ് മാത്രം എടുത്ത് ശുദ്ധിയോടെ ബാൻഡേജ് ഇടുകയോ ചെയ്യുകയും അതഴിച്ചുമാറ്റൽ അസാധ്യമാവുകയും ചെയ്താൽ പിന്നീട് നിസ്കാരം രണ്ടാമത് മടക്കി നിസ്കരിക്കേണ്ടതില്ല.
തയമ്മും ചെയ്തയാളെ തുടർന്ന് നിസ്കരിക്കൽ:
തയമ്മും ചെയ്ത് നിസ്കരിക്കുന്നയാൾക്ക് നിസ്കാരം വീണ്ടും മടക്ക് നിസ്കരിക്കൽ നിർബന്ധമില്ലെങ്കിൽ , വുളൂഅ് ചെയ്ത് നിസ്കരിക്കുന്നവന് അയാളെ തുടർന്ന് നിസ്കരിക്കാവുന്നതാണ്. തയമ്മും ചെയ്തവന് നിസ്കാരം മടക്കി നിസ്കരിക്കൽ നിർബന്ധമുള്ളവനാണെങ്കിൽ അവനെ തുടർന്ന് നിസ്കരിക്കാൻ പറ്റില്ല.
NB:
തയമ്മുമിന്റെ രൂപങ്ങളും ഹുക്മുകളും അല്പം പ്രയാസമുള്ളതായതിനാൽ, പ്രിയ വായനക്കാർ തയമ്മുമിനെ വിഷയമാക്കിയുള്ള പ്രഭാഷണം ശ്രവിക്കുന്നത് നന്നായിരിക്കും.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin-83-A
തയമ്മുമിന്റെ രൂപങ്ങളും ഹുക്മുകളും അല്പം പ്രയാസമുള്ളതായതിനാൽ, പ്രിയ വായനക്കാർ തയമ്മുമിനെ വിഷയമാക്കിയുള്ള പ്രഭാഷണം ശ്രവിക്കുന്നത് നന്നായിരിക്കും
ReplyDelete