بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ധനത്തിന്റെ സകാത് (തുടർച്ച )
കറൻസിയുടെ സകാത്തിൽ പണമായി വാങ്ങിയ സ്ത്രീധനവും ഉൾപ്പെടും. സ്ത്രീധനം പെണ്ണിന്റെ സ്വത്താണ്. വല്ല കാരണത്താലും വിവാഹമോചനം ചെയ്യപ്പെട്ടാൽ ഈ തുക അവൾക്ക് തിരിച്ച് നൽകേണ്ടതാണ്. ഒരു അമാനത്ത് എന്ന നിലയിലാണ് ഭർത്താവ് ഈ തുക സൂക്ഷിക്കുന്നത്. സ്ത്രീധനത്തുക കൈവശം വന്ന അന്ന് മുതൽ കൊല്ലം കണക്കാക്കി സകാത്ത് നൽകുകയാണ് വേണ്ടത്. അതാത് വർഷങ്ങളിൽ നൽകുകയോ അല്ലാത്ത പക്ഷം കിട്ടാനുള്ള കടമെന്ന നിലയിൽ തുക കയ്യിലെത്തുമ്പോൾ അത് വരെയുള്ള സകാത്ത് ഒന്നിച്ച് നൽകുകയോ ആവാം. സ്ത്രീയാണ് സകാത് നൽകേണ്ടത്. അവൾ ഈ തുക തന്റെ ഭർത്താവിന് ദാനമായി നൽകിയാൽ സകാതിൽ നിന്ന് ഒഴിവാകുന്നതാണ്. ഇത് പോലെതന്നെയാണ് പണമായി നൽകിയ വിവാഹ മൂല്യവും (മഹ്റ്). ഇത് സകാതിന്റെ പരിധിയെത്തുകയും ഒരു വർഷം പൂർത്തിയാവുകയും ചെയ്താൽ സ്ത്രീ അതിന് സകാത് നൽകേണ്ടതാണ്. സ്ത്രീധനവും മഹ്റും അനുവദനീയമായ ആഭരണമാണെങ്കിൽ അതിന് സകാത് നൽകേണ്ടതില്ല.
ലഭിക്കാനുള്ള കടം എത്ര വർഷം കഴിഞ്ഞ് കിട്ടിയാലും കഴിഞ്ഞ ഓരോ വർഷത്തിനും സകാത് കൊടുക്കണമെന്നാണ് ശാഫിഈ മദ്ഹബ് പ്രകാരമുള്ള നിയമം. എന്നാൽ മാലികീ മദ്ഹബിൽ ഒരു വർഷത്തിനു മാത്രം സകാത് കൊടുത്താൽ മതിയാവുന്നതാണ്.
കൃഷിയുടെ സകാത്:-
“നദികളും മേഘങ്ങളും കുടിപ്പിച്ചതിന് (കൃഷി) 10 ശതമാനമുണ്ട്. തേവ് ഒട്ടകം കൊണ്ട് നനച്ചുണ്ടാക്കിയതിന് 5 ശതമാനവും” (ഹദീസ് )
ഒരു കൊല്ലത്തെ എല്ലാ വിളകളിലും കൂടി 600 സാഅ് ( 1920 ലിറ്റർ) നെല്ലുള്ളവൻ ( ഒരു സാഅ് 3.2 ലിറ്റർ) സകാത് കൊടുത്താൽ മതി. “ മനുഷ്യൻ കൃഷി ചെയ്തുണ്ടാക്കുന്ന , ഉണക്കി സൂക്ഷിക്കുന്ന, റൊട്ടിയാക്കിയോ പൊടിയാക്കിയോ മുഖ്യഹാരമായി തിന്നുന്ന സാധനങ്ങൾക്കാണ് കൃഷിയിനത്തിൽ സകാത്ത് നൽകേണ്ടത്” ( അൽ ഉമ്മ് 2:34) . ഇതനുസരിച്ച് ധാന്യത്തിൽ, നെല്ല്, ഗോതമ്പ്, യവം, ചോളം, കടല, പയർ എന്നിവയിലും, പഴങ്ങളുടെ ഇനത്തിൽ കാരക്ക, മുന്തിരി എന്നിവയിലും സകാത്ത് ബാധകമാകുന്നു. മറ്റുള്ള കൃഷികൾക്കൊന്നും സകാത്ത് കൊടുക്കേണ്ടതില്ല. പക്ഷേ അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന പണം സകാത്തിന്റെ പരിധിയിലെത്തുകയും വർഷം പൂർത്തിയാവുകയും ചെയ്താൽ സകാത് കൊടുക്കണം.

ഇതോടെ സകാത്തുകളെക്കുറിച്ചുള്ള വിശദീകരണം കഴിയുന്നു.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
ബുള്ളറ്റിൻ 77 മുതൽ വരും നാളുകളിൽ പോസ്റ്റ് ചെയ്യുന്നതാണ് (ഇൻശാ അല്ലാഹ് )
Islamic Bulletin-196
കൃഷിയുടെ സകാത്
ReplyDeleteശമ്പളത്തിനു സകാത്തുണ്ടോ? അതൊന്ന്നു വിശദീകരിക്കാമോ? താങ്ങള് അത് ഇവെദ് മിബം പോസ്റ്റ് ചെയ്തിട്ടുന്ടെങ്ങില് അതിന്റെ ലിങ്ക എനിക്കൂന്നു അയച്ച് തന്നാല് വളരെ ഉപകാര മായിരിക്കും..
ReplyDeleteafsal.achubhai@gmail.com
ശമ്പളത്തിനു സകാത്തില്ല. സദഖ (ധർമ്മം) ചെയ്യുക. അതേ സമയം ശമ്പളം സൂക്ഷിച്ച് വെക്കുകയും ഒരു വർഷം തികയുകയും 85 ഗ്രാം സ്വർണ്ണത്തിന്റെ വിലയാവുകയും ചെയ്താൽ സകാത് നിർബന്ധമാകും
ReplyDelete