بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ധനത്തിന്റെ സകാത്ത്
7) അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ
അല്ലാഹുവിന്റെ തൃപ്തി കാക്ഷിച്ച് കൊണ്ട് വിശുദ്ധ സമരത്തിന് സദാ സന്നദ്ധരായി വർത്തിക്കുന്നവർ. അവർ ധനികാരായാൽ പോലും യുദ്ധ സാമഗ്രികൾ വാങ്ങാനും, ഭക്ഷണം , വസ്ത്രം മുതലായവയ്ക്കും ആവശ്യമായ സംഖ്യ സകാത്തിൽ നിന്ന് കൊടുക്കേണ്ടതാണ്. എന്നാൽ ഖുർആനിൽ വന്ന ‘ഫീസബീലില്ലാഹ്’ എന്നതിന് ദൈവമാർഗം എന്ന് പരിഭാഷ നൽകി മദ്രസ, കോളേജുകൾ നടത്താനും ,പ്രസ്ഥാനങ്ങൾ വളർത്താനും സകാത്ത് വാങ്ങാമെന്ന വാദം ശരിയല്ല. ഒരു മദ്ഹബിലും അങ്ങിനെ അഭിപ്രായമില്ല. ശാഫി, ഹനഫീ, മാലികി മദ്ഹബ് അനുസരിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നാണതിന്റെ അർത്ഥം. ഹമ്പലീ മദ്ഹബിൽ ഹാജിമാരും ഉൾപെടുന്നു എന്ന് മാത്രം.
8. യാത്രക്കാരൻ.
സകാത്ത് വിതരണം ചെയ്യുന്ന നാട്ടിലൂടെ കടന്നുപോകുന്നവനും ആ നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് അനുവദനീയ യാത്രചെയ്യാനുദ്ദേശിക്കുന്നവനും സഞ്ചാരി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. അയാൾക്ക് ആവശ്യമാണെങ്കിൽ ഭക്ഷണ ചിലവിനും വാഹനച്ചിലവിനുമുള്ള തുക സകാത്തിൽ നിന്ന് കൊടുക്കാം. അയാളുടെ നാട്ടിൽ ധനമുണെങ്കിലും ശരി.
നബി കുടുംബത്തിലെ ഹാശിമിയ്യോ മുത്തലിബിയ്യോ ആയ തങ്ങൾക്ക് സകാത്ത് സ്വീകരിക്കാൻ പാടില്ല.
സ്വർണ്ണവും വെള്ളിയും :
ആഗോള തലത്തിൽ എക്കാലത്തേയും സാമ്പത്തിക വിനിമയ മാധ്യമമാണ് സ്വർണ്ണവും വെള്ളിയും. അത് കൊണ്ട് തന്നെ ധനത്തിന്റെ സകാത്ത് പ്രാഥമികമായി തന്നെ ഇവ രണ്ടുമായി ബന്ധപ്പെട്ട് കിടക്കുന്നു.
ഉപയോഗം അനുവദിക്കപ്പെട്ട ആഭരണങ്ങളല്ലാത്ത 85 ഗ്രാം സ്വർണം ഒരു വർഷം കൈവശമിരുന്നാൽ സ്വർണ്ണത്തിന്റെ സകാത്ത് നിർബന്ധമായി. കൈവശം വെച്ച സ്വർണ്ണത്തിന്റെ 2.5 ശതമാനമാണ് സകാത്ത് നൽകേണ്ടത്. 595 ഗ്രാം ആണ് വെള്ളിയുടെ സകാത്തിന്റെ പരിധി. ഇതിനും 2.5 ശതമാനമാണ് സകാത്ത് നൽകേണ്ടത്. സ്വർണ്ണത്തിന്റെ സകാത്ത് സ്വർണമായി തന്നെ നൽകണം.
സ്വർണം വാങ്ങി ഒരു വർഷം തികയുന്ന ദിവസം സകാത്ത് കൊടുക്കണം. സാധാരണയിൽ അമിതമായി കണക്കാക്കുന്ന അത്രയും തൂക്കം ആഭരണം ഉപയോഗിക്കൽ ഹറാമാണ്. ഇങ്ങിനെ ഹറാമായ നിലക്ക് ആഭരണം ഉപയോഗിക്കുമ്പോൾ അതിന് സകാത്ത് കൊടുക്കണം. ഹലാലായ ആഭരണങ്ങൾക്കാണ് സകാത്തില്ലാത്തത്. 85 ഗ്രാമിനു മുകളിലുള്ള സാധാരണ ഉപയോഗിക്കുന്ന സ്വർണാഭരണം പിന്നീട് തീരെ ഉപയോഗിക്കാൻ പറ്റാത്ത വിധം കേട് വന്ന് ഒരു വർഷം സൂക്ഷിച്ചാൽ അതിനും സകാത്ത് നിർബന്ധമാണ്. കാരണം ഈ ഒരു വർഷം സൂക്ഷിച്ചത് ആഭരണമല്ല ,നിക്ഷേപമാണ്. സ്വർണവും വെള്ളിയും നിക്ഷേപമാക്കി വെച്ച് അവയെ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവിടാതെയിരിക്കുന്നവർക്ക് വേദനിപ്പിക്കുന്ന ശിക്ഷയുണ്ടെന്ന ( 9:34 ) ഖുർആൻ വാക്യം സ്വർണത്തിന്റെ സകാത്തിനെയാണ് കുറിക്കുന്നത്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin # 191
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.