Sunday, November 21, 2010

294- തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം-63


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അറബി അക്ഷരങ്ങൾക്ക് പുള്ളികൾ നൽകിയത്

അറബിയിൽ 14 അക്ഷരങ്ങൾ പുള്ളിയില്ലാത്തതും 15 എണ്ണം പുള്ളികൾ ഉള്ളതുമാണ്. അബ്ദുൽ മലിക്ബ്നു മർവാന്റെ കാലത്ത് ഹജ്ജാജ്ബ്നു യൂസുഫിന്റെ (മരണം ഹിജ്‌റ 95) നിർദ്ദേശ പ്രകാരം നസ്‌റുബ്നു ആസ്വിമുല്ലൈസിയും യഹ്‌യബ്നു യ‌അ്മുറുൽ ഉദ്‌വാനിയും رحمهم الله കൂടിയാണ് അക്ഷരങ്ങൾക്ക് പുള്ളികൾ നൽകിയത് (രണ്ട് പേരും അബുൽ അസ്‌വദിന്റെ ശിഷ്യന്മാരുമാണ് )


.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-294

293- തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം-62


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

പുള്ളികളും ഹർക്കത്തുകളും

ഉസ്മാൻ رضي الله عنه എഴുതിച്ച മുസ്‌ഹഫുകളിൽ ‘ഫത്‌ഹ്’ ,‘കസ്‌റ്’ , ‘ദ്വമ്മ്’ , ‘മദ്ദ്’, ‘ശദ്ദ്’, തുടങ്ങിയ ഹർക്കത്തുകളോ സൂറത്തുകളുടെ പേരുകളോ ,സൂ‍ക്തങ്ങൾ അവസാനിക്കുന ചിഹ്നങ്ങളോ ഉണ്ടായിരുന്നില്ല.

ബറാ‌അത്ത് ഒഴിച്ചുള്ള എല്ലാ സൂറത്തുകളുടെയും ആദ്യത്തിൽ ബിസ്മി ഉണ്ടായിരുന്നു. ഓരോ സൂറത്തിലെയും ഒരായത്താണ് ‘ബിസ്മി’ എന്ന് ഇമാം ശാഫി‌ഇ رحمه الله യും മറ്റു പറഞ്ഞതിനുള്ള കാരണവും ഇതാണ്.

ഉസ്മാനി മുസ്‌ഹഫിന്റെ മൂല്യക്ഷരങ്ങൾക്കും ഘടനക്കും യാതൊരു മാറ്റവും വരുത്താതെ പാരായണ സൌകര്യത്തിന് വേണ്ടി ഖുർ‌ആനിൽ ഹറക്കത്ത്, പുള്ളി, ശദ്ദ്, മദ്ദ്, തുടങ്ങിയ നൽകുന്നത് സുന്നത്താണെന്നും നിർബന്ധമാണെന്നും പറഞ്ഞ ഇമാമുകളുണ്ട്.

അലിയുബ്നും അബീതാലിബിന്റെ ശിഷ്യനായ അബുൽ അസ്‌വദ് അൽ ദു‌അ്ലി (أبو الأسود الدؤلي رحمه الله) (മരണം ഹിജ്‌റ 69ൽ ) എന്നിവരാണ് ആദ്യമായി ഹറക്കത്തിന്റെ സൂചിപ്പിക്കുന്ന പുള്ളികൾ മുസ്‌ഹഫിൽ നൽകിയത്

ഹിജ്‌റ എഴുപത് വരെ അഥവാ 40 കൊല്ലം ഹർക്കത്തുകളോ പുള്ളികളോ ഇല്ലാത്ത ഉസ്‌മാനി മുസ്ഹഫിലായിരുന്നു ജനങ്ങൾ ഖുർ‌ആൻ പാരായണം ചെയ്തത. ഈ കാലത്ത് ഇസ്‌ലാം തഴച്ചു വളരുകയും അറബികളും അനറബികളും കലർന്നുള്ള ജിവിതമായിത്തീർന്നതോടുകൂടി ഖുർ‌ആന്റെ ഉച്ചാരണത്തിൽ പിശക് വരാൻ തുടങ്ങിയതാണ് അബുൽ അസ്‌വദ് ദു‌അ്ലിയെ ഈ മഹൽ കർമ്മത്തിന് പ്രേരിപ്പിച്ചത്. മുആവിയ رضي الله عنه ന്റെ ഭരണകാലത്ത് ബസ്വറയിലെ അമീറായിരുന്ന സിയാദുബ്നു അബീ സുഫ്‌യാന്റെ നിർദ്ദേശമനുസരിച്ചുമാണത്. പ്രധാന ഹർക്കത്തുകളായ ഫത്‌ഹിനു പകരം മുകളിൽ ഒരു പുള്ളിയും ദ്വമ്മിനു പകരം അക്ഷരങ്ങളുടെ ശേഷം ഒരു പുള്ളിയും കസ്‌റിനു ശേഷം അക്ഷരങ്ങളുടെ താഴെ ഒരു പുള്ളിയുമായിരുന്നു അദ്ദേഹം നൽകിയ പരിഷ്കരണം. സുകൂനിന് അടയാളങ്ങളൊന്നും ഇല്ലായിരുന്നു.

പിന്നീട് അബുൽ അസ്‌വദിന്റെ ശിഷ്യനായ ഇമാം ഖലീലുബ്നു അഹ്‌മദ് (മരണം 170 ഹിജ്‌റ) رحمه الله യാണ് ഇന്ന് മുസ്‌ഹഫുകളിൽ കാണുന്ന രൂപത്തിൽ ഹർക്കത്തുകളും ശദ്ദും മദ്ദുമെല്ലാം നൽകി ഖുർ‌ആൻ കൂടുതൽ മനോഹരമാക്കിയത്.

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-293

Saturday, November 20, 2010

292-തജ്‌വിദുൽ ഖുർ‌ആൻ -ഭാഗം-61


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഖുർ‌ആൻ ക്രോഡീകരണം –ഭാഗം-2


പിന്നീട് ഉസ്‌മാൻ رضي الله عنه വിന്റെ ഭരണ കാലത്ത് ഇസ്‌ലാമിക പ്രചരണാർത്ഥം പോയ അണികളുടെ ഇടയിൽ ഖുർ‌ആനിലെ ചില വാക്കുകളുടെ പരായണത്തെ സംബന്ധിച്ച് അഭിപ്രായ വിത്യാസമുണ്ടായപ്പോൾ സിദ്ദീഖ് رضي الله عنه ന്റെ കാലത്ത് എഴുതിവെച്ചതും ഇപ്പോൾ ഹഫ്സ്വ رضي الله عنها യുടെ കൈവശമുള്ളതുമായ മുസ്‌ഹഫിൽ നിന്ന് കൂടുതൽ കോപ്പികൾ പകർത്തിയെഴുതാൻ സൈദുബ്നു സാബിത്തുൽ അൻ‌സാരി رضي الله عنه യുടെ നേതൃത്വത്തിൽ പ്രത്യേകം കമ്മിറ്റിയെ ഉസ്‌മാൻ رضي الله عنه ചുമതലപ്പെടുത്തി. ഇവർ എട്ട് മുസ്‌ഹഫുകൾ പകർത്തി എഴുതിയിട്ടുണ്ട്. പകർപ്പുകൾ തയ്യാറായ ശേഷം അവ മൂന്ന് പ്രാവശ്യം ആവർത്തിച്ച് പരിശോധിക്കുകയും ചെയ്തു.

പന്ത്രണ്ടായിരത്തോളം സഹാബത്തിന്റെ സാന്നിദ്ധ്യത്തിൽ ഖുർ‌ആനിനെ സമ്പൂർണ്ണ രൂപം ഇതായി പ്രഖ്യപിക്കുകയും ,ഇതനുസരിച്ച് മാത്രമേ ഇനി ഖുർ‌ആൻ പാരായണം ചെയ്യാവൂ എന്ന് വിളംബരം ചെയ്യുകയും ചെയ്തു. ശേഷം മറ്റുള്ളവർ എഴുതി വെച്ച മറ്റെല്ലാ മുസ്‌ഹഫുകളും നശിപ്പിക്കുകയും ചെയ്തു.

ഈ മുസ്‌ഹഫിനെകുറിച്ചാണ് ‘മുസ്‌ഹഫുകളുടെ ഇമാം’ എന്ന് പറയുന്നത്. പിന്നീട് മുസ്‌ലിം ലോകം പാരായണത്തിന് അവലംബമാക്കിയത് ഈ മുസ്‌ഹഫുകളെയും അതിൽ നിന്ന് പകർത്തിയെഴുതിയവയേയുമാണ്. അത് കൊണ്ടാണ് പിന്നീട് മുസ്‌ഹഫുകൾക്ക് ‘റസ്മു ഉസ്‌മാനി’ എന്ന പേര് വരാനുണ്ടായ കാരണം.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-292

291-തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം-60


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഖുർ‌ആൻ ക്രോഡീകരണംതിരു നബി صلى الله عليه وسلم യുടെ കാലത്ത് തനെ സ്വഹാബികൾ പലരും ഖുർ‌ആൻ എഴുതി വെച്ചിരുന്നു.ഓരോ സൂക്തവും ഏത് സൂക്തത്തിനു ശേഷം ചേർക്കണമെന്ന് നബി صلى الله عليه وسلم നിർദ്ദേശിച്ചിരുന്നു. സൂറത്തുകളുടെ ക്രമീകരണവും അത് പോലെതന്നെയായിരുന്നു.

പക്ഷെ ഇന്നതേത് പോലുള്ള ക്രമികരണം സ്വഹാബത്തിന്റെ ഹൃദയത്തിൽ മാത്രമായിരുന്നു.

ഒന്നാം ഖലീഫ മഹാനായ സിദ്ദീഖ് رضي الله عنه ന്റെ ഭരണ കാലത്ത് (ഹിജ്‌റ 12 ൽ) മുസൈലിമത്തിൽ കദ്ദാബുമായുണ്ടായ യുദ്ധത്തിൽ ഖുർ‌ആൻ മന:പാഠമാക്കിയ നൂറുകണക്കിന് സ്വഹാബികൾ ശഹീദാ‍യപ്പോൾ ഖുർ‌ആൻ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയാൽ അത് ഒറ്റ ഏടായി എഴുതി സൂക്ഷിക്കുവാൻ ഉമർ رضي الله عنه സിദ്ദീഖ് رضي الله عنه നോട് ആവശ്യപ്പെട്ടു. അതൊരു നല്ല കാര്യമാണെന്നു ബോധ്യപ്പെട്ട സിദ്ദീഖ് رضي الله عنه ഈ മഹൽ കർമ്മത്തിന് സൈദുബ്നു സാബിത് رضي الله عنه നെ ചുമതലപ്പെടുത്തി. (ഇവർ നബി صلى الله عليه وسلم യുടെ കാലത്ത് തന്നെ ഖുർ‌ആൻ എഴുതിവെക്കുന്ന ചുമതലയുള്ള സഹാബിയായിരുന്നു.)

അങ്ങിനെ നബി صلى الله عليه وسلم യുടെ കാലത്ത് എല്ലിലും മരക്കഷ്‌ണത്തിലും ഈത്തപ്പനമടലിലും തോലിലും കല്ലിലുമെല്ലാം എഴുതിവെച്ചിരുന്ന ഖുർ‌ആൻ വചനങ്ങളെ ഖുർ‌ആനിന്റെ ക്രമപ്രകാരം കടലാസിലേക്ക് പകർത്തി എഴുതി. സിദ്ദീഖ് رضي الله عنه ന്റെ മരണം വരെ ഈ മുസ്‌ഹഫ് അവരുടെ കൈവശവും പിന്നീട് ഉമർ رضي الله عنه ന്റെ കൈവശവും ശേഷം അവരുടെ മകൾ ഉമ്മുൽ മുഅ്മിനീൻ ഹഫ്സ്വ رضي الله عنها യുടെ പക്കലുമായിരുന്നു.

ഈ ക്രോഡീകരണം മൂലം വിശുദ്ധ ഖുർ‌ആൻ വള്ളിപുള്ളി വിത്യാസമില്ലാതെ നില നിൽക്കാൻ ഒരു ഔദ്യോഗിക അവലംബമെന്ന നിലയിൽ സൂക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പരായാണത്തിന് ഉപയോഗിച്ചിരുന്നില്ല.
.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-291

Wednesday, November 3, 2010

ഹജ്ജ് ഗൈഡ് (ഹജ്ജ് ബുള്ളറ്റിൻ സമാഹാരം )

ഇസ്~ലാം കാര്യങ്ങളിൽ അഞ്ചാമത്തെ ഹജ്ജിനെ സംബന്ധിച്ച് ,ദുൽ ഹജ്ജ് 8 മുതൽ 13 കൂടിയുള്ള ദിവസങ്ങളിലെ കർമ്മങ്ങളുടെ പ്രായോഗിക രൂപങ്ങളു മസ്അലകളും വിവരിക്കുന്ന ഹജ്ജ് ഗൈഡ്

ഹജ്ജ് ഗൈഡിൽ ഉപയോഗിച്ചിരിക്കുന്ന റസ്മുൽ ഉസ്മാനി, ജാലകം മറ്റ് സ്പെഷ്യൽ ഫോണ്ടുകൾ ഡൗൺ ഇവിടെ ക്ളിക് ചെയ്ത് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക.


Hajj Guide

Saturday, October 30, 2010

290-തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-59

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

الرسم العثماني - റസ്‌മുല്‍ ഉസ്‌മാനി

അറബി ഭാഷ എഴുതാന്‍ അറബികള്‍ വിവിധ എഴുത്തു രൂപങ്ങള്‍ സ്വീകരിക്കാറുണ്ട്. അവയില്‍ പ്രസിദ്ധമാണ് ‘കൂഫി’ , ‘നസ്‌ഖ് ‘ , ‘ദിവാനി’ , റഖ്‌ഈ’ , ‘ഫാരിസി’ , ‘സുലൂഥ്’ തുടങ്ങിയ രൂപങ്ങളൊക്കെ. ഖുര്‍‌ആന്‍ എഴുതാന്‍ ഈ ഏതു ലിപികളും സ്വീകരിക്കാവുന്നതാണ്. പക്ഷെ നാം നേരത്തെ പറഞ്ഞ ആറു നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നു മാത്രം. അപ്പോള്‍ ‘റസ്‌മുല്‍ ഉസ്‌മാനി’ എന്നത് ഒരു ലിപിയല്ലെന്നും അത് സ്വഹാബത്ത് ഖുര്‍‌ആന്‍ എഴുതാന്‍ സ്വീകരിച്ച പ്രത്യേക നിയമങ്ങളാണെന്നും മനസ്സിലായി.

ഉദാഹരണമായി مالك يوم الدين എന്ന് ഖുര്‍‌ആനില്‍ സ്വഹാബത്ത് എഴുതിയത്

എന്ന് മീമിന്റെ ശേഷം അലിഫില്ലാതെയാണ് .അത് കൂഫിയിലായാലും നസ്‌ഖിലായാലും മറ്റു ലിപികളിലായാലും അങ്ങിനെത്തന്നെ എഴുതണം.

مالك يوم الدين എന്നത് വിവിധ ലിപികളിലെഴുതിയത് കാണുക.

അറബിയുടെ മറ്റൊരു ലിപിയാണ് നാട്ടിലെ പൊന്നാനിയില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നുമൊക്കെ പ്രിന്റ് ചെയ്യുന്ന അറബി പുസ്തകങ്ങളുടെ ലിപി. പക്ഷെ അവര്‍ മുസ്‌ഹഫ് ഈ ലിപിയില്‍ എഴുതിയപ്പോള്‍ മുകളില്‍ പറഞ്ഞ നിയമം പാലിച്ചില്ലെന്നതാണ് തെറ്റ്. അല്ലാതെ ആ ലിപിയെ നാം ആക്ഷേപിക്കുന്നില്ല.

ഈ നിയമങ്ങള്‍ പാലിക്കാത്ത മുസ്വ്‌ഹഫുകളില്‍ ഖുര്‍‌ആന്‍ പാരായണം ചെയ്യുന്നത് ഒഴിവാക്കുക.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-290

289-തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-58


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


الرسم العثماني റസ്‌മുല്‍ ഉസ്‌മാനി


നാല്: നിയമാനുസൃതമായി ചേര്‍ത്തെഴുതേണ്ടതിനെ പിരിച്ചെഴുതുക.

ഉദാഹരണം :-
അഞ്ച്: നിയമാനുസൃതമായി പിരിച്ചെഴുതേണ്ടതിനെ ചേര്‍ത്തെഴുതുക.

ഉദാഹരണം :-ആറ്:
നിയമാനുസൃതമായി ഹം‌സ് (همز) എഴുതേണ്ടുന്ന രൂപത്തിലല്ലാതെ ഹം‌സയെ എഴുതുക.

ഉദാഹരണം :-

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin- 289

Wednesday, October 27, 2010

288-തജ്‌വീദുൽ ഖുർ‌ആൻ- ഭാഗം- 57

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

الرسم العثماني - റസ്‌മുല്‍ ഉസ്‌മാനി

മൂന്ന്: നിയമാനുസൃതമായി എഴുതേണ്ടുന്ന അക്ഷ്രത്തിനു പകരം മറ്റൊരക്ഷരത്തെ എഴുതുക-

ഉദാഹരണം


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-288

Tuesday, October 26, 2010

287-തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-56

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

الرسم العثماني - റസ്‌മുല്‍ ഉസ്‌മാനി

രണ്ട് : നിയമാനുസൃതമായി ആവശ്യമില്ലാത്ത ഒരക്ഷരത്തെ അധികമാക്കുക
ഉദാഹരണം:


(ടേബിളിൽ ക്ലിക് ചെയ്താൽ വലുതായി കാണാം)

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-287

286-തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം -55


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


الرسم العثماني റസ്‌മുല്‍ ഉസ്‌മാനി

അറബി ഭാഷ നിയമാനുസൃതമായി എഴുതേണ്ടുന്ന രൂപത്തില്‍ നിന്നും വിട്ട് ചില പ്രത്യേക രൂപത്തില്‍ എഴുന്നതാണ് ഈ വ്യത്യാസം. പ്രധാനമായും ആറു വിഷയങ്ങളിലാണ് ഈ പ്രത്യേകതകളുള്ളത്. അവ

ഒന്ന് : നിയമാനുസൃതമായി എഴുതേണ്ടുന്ന ഒരക്ഷരത്തെ കളയുക.
ഉദാഹരണം:

( ചിത്രത്തിൽ ക്ലിക് ചെയ്താൽ വലുതായി കാണാം)

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-286

Monday, October 18, 2010

285- തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-54


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


الرسم العثماني - റസ്‌മുല്‍ ഉസ്‌മാനി


മൂന്നാം ഖലീഫ സയ്യിദുനാ ഉസ്‌മാനുബ്നു അഫ്ഫാന്‍ رضي الله عنه ന്റെ കല്‍‌പന പ്രകാരം സ്വഹാബത്തിന്റെ ഏകകണ്ഠമായ തീരുമാനമനുസരിച്ച് എഴുതപ്പെട്ട മുസ്‌ഹഫിന്റെ പ്രത്യേക എഴുത്ത് രൂപത്തിന് ‘റസ്‌മുല്‍ ഉസ്‌മാനി’ എന്നു പറയുന്നു.

നാം മുമ്പ് വിശദീകരിച്ചതു പോലെ ഖുര്‍‌ആന്‍ പാരായണത്തിന്റെ മൂന്ന് നിര്‍ബന്ധ ഘടകങ്ങളിലൊന്നാണല്ലോ ‘ഓത്ത് റസ്‌മുല്‍ ഉസ്‌മാനിയോട് യോജിച്ചിരിക്കുക’ എന്നത്. ഇത് അറിഞ്ഞില്ലെങ്കില്‍ ഖുര്‍‌ആന്‍ പാരായണത്തില്‍ പല തെറ്റുകളും സം‌ഭവിക്കാം

ഖുര്‍‌ആനിന്റെ കോര്‍വ പോലെത്തന്നെ അതിന്റെ എഴുത്തിനും അമാനുഷികതയും അസാധാരണത്വവും ഉണ്ട്. കൂടാതെ ഒന്നിലധികം ഖിറാ‌അത്തുകള്‍ ഈ എഴുത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഉദാഹരണമായി

ഫാതിഹയിലെ مٰالِكِ എന്നത് എന്നെഴുതിയത് പോലെ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

റസ്‌മുൽ ഉസ്മാനി ഫോണ്ടുകൾ ഇവിടെ നിന്ന് ഡൌൺ‌ലോഡ് ചെയ്യാവുന്നതാണ്

Islamic Bulletin-285

284-തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-53

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

الهــــاء - ‘ഹാ‌അ്’ എന്ന അക്ഷരം

ഹാ‍‌അ് (الهاء) മൂന്ന് വിധമുണ്ട്. ഒന്ന് هاء الضمير (അത്, അവന്‍, എന്നൊക്കെ അര്‍ത്ഥം കുറിക്കുന്ന അക്ഷരമാണിത്.) ഇതിന്റെ മുമ്പും പിമ്പും ഹര്‍ക്കത്താണെങ്കില്‍ ചേര്‍ത്തോതുമ്പോള്‍ അതിന് അസ്വ്‌ലിയ്യായ മദ്ദുണ്ടാകും.
ഉദാഹരണം.

ഇങ്ങനെ നീട്ടേണ്ടുന്ന സ്ഥലങ്ങളില്‍ തജ്‌വീദിന്റെ നിയമങ്ങളനുസരിച്ച് എഴുതപ്പെട്ട മുസ്‌ഹഫുകളില്‍ ദ്വമ്മ്‌ കൊണ്ട് നീട്ടേണ്ടുന്ന സ്ഥലത്ത് ഒരു ചെറിയ വാവും കസ്‌റ് കൊണ്ട് നീട്ടേണ്ടുന്ന ഹാ‌ഉകള്‍ക്ക് ശേഷം ഒരു ചെറിയ യാ‌ഉം അടയാളമായി കൊടുത്തിട്ടുണ്ടാകും. മുകളിലുള്ള ഉദാഹരണങ്ങളില്‍ അവ രണ്ടും കാണാം.

ഇനി ശേഷമുള്ള അക്ഷരം ഹം‌സയാണെങ്കില്‍ മദ്ദ് മുന്‍‌ഫസിലായിത്തീരുന്നതാണ്. അപ്പോള്‍ മൂന്ന് മുതല്‍ മൂന്നര വരെ അക്ഷരത്തിന്റെ ഖദ്‌റ് നീട്ടാവുന്നതാണ്.

ഉദാ: ഇനി ഈ ഹാ‌ഇന്റെ മുമ്പോ ശേഷമോ സുകൂനാണെങ്കില്‍ നീട്ടാന്‍ പാടുള്ളതല്ല. അത്തരം സ്ഥലങ്ങളില്‍ ഈ ചെറിയ വാവോ യാ‍‌ഓ ഉണ്ടായിരിക്കുന്നതുമല്ല

ഉദാ:

ഈ പറയപ്പെട്ട എല്ലാതരം ഹാ‌ഉകളിലും വഖ്ഫ് ചെയ്യുകയാണെങ്കില്‍ മദ്ദ് ചെയ്യാതെ സുകൂന്‍ കൊണ്ട് വഖ്ഫ് ചെയ്യുകയാണ് വേണ്ടത്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-284

Sunday, October 17, 2010

283- തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-52

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


الوقف والابتداء - തുടക്കവും വിരാമവും


علامات الوقف വഖ്‌ഫിന്റെ അടയാളങ്ങള്‍

(ചിത്രത്തിൽ ക്ലിക് ചെയ്ത് സൂം ചെയ്ത് വായിക്കാം)

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-283

282 -തജ്‌വിദുൽ ഖുർ‌ആൻ-ഭാഗം-51

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

الوقف والابتداء - തുടക്കവും വിരാമവും

الوقف القبيح ( അശുഭ വിരാമം )

അര്‍ത്ഥം പൂര്‍ണ്ണമാവാത്ത ഒരു പദത്തിന്റെ മേല്‍ വഫ്‌ഫ് ചെയ്യുന്നതിന് ‘അശുഭ വിരാമം’ എന്നു പറയുന്നു. ഉദാ: സൂറത്തുന്നിസാ‌ഇലെ

എന്നതില്‍ الصلوة എന്ന പദത്തില്‍ വഖ്‌ഫ് ചെയ്യുന്നത്പോലെ.

ഇത്തരം പദങ്ങളുടെ മേല്‍ വഖ്ഫ് ചെയ്താല്‍ ഉദ്ദിഷ്ഠമല്ലാത്ത ഒരര്‍ത്ഥം ഊഹിക്കപ്പെടുമെന്നതിനാല്‍ മനപ്പുര്‍വ്വം അത്തരം സ്ഥലങ്ങളില്‍ വഖഫ് ചെയ്യല്‍ ഹറാമാണ്. അഥവാ ചെയ്താല്‍ മുമ്പില്‍ നിന്ന് മടക്കിയോതല്‍ വാജിബുമാണ്. ഖുര്‍‌ആനില്‍ ചില സ്ഥലങ്ങളില്‍ ഇങ്ങനെ മന:പ്പൂര്‍വ്വം വഖ്‌ഫ് ചെയ്താല്‍ മുര്‍ത്തദ്ദാവാന്‍ വരെ സാധ്യതയുണ്ട്. അല്ലാഹു കാത്തുരക്ഷിക്കട്ടെ.

ചില ഉദാഹരണങ്ങള്‍ കാണുക. സൂറത്തു ഗാഫിറിലെ താഴെയുള്ള ആയത്തിലെ
‘യഹ്‌ദീ’ എന്ന പദത്തിന്റെ മേല്‍ വഖ്‌ഫ് ചെയ്യുന്നതുപോലെ. അര്‍ത്ഥം വളരെ മോശമായി മാറും. ‘അല്ലാഹു ഹിദായത്താക്കുന്നവനല്ല’ എന്നാകും അര്‍ത്ഥം. അതു പോലെ
എന്നതിലെ ‘ലാ ഇലാഹ്’ എന്നതിന്റെ മേല്‍ വഖ്ഫ് ചെയ്യുന്നതും ഇതുപോലെയാണ്


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-282
Saturday, October 16, 2010

281-തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-50

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

الوقف والابتداء - തുടക്കവും


الوقف الكافي ‌(പൂര്‍ണ്ണമായ വിരാമം).

ആശയത്തില്‍ ശേഷമുള്ള പദവുമായി ബന്ധമുള്ള പദത്തില്‍ വഖ്‌ഫ് ചെയ്യുന്നതാണ് (പൂര്‍ണ്ണമായ വിരാമം). ഉദാ: താഴെയുള്ള ആയത്തിലെ خَلِيفَةً ഖലീഫ’ പദത്തില്‍ വഖ്‌ഫ് ചെയ്യുന്നത് പോലെ.


ഇത്തരം സ്ഥലങ്ങളില്‍ വഖഫ് ചെയ്യല്‍ അനുവദനീയമാണെങ്കിലും പുറകെയുള്ളതില്‍ നിന്ന് തുടങ്ങുന്നതാണ് നല്ലത്. അതിനെ സൂചിപ്പിക്കാന്‍ മുകളില്‍ صلى എന്ന് അടയാളപ്പെടുത്തിയതായി കാണാം. الوصل أولى (ചേര്‍ത്തി ഓതലാണ് നല്ലത്) എന്നതിന്റെ ചുരുക്കപ്പേരാണിത്.

الوقف الحسن (അനുവദനീയ വിരാമം )

വാക്യം പൂര്‍ണമായതോടെത്തന്നെ പുറകെയുള്ളതിന് മുമ്പുള്ളതുമായി لفظي ആയ ബന്ധം ഉള്ളിടത്ത് ചെയ്യുന്ന വഖ്‌ഫിനാണ് ‘അനുവദനീയ വിരാമം’ എന്നു പറയുന്നത്.
ഉദാ: ഫാതിഹയിലെ

എന്നതിലെ ‘മുസ്തഖീം’ എന്നിടത്ത് വഖഫ് ചെയ്യുന്നത് പോലെ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-281

280-തജ്‌വീദുൽ ഖുർ‌ആൻ- ഭാഗം- 49


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينالوقف والابتداء

തുടക്കവും വിരാമവും.വഖ്‌ഫിന്റെ ഇനങ്ങള്‍

പ്രധാനമായും രണ്ട് വിധ വഖ്‌ഫുകളുണ്ട് :

ഒന്ന് : الوقف الاضطراري

ശ്വാസം മുട്ടുകയോ പിന്നീട് വായിക്കാനുള്ളത് അറിയാതെ വരികയോ മറ്റോ ചെയ്യുമ്പോള്‍ നിര്‍‌ബന്ധിതനായി ചെയ്യുന്ന വഖ്‌ഫിന് ‘വഖ്‌ഫ് ഇള്ത്വിറാരി ' (اضطراري) എന്നു പറയുന്നു. ഇങ്ങനെ വഖ്‌ഫ് ചെയ്താല്‍ അര്‍ത്ഥം പൂര്‍ണമാവാത്ത സ്ഥലത്താണെങ്കില്‍ പൂര്‍ണമാകുന്ന പദത്തില്‍ നിന്ന് മടക്കി ഓതല്‍ നിര്‍ബന്ധമാണ്.

രണ്ട് : الوقف الاختياري

പ്രത്യേക കാരണം കൂടാതെ അര്‍ത്ഥം പൂര്‍ത്തിയാകുന്ന വാചകത്തിന് ശേഷം ചെയ്യുന്ന വഖ്‌ഫിനാണ് ഇഖ്‌തിയാരി (اختياري) എന്നു പറയുന്നത്.

ഈ വഖ്‌ഫ് നാലു വിധമുണ്ട്.

الوقف التام


ശേഷമുള്ളതുമായി പദത്തിലും അര്‍ത്ഥത്തിലും ബന്ധമില്ലാത്ത പദത്തിന്റെ മേല്‍ വഖ്‌ഫ് ചെയ്യുന്നതിനാണ് താമ്മായ വഖ്‌ഫ് (സമ്പൂര്‍ണ്ണമായ വിരാമം) എന്ന് പറയുക. ഉദാ : ഫാതിഹയിലെ

مَـالِكِ يَوْمِ الدِّينِ

എന്നതിലെ ‘ദീന്‍’ എന്ന പദത്തില്‍ വഖ്‌ഫ് ചെയ്യുന്നതു പോലെ.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-280

Friday, October 15, 2010

279-തജ്‌വീദുൽ ഖുർ‌ആൻ- ഭാഗം- 48


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

الوقف والابتداء
തുടക്കവും വിരാമവും

ഓത്തിന് നാല് അവസ്ഥയുണ്ട് :
وصل ، وقف ، سكت ، قطع
എന്നിവയാണത്.

പദാനുപദം ചേര്‍ത്ത് ഓതുന്നതിന് وَصْلْ എന്നു പറയുന്നു.
ഓത്തില്‍ തുടരും എന്ന ഉദ്ദേശ്യത്തോടു കൂടി ശ്വാസം അയക്കാന്‍ വേണ്ടി നിറുത്തുന്നതിന് وَقْفْ എന്നും.
ശ്വാസം അയക്കാതെ അല്‍‌പം അടങ്ങുന്നതിന് سَكْتْ എന്ന് പറയുന്നു. ( ഖുര്‍‌റാ‌അ് സക്‍ത്ത് ചെയ്ത സ്ഥലത്തല്ലാതെ സക്‍ത്ത് പാടില്ലെന്നാണ് പ്രബലാഭിപ്രായം. അവ പിന്നീട് വിവരിക്കുന്നതാണ്. )

ഓത്തില്‍ നിന്ന് വിരമിക്കുന്നതിന് قَطْعْ എന്നും പറയുന്നു.

ഇങ്ങനെ قَطْعْ ചെയ്താല്‍ പിന്നീട് തുടങ്ങുമ്പോള്‍ അ‌ഊദും ബിസ്‌മിയും ഓതല്‍ സുന്നത്താണ്.
അ‌ഊദിന് ഹദീസില്‍ വന്ന വാക്ക്:

أَعُوذُ بِاللهِ مِنَ الشَّيْطانِ الرَّجِيمْ എന്നാണ്.

ആയത്തിന്റെ അവസാനത്തില്‍ മാത്രമേ ഖത്വ്‌അ് ചെയ്യാവൂ. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടല്ലാതെ ഖുര്‍‌ആനില്‍ ഒരിടത്തും വഖ്‌ഫ് ചെയ്യലോ ചെയ്യാതിരിക്കലോ നിര്‍ബന്ധമില്ല

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-279

278 -തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം- 47


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

الوقف والابتداء
തുടക്കവും വിരാമവും

വഖ്‌ഫിനെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനപ്പെട്ടതാണ്. ഖുര്‍‌ആനിന്റെ അര്‍ത്ഥം അറിയുന്നവര്‍ക്കല്ലാതെ വഖ്‌ഫും ഇബ്‌തിദാ‌ഉം ശരിക്ക് അറിയുക സാധ്യമല്ല. കാരണം അര്‍ത്ഥത്തെ ആസ്പദമാക്കിയാണ് രണ്ടും സ്ഥിതി ചെയ്യുന്നത്.

വഖ്‌ഫ് ചെയ്യല്‍ അനുവദനീയമാകുന്ന എല്ലാ സ്ഥലത്ത് നിന്നും തുടങ്ങല്‍ അനുവദനീയമല്ല. അര്‍ത്ഥം പൂര്‍ണ്ണമാകുന്ന സ്ഥലത്ത് നിന്ന് മാത്രമേ തുടങ്ങാവൂ.

وَقَالَ ابنُ عُمَرَ رَضِيَ اللهُ عَنْهُمَا : وَتُنْزَلُ السُّورَةُ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَنَتَعَلَّمُ حَرٰامَهَا وَحَلاَلَهَا وَأَمْرَهَا وَزَجْرَهَا وَمَا يَنْبَغِي أَنْ يُوقَفَ عِنْدَهُ مِنْهَا

‘നബി صلى الله عليه وسلم യ്ക്കു ഓരോ സൂറത്തും ഇറങ്ങുമ്പോഴും അതില്‍ ഹറാമും ഹലാലും കല്‍‌പനയും നിരോധവും എവിടെ വഖ്‌ഫ് ചെയ്യണമെന്നും ഞങ്ങള്‍ പഠിച്ചിരുന്നു’.

വഖ്‌ഫുകള്‍ പഠിക്കാത്തവര്‍ ഖുര്‍‌ആന്‍ പഠിച്ചിട്ടില്ല എന്ന് ഇമാം അബൂ ഹാതിം رحمه الله പറയുന്നു.

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-278

Thursday, October 14, 2010

277 -തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-46

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


المد العارض -മദ്ദ് ആരിള്

മദ്ദക്ഷരത്തിന്റെ ശേഷം വഖ്‌ഫ് ചെയ്യുമ്പോള്‍ സുകൂന്‍ പുതുതാകുന്നതിനാലുണ്ടാകുന്ന മദ്ദിന് عارض എന്നു പറയുന്നു. ഇതിന് ലാസിമില്‍ പറഞ്ഞ് മൂന്ന് അലിഫിന്റെ ഖദ്‌ര്‍ നീട്ടല്‍ നല്ലതാണ്. നിര്‍ബന്ധമില്ല.
ഉദാ:
المد اللين -മദ്ദ് ലീൻ


ലീനിന്റെ അക്ഷരങ്ങളായ واو ، ياء എന്നിവയില്‍ ഒന്നിന് ശേഷം വഖ്‌ഫില്‍ സുകൂന്‍ പുതുതാകുന്നതിനാല്‍ ഉണ്ടാകുന്ന മദ്ദിനാണ് മദ്ദുല്ലിന്‍ എന്നു പറയുന്നത്. ഇവിടെ രണ്ട് ഹര്‍ക്കത്തിന്റെ ഖദ്‌ര്‍ നീട്ടലാണ് നല്ലത്. ഉദാ :وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-277

276 -തജ്‌വിദുൽ ഖു‌ർ‌ആൻ-ഭാഗം-45


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

المد اللازم മദ്ദ് ലാസിം


മദ്ദക്ഷരത്തിനോ, ലീനക്ഷരത്തിനോ (واو ، ياء) ശേഷം അതേ കലിമത്തില്‍ ‘വഖ്‌ഫിലും വസ്വ്‌ലിലും’ സ്ഥിരമായോ ഇദ്‌ഗാമിനുവേണ്ടി ലാസിമായതോ ആയ സുകൂനുണ്ടായാല്‍ ആ മദ്ദിന് لازم എന്നു പറയുന്നു. എല്ലാ ഖാരി‌ഉകളും മൂന്ന് അലിഫിന്റെ ഖദ്‌ര്‍ മദ്ദ് ചെയ്തതുകൊണ്ടാണ് ഇതിന് مد لازم എന്നു പേരു ലഭിച്ചത്. ഇതിനെ മൂന്ന് ഹര്‍ഫിന്റെ ഖദ്‌റാണ് നീട്ടേണ്ടത്. ഇത് ശറ‌ഇയായ വാജിബാണ്
ഉദാ:

ലാസിമായ രണ്ടോ അതില്‍ അധികമോ മദ്ദ് അടുത്ത് വന്നാല്‍ നീട്ടുന്നതില്‍ സമമാക്കല്‍ വാജിബാണ്.
ഉദാ:


.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-276

Monday, October 11, 2010

275- തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-44

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعي


ഫർ‌ഇയായ മദ്ദിന്റെ 5 ഇനങ്ങളിൽ രണ്ടാമത്തേത്


المد المنفصل

ഒരു പദത്തിന്റെ അവസാനത്തില്‍ മദ്ദക്ഷരവും അടുത്ത പദത്തിന്റെ ആദ്യത്തില്‍ ഹം‌സയും വന്നാല്‍ അതിന് മദ്ദ് മുന്‍‌ഫസില്‍ എന്ന് പറയുന്നു. ഇവിടെയും മൂന്നോ മൂന്നരയോ അലിഫിന്റെ ഖദ്‌ര്‍ മദ്ദ് ചെയ്യാവുന്നതാണ്. പക്ഷേ ഈ മദ്ദ് വാജിബല്ല. എന്നാല്‍ രണ്ട് മുന്‍‌ഫസിലായ മദ്ദ് അടുത്ത് വന്നാല്‍ അതില്‍ ഒന്നിന് മദ്ദ് ചെയ്യുകയും മറ്റേതിന് ചെയ്യാതിരിക്കുകയും ചെയ്യാന്‍ പാടില്ല. ഖദ്‌റില്‍ വ്യത്യാസപ്പെടുത്താനും പാടില്ല.
ഉദാ:


ഹാ‌ഉ ദമീറിന് (هاء الضمير)ശേഷം ഹം‌സ വന്നാലും ഇതു പോലെ മുന്‍‌ഫസിലായ മദ്ദിന്റെ വിധിയാണ്.
ഉദാ:وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-275

274-തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-43

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

المد الفرعي لسبب لفظي
ലഫ്‌ളിയ്യായ കാരണങ്ങള്‍ മുഖേനയുള്ള ഫര്‍‌ഇയ്യായ മദ്ദ്

മദ്ദക്ഷരത്തിന് ശേഷം ഹം‌സയോ സുകൂനോ ഉണ്ടാകുന്ന പക്ഷം അസ്‌ലിയ്യിനേക്കാള്‍ കൂടുതല്‍ നീട്ടണം. ഹം‌സയുടേയും സുകൂനിന്റെയും ഉഛാരണം സുഖകരമാക്കാനാണിത്. ഫര്‍‌ഇയ്യായ മദ്ദ് അഞ്ച് ഇനങ്ങളാണ്.
ُمُتَّصِلْ ، مُنْفَصِلْ ، لاَزِمْ ، عَارِضْ ، لِينْ
എന്നിവയാണത്. ഓരോന്നും വിശദീകരിക്കാം.

1. المد المتصل

മദ്ദക്ഷരത്തിന് ശേഷം അതേ പദത്തില്‍ തന്നെ ഹം‌സ് (همز) വന്നാലുണ്ടാകുന്ന മദ്ദിനാണ് മദ്ദ് മുത്തസ്വില്‍ എന്ന് പറയുന്നത്. അസ്വ്‌ലിയ്യായ മദ്ദിനേക്കാള്‍ ഇതിനെ നീട്ടണമെന്നതില്‍ ഖുര്‍‌റാഉകള്‍ എല്ലാവരും യോജിച്ചത് കൊണ്ട് ഇതിന് മദ്ദ് വാജിബ് എന്നും പേരുണ്ട്. ഇത് ശറ‌ഇയ്യായ വാജിബില്‍ പെട്ടതാണ്. നമ്മുടെ ഖിറാ‌അ‌ത്തനുസരിച്ച് മൂന്നോ മൂന്നരയോ അലിഫിന്റെ ഖദ്‌ര്‍ മദ്ദ് ചെയ്യാവുന്നതാണ്
ഉദാ:


മുത്തസിലായ രണ്ട് മദ്ദ് അടുത്തു വന്നാല്‍ അവയെ സമമാക്കല്‍ നിര്‍ബന്ധമാണ്. തൊട്ടുമുകളിലുള്ള ഉദാഹരണത്തിലെ എന്നതിലുള്ള من السماء ماء രണ്ട് മദ്ദുകള്‍ പോലെ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-274


Sunday, October 10, 2010

273- തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-42


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


المد الفرعي ഫര്‍‌ഇയ്യായ മദ്ദ്


വല്ല കാരണത്താലും അസ്വ്‌ലിയ്യിനേക്കാള്‍ നീട്ടേണ്ടിവരുന്ന മദ്ദിനാണ് ‘ഫര്‍‌ഇയ്യ്’ എന്ന് പറയപ്പെടുന്നത്. ഈ കാരണങ്ങള്‍ "معنوي" ، "لفظي" എന്നിങ്ങനെ രണ്ടു വിധമുണ്ട്.

മഹത്വം ദ്യോതിപ്പിക്കുക, ബലമായി നിഷേധിക്കുക, നിന്ദ്യതയെ സൂചിപ്പിക്കുക മുതലായവയാണ് മ‌അ്നവിയ്യായ കാരണങ്ങള്‍. വല്ലാത്ത വേദന , കണ്ടിട്ടേയില്ല, മഹാ മോശം എന്നൊക്കെ പറയുമ്പോള്‍ കാര്യത്തിന്റെ ഗൌരവാവസ്ഥ സൂചിപ്പിക്കാന്‍ വേണ്ടി കൂടുതല്‍ നീട്ടാറുണ്ടല്ലോ.

ഇതുപോലെ لاٰ رَيْبَ , لاٰشِيَةَ , لاٰ إلٰهَ إِلاَّ الله തുടങ്ങിയ സ്ഥലങ്ങളില്‍ ചില ഖാരി‌ഉകള്‍ കൂടുതല്‍ നീട്ടിയിട്ടുണ്ട്.

الله എന്നതിലെ ലാമുല്‍ ജലാലത്തിനെ രണ്ടക്ഷരത്തിന്റെ ഖദ്‌ര്‍ നീട്ടുന്നത് മദ്ദ് تعظيم ആദരവിന്റെ ഇനത്തില്‍ പെട്ടതാണ്.

നിസ്കാരത്തിലെ പോക്കുവരവിന്റെ തക്‍ബീറുകള്‍ ഇങ്ങനെ ആവശ്യത്തിന് നീട്ടാവുന്നതാണ്.

അപ്പോള്‍ ലാമുല്‍ ജലാലത്തിന് ഖുര്‍‌ആന്‍ അല്ലാത്തതില്‍ ഏഴ് അലിഫ് വരെ മദ്ദ് ചെയ്യല്‍ അനുവദനീയമാണ്. അതിലും കൂടുതല്‍ നീട്ടല്‍ ഹറാമുമാണ്. ഖുര്‍‌ആനില്‍ ലാമുല്‍ ജലാലത്തിനെ രണ്ട് അലിഫിന്റെ ഖദ്‌റ് നീട്ടാവുന്നതാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-273

272- തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-41

بسم الله الرحمنالرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

(മദ്ദ് - المــــد )ഫത്‌ഹിന് ശേഷം ‘അലിഫും’ ദ്വമ്മിന് ശേഷം സുകൂനാ‍യ വാവും കസ്‌റിന് ശേഷം സുകൂനായ യാ‌ഉം വരുമ്പോള്‍ ഈ അക്ഷരങ്ങള്‍ കൊണ്ട് ആ ഹര്‍ക്കത്തുക്കളുടെ ശബ്ദത്തെ ദീര്‍ഘിപ്പിക്കുന്നതിനാണ് മദ്ദ് എന്ന് പറയുന്നത്. ഇത് ‘അസ്വ്‌ലിയ്യ് ‘(أَصْلِيّْ) , ‘ഫര്‍‌ഇയ്യ് ‘(فَرْعِيّْ) ഇങ്ങനെ രണ്ടു വിധമുണ്ട്. മദ്ദുള്ള അക്ഷരത്തെ ഉച്ചാരണത്തില്‍ കൊണ്ടുവരാന്‍ ആവശ്യമായ ദീര്‍ഘത്തിനാണ് ‘അസ്വ്‌ലിയ്യ്’ എന്ന് പറയുക. ഒരു അലിഫിന്റെ ഖദ്‌റാണ് ഇതിന്റെ ദീര്‍ഘം (രണ്ട് ഹര്‍ക്കത്തിന്റെ ഖദ്‌ര്‍) . ഉദാ : ب എന്നതിന് അസ്വ്‌ലിയ്യായ മദ്ദ് കൊടുത്താല്‍ بٰا എന്നായി. അപ്പോള്‍ بَبْ എന്നുച്ചരിക്കുന്ന സമയം തന്നെയാണ് بٰا എന്നുച്ചരിക്കാനും എടുക്കേണ്ടത്.

‘തര്‍തീല്‍‘ ترتيل (സമാധാനം) , ‘തദ്‌വീര്‍’ تدوير (മിതം) , ‘ഹദര്‍’ حدر (വേഗത), ഈ മൂന്ന് വിധത്തിലും ഖുര്‍‌ആന്‍ പാരായണം ചെയ്യാം. പക്ഷേ നിയമം മറികടക്കരുത്. അപ്പോള്‍ തര്‍‌തീലായി ഓതുമ്പോള്‍ എല്ലാ അക്ഷരവും സമാധാനത്തില്‍ ഉച്ചരിക്കപ്പെടുന്നതിനാല്‍ മദ്ദും അതിനനുസരിച്ച് കൂടുന്നതും തദ്‌വീര്‍ , ഹദര്‍ എന്നിവയില്‍ അതനുസരിച്ച് കുറയുന്നതുമാണ്.

അസ്‌ലിയായ ‘മദ്ദ്’ പദത്തിന്റെ നടുവിലായാലും ഒടുവിലായാലും വഖ്‌ഫിലായാലും ചേർത്തോതുമ്പോഴാ‍യാലും മേൽ പറഞ്ഞ ഖദ്‌റിനേക്കാൽ ഏറ്റലും ചുരുക്കലും ഹറാമാണ്. മലയള ഭാഷയിൽ താടി, മൂക്ക്, ദീനം തുടങ്ങിയ പദങ്ങൾ എടുത്ത് നോക്കുക. കൂടുതൽ നീട്ടുന്നത് വളരെ അഭംഗിയായിരിക്കില്ലേ ? നീട്ടാതിരിക്കയാണെങ്കിൽ താടി എന്നത് തടി എന്നും മൂ‍ക്ക് എന്നത് മുക്ക് എന്നും ദീനം എന്നത് ദിനം എന്നുമായി അർത്ഥം മാറുന്നു. ഉദാ:


എന്നതിലെ وسلموا تسليما എന്ന പദം നോക്കുക. ഇതില്‍ സല്ലിമൂ എന്നതിലെ മീമിനും ‘തസ്‌ലീമാ’ എന്നതിലെ ലാമിനും അതിലെത്തന്നെ അവസാനത്തെ മീമിനും ഒരേ ദൈര്‍ഘ്യം മാത്രമേ പാടുള്ളൂ. അതു പോലെ


തുടങ്ങിയ സ്ഥലങ്ങളില്‍ വഖ്‌ഫ് ചെയ്യുമ്പോള്‍ ചിലര്‍ കൂടുതല്‍ നീട്ടാറുണ്ട്. അത് നിഷിദ്ധമാണ്.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-272

Thursday, October 7, 2010

271 -തജ്‌വീദുല്‍ ഖുര്‍‌ആന്‍ ഭാഗം 40

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഖുര്‍‌റാഇന്റെ اختلاف എന്നാല്‍

കര്‍മ്മശാസ്ത്ര പണ്ഡിതരുടെ اختلاف ഉം ഖുര്‍‌റാഇന്റെ اختلاف ഉം വ്യത്യസ്തമാണ്. കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെ اختلاف ഗവേഷണ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇതില്‍ ഒന്നു മാത്രമാണ് യാഥാര്‍ത്ഥ്യം. ഭാര്യയെ തൊട്ടാല്‍ وضوء മുറിയും , മുറിയുകയില്ല എന്നിങ്ങനെ രണ്ടഭിപ്രായമുള്ളതില്‍ ഒന്ന് മാത്രമാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഖിറാത്തിലെ اختلاف അപ്രകാരമല്ല. എല്ലാം നബി (صلى الله عليه وسلم) യില്‍ നിന്ന് متواتر ആയി ലഭിച്ചതാണ്. എല്ലാം സത്യവും യാഥാര്‍ത്ഥ്യവുമാണ്. ഇവയില്‍ ഓരോ രൂപം ഓരോ ഇമാമീങ്ങള്‍ പതിവാക്കി. അതു കൊണ്ട് ആ രൂപത്തിലുള്ള ഖിറാ‌അത്തില്‍ ആ ഇമാം പ്രസിദ്ധമായി. ഈ രൂപം അവര്‍ അഭിപ്രായപ്പെട്ടതോ സ്വയം നിര്‍മ്മിച്ചതോ ഗവേഷണം നടത്തിയതോ അല്ല. നബി (صلى الله عليه وسلم) യില്‍ നിന്ന് ലഭിച്ചത് മാത്രമാണ്.

മേല്‍ പ്രസ്താവിച്ച് പ്രകാരം പത്ത് അല്ലെങ്കില്‍ ഏഴ് ഖാരി‌ഉകളുടെ ഇജ്‌മാ‌ഉള്ളത് അം‌ഗീകരിക്കല്‍ ശറ‌ഇല്‍ വുജൂബാണ്. അതിനെതിരായി ഖിറാ‌അത്ത് ശാദ്ദും ഹറാമുമാണ്. മഹാനായ ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമി رحمه الله യുടെ ഫത്‌വ കാണുക.


قال الفقيه ابن حجر الهيتمي رحمه الله: إن ما وقع الاتفاق عليه يعلم منه أنه صلى الله عليه وسلم لم يقرأ بغيره ، ومدار القراءة إنما هو على الاتباع ، فمن قرأ بخلاف ما وقع الاجماع عليه يكون مبتدعا شيئا في كتاب الله تعالى ، وابتداع ما لم يرد في القرآن محرم شديد التحريم


‘ഖുര്‍‌റാ‌അ് മുഴുവന്‍ പേരും ഒരു വചനം ഒരേ സ്വരത്തില്‍ മാത്രം ഓതി എന്നതില്‍ നിന്ന് അറിയപ്പെടുന്നത് നബി (صلى الله عليه وسلم) അപ്രകാരമേ ഓതിയിട്ടുള്ളൂ എന്നാണ്. പൂര്‍വ്വികന്മാരെ പിന്‍പറ്റിക്കൊണ്ട് അവര്‍ ഓതിയ പ്രകാരം മാത്രം ഓതുകയെന്നതാണ് ഖുര്‍‌ആന്‍ പാരായണത്തിന്റെ മാനദണ്ഡം. അപ്പോള്‍ ഇജ്‌മാ‌ഇന്നെതിരായി ഓതുന്നവന്‍ ഖുര്‍‌ആനില്‍ പുതുതായി നിര്‍മ്മാണം നടത്തിയ مبتدع ആയിത്തിരുന്നതാണ്. പുതിയ കാര്യം ഖുര്‍‌ആനില്‍ കെട്ടിച്ചമക്കുന്നത് കടുത്ത നിഷിദ്ധ കാര്യമാണ്‘ .

ഒരു വചനം ഖുര്‍‌ആനായി അം‌ഗീകരിക്കാന്‍ മൂന്ന് നിബന്ധനകളുണ്ട്.
1. വിശ്വാസ യോഗ്യമായ ബഹുമുഖ പരമ്പര ( متواتر )
2. ഉസ്‌മാനീ മുസ്‌ഹഫിന്റെ എഴുത്തിന് യോജിച്ചിരിക്കുക
3. അറബി വ്യാകരണത്തോട് യോജിക്കുക .

متواتر അഥവാ ബഹു മുഖ പരമ്പരയെന്നാല്‍ നബി (صلى الله عليه وسلم) മുതല്‍ താഴെ അറ്റം വരെയുള്ള റിപ്പോര്‍ട്ടര്‍മാരില്‍ ഓരോ കണ്ണിയിലും കുറേ ആളുകള്‍ ഉണ്ടായിരിക്കുക എന്നതാണ്,

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-271

Sunday, October 3, 2010

270- തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം-39


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഖുർ‌റാഇന്റെ اختلاف എന്നാൽ -01

ملك يوم الدين എന്നതിൽ പത്ത് ഖാരി‌ഉകളിൽപെട്ട
عاصم ، كسائي ، يعقوب ، خلف "رحمهم الله"
എന്നിവർ മീമിന് ശേഷം ألف ചേർത്ത് مٰالك എന്നാണ് ഓതിയത്. അതെ സമയം പത്ത് ഖാരി‌ഉകളില്പെട്ട
نافع ، ابن كثير ، أبو عمرو ، ابن عامر ، حمزة ، أبو جعفر "رحمهم الله"
എന്നിവർ ഈ അലിഫില്ലാതെ مَلِك എന്നുമാണ് ഓതിയത്. ഇതിന് اختلاف എന്ന് പറയുന്നു.
ഈ രണ്ട് രൂപവും നബി صلى الله عليه وسلم ഓതിക്കേൾപ്പിച്ചതും മുതവാതിറുമാണ്. ഒന്നിന് മറ്റേതിനേക്കാൾ പ്രാധാന്യമില്ല.

എന്നാൽ മൂന്നക്ഷരത്തിനും ഫത്‌ഹായിട്ട് مَلَكَ എന്നും കാഫിന് തൻ‌വീനായി مٰالكًا എന്നും ഇവിടെ ഖിറാ‌അത്തുണ്ട്. അതിന്റെ സനദ് മുതവാതിറല്ലാത്തത് കൊണ്ടും മറ്റു പത്ത് ഖാരിഉകളിൽ ആരും ഇപ്രകാരം ഓതിയിട്ടില്ലെന്നത് കൊണ്ടും അത് شاذ ഉം (ബഹു ഭൂരിപക്ഷത്താൽ നിന്നും ഒറ്റപ്പെട്ട് പുറം തള്ളപ്പെട്ടതാണ് ശാദ്ദ്) അങ്ങിനെ ഓതൽ ഹറാമുമാണ്.

അപ്പോൾ ഖി‌റാ‌അത്തിന്റെ വിഷയത്തിൽ اختلاف എന്നാൽ അഭിപ്രായ വിത്യാസമല്ല. ഓരോരുത്തർക്കും ഇഷ്ടമുള്ളത് പതിവാക്കി എന്ന് മാത്രം

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-270

269-തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം-38


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഖുർ‌‌റാഇന്റെ ഇജ്മാ‌അ് എന്നാൽ :

ഖുർ‌ആൻ വചനങ്ങൾ (പാരായണത്തിൽ) ഇജ്‌മാ‌അ് إجماع ഉള്ളത് ,ഇഖ്‌തിലാഫ് اختلاف ഉള്ളത് എന്നിങ്ങനെ രണ്ട് വിധമുണ്ട്.

പത്ത് ഖാരി‌ഉകളും ഒരു രൂപത്തിൽ മാത്രം ഓതിയതിന് إجماع എന്ന് പറയുന്നു. മുസ്‌ഹഫിനോടും വ്യാകരണത്തോടും യോജിച്ച് കൊണ്ട് അപ്രകാരം മാത്രമേ നബി صلى الله عليه وسلم തങ്ങളിൽ നിന്ന് സ്വഹീഹായി ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടാ‍ണ് ഖുർ‌റാഇന്റെ യോജിപ്പുണ്ടാകുന്നത്.

ഉദാഹരണം : الرَّحْمٰنِ الرَّحِيمْ ഇത് എല്ലാ‍ ഖാരി‌ഉകളും ഇപ്രകാരം മാത്രമേ ഓതിയിട്ടുള്ളൂ. അതുപോലെ اَلْحَمْدُ ِللهِ رَبِّ الْعَالَمِينْ എന്നത് പത്ത് ഖാരി‌ഉകളും ഇപ്രകാരമാണ് ഓതിയത്.
എന്നാൽ اَلْحَمْدِ ِللهِ എന്ന് ‘ദാലിന്’ കസ്‌റു കൊണ്ട് ഇവിടെ ഖിറാ‌അത്തുണ്ട്. പക്ഷെ ഇത് പത്ത് ഖുർ‌റാഉകൾക്കും എതിരായിരിക്കയാൽ شاذ ആയി തള്ളപ്പെടുന്നു.

.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-269

Saturday, October 2, 2010

268 - തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം -37


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


تفخيم اللام

ലാമിന് തഫ്ഖീം

ലാമിന് തഫ്ഖീം ,തർഖീഖ് എന്നി രണ്ട് വിധികളുണ്ട്.


اسم الجلالة ( الله എന്ന വാക്ക് ഫത്‌ഹിനോ ള്വമ്മിനോ ശേഷം വന്നാൽ അതിലെ ലാമിനെ തഫ്‌ഖീം (تفخيم )ചെയ്യേണ്ടതാണ്. ഇതല്ലാത്ത എല്ലാ ലാമിനെയും തർഖീഖ് (ترقيق ) ചെയ്യണം. ഇത് ഖുർ‌റാഇന്റെ ഇജ്‌മാ‌അ` ആയിരിക്കയാൽ ശറ‌ഇയ്യായ വുജൂബ് ആണ്. ജലാലത്തിന്റെ ലാം കസ്‌റിന് ശേഷം വന്നാൽ ترقيق ചെയ്യണമെന്നതും ഇജ്‌മാ‌അ് തന്നെ.
ഉദാഹരണം.

قَالَ الله ، رُسُلُ الله ، اَللهُ أَكبر ، اَللَّهُمَّ ، قَالُوا اللَّهُمّ ، بِسْمِ الله ، قُلِ اللَّهُمّ

തഫ്‌ഖീം ചെയ്യപ്പെടുന്ന ലാമുൽ ജലാലത്ത് അറബി ഭാഷയുടെ അടിസ്ഥാന അക്ഷരങ്ങളായ 29 അക്ഷരങ്ങളിൽ‌പെട്ടതല്ല. ബഹുമാന സൂചകമായ ഉച്ചാരണത്തിനു വേണ്ടി പ്രത്യേകമായി പിരിഞ്ഞുണ്ടായ മുപ്പതാമത്തെ അക്ഷരമാണ്.


ضاد ന്റെ ശബ്‌ദത്തിലാണ് അറബികൾ അതിനെ ഉച്ചരിക്കുന്നത്. അവരുടെ ഉച്ചാരണം പിൻ‌പറ്റാൻ നബി صلى الله عليه وسلم തങ്ങൾ കല്പിച്ചിട്ടുണ്ട്.
اقرؤا القرآن بلحون العرب وأصواتها ‘ അറബി അക്ഷരത്തിന്റെ ഉച്ചാരണം അറബികളിൽ നിന്ന് സ്വീകരിക്കേണ്ടതാ‍ണ് മറ്റ് ഭാഷക്കാരെ ഇതിന് മാതൃകയാക്കിക്കൂടാ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-268

267-തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം -36

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

കനപ്പിക്കലും നേർപ്പിക്കലും-ഭാഗം-08

ترقيق الراء

റാഇനെ തർഖീഖ് (നേർപ്പിക്കൽ) ആക്കേണ്ടുന്ന ഘട്ടങ്ങൾ -
ഭാഗം-02മൂന്ന് : സുകൂനുള്ള ‘യാ’ ഇന് ശേഷം റാ‌അ് സുകൂനുള്ളതായി വരിക (വഖ്ഫ് മുഖേന)
ഉദാഹരണം
നാല് : സുകൂനുള്ള ‘റാ‍‘ ഇന്ന് മുമ്പ് ‘യാ’ അല്ലാത്ത സുകൂനുള്ള അക്ഷരം വരുന്ന പക്ഷം അതിന്ന് മുമ്പുള്ളത് കസ്‌റായിരിക്കും.
ഉദാഹരണം
എന്നാൽ റാ ഇന്റെയും കസ്‌റിന്റെയും ഇടയിലുള്ള സുകൂനായ അക്ഷരം ‘ഇസ്തി‌അ്ലാ’ഇന്റെ അക്ഷരമായിരുന്നാൽ റാ‌ഇനെ തഫ്‌ഖീമും തർഖീഖും ആക്കാം.
ഉദാഹരണം.


വഖ്ഫ് ചെയ്യാതിരിക്കുമ്പോൾ مصر എന്നതിൽ റാ ഇന്ന് ഫത്‌ഹും قطر എന്നതിൽ കസ്‌റും ആക്കിയാൽ اصل നെ പരിഗണിച്ച് കൊണ്ട് مصر എന്നതിൽ തഫ്ഖീമും قطر എന്നതിൽ തർഖീഖുമാണ് ഉത്തമം. ഈ രണ്ട് പദങ്ങൾ മാത്രമേ ഈ വിധത്തിൽ ഖുർ‌ആനിൽ വന്നിട്ടുള്ളൂ.

കസ്‌റുള്ള ‘റാ’പദത്തിന്റെ ആദ്യത്തിലായാലും നടുവിലായാലും ,ഒടുവിലായാലും തർഖീഖ് ചെയ്യണമെന്നത് ഇജ്‌മാ‌അ് ഉള്ളതാണ്. കസ്‌റിന് ശേഷം സുകൂനായി വരുന്ന റാഇനെയും തർഖീഖ് ചെയ്യണമെന്നത് ഇജ്മാ‌അ് തന്നെയാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-267

Friday, October 1, 2010

266-തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം -35

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

കനപ്പിക്കലും നേർപ്പിക്കലും-ഭാഗം-07

ترقيق الراء

റാഇനെ തർഖീഖ് (നേർപ്പിക്കൽ) ആക്കേണ്ടുന്ന ഘട്ടങ്ങൾ -
ഭാഗം-01


മേൽ പറഞ്ഞതല്ലാത്ത എല്ലാ റാഇനെയും തർഖീഖ് ആക്കേണ്ടതാണ്. അങ്ങിനെ നാല് സ്ഥലങ്ങൾ ഉണ്ട്

ഒന്ന് : “റാ‍അ് “ കസ്‌റാക്കപ്പെട്ടതോ ഇമാലത്ത് ചെയ്യപ്പെട്ടതോ ആയിരിക്കുക.
ഉദാഹരണം.

بسم الله مجريها എന്നതിൽ മാത്രമേ حفص رحمه الله ഇമാലത്ത് ചെയ്തിട്ടുള്ളൂ


രണ്ട് : അസ്‌ലിയായ കസ്‌റിനു ശേഷം അതേ വാക്കിൽ സുകൂനായ “റാ” വരികയും അതിന് ശേഷം അതേ കലിമത്തിൽ استعلاء ന്റെ അക്ഷരം ഇല്ലാതിരിക്കയും ചെയ്താൽ
ഉദാഹരണംوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-266

265- തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം -34

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

കനപ്പിക്കലും നേർപ്പിക്കലും –ഭാഗം-06

تفخيم الراء

റാ‌ഇനെ തഫ്ഖീം ആക്കേണ്ടുന്ന ഘട്ടങ്ങളിൽ നാലാമത്തേത്

സുകൂനായ റാഇന് മുമ്പുള്ള കസ്‌റ് അടിസ്ഥാനപരമല്ലാത്തതോ, റാ‌അ് മറ്റൊരു പദത്തിലുള്ളതോ ആയിരുന്നാൽ റാഇനെ തഫ്ഖീം ചെയ്യണം.
ഉദാഹരണം.

ഈ തഫ്‌ഖീമും ഇജ്മാഉള്ളതാണ്.


റാ‌ഇനെ തഫ്ഖീം ആക്കേണ്ടുന്ന ഘട്ടങ്ങളിൽ അഞ്ചാമത്തേത്

വഖ്ഫ് കൊണ്ട് സുകൂൻ സിദ്ധിക്കുന്ന റാഇന് മുമ്പുള്ളത് സുകൂനുള്ള ‘യാ’ അല്ലാത്ത അക്ഷരമാവുകയും അതിനു മുമ്പുള്ളത് ഫത്‌ഹോ ദ്വമ്മോ ആയിരിക്കുകയും ചെയ്താൽ റാ ഇനെ തഫ്‌ഖീമാക്കേണ്ടതാണ്وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-265

Thursday, September 30, 2010

264-തജ്‌വീദുൽ ഖുർആൻ -ഭാഗം -33

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

കനപ്പിക്കലും നേർപ്പിക്കലും –ഭാഗം-05

تفخيم الراء

റാ‌ഇനെ തഫ്ഖീം ആക്കേണ്ടുന്ന ഘട്ടങ്ങളിൽ മൂ‍ന്നാമത്തേത്

ഒരേ പദത്തിൽ 'റാ'ഇന് സുകൂനും മുമ്പുള്ള അക്ഷരത്തിന് കസ്‌റും ശേഷമുള്ള അക്ഷരം കസ്‌റുള്ളതല്ലാത്ത ‘ഇസ്തി‌അ്ലാ’ استعلاء ഇന്റെ അക്ഷരവുമായിരിക്കുക.
ഉദാഹരണം :-

ഇങ്ങ്നെ كلمة ഈ കൾ മാത്രമാണുള്ളത്. ഈ തഫ്‌ഖീമും ഇജ്മാ‌അ് തന്നെയാണ്.

എന്നാൽ റാഇ‌ന് ശേഷമുള്ള استعلاء ന്റെ അക്ഷരം കസ്‌റുള്ളതായാൽ തഫ്‌ഖീമും തർഖീഖും ആക്കാവുന്നതാണ്. ഏറ്റവും നല്ലത് തർഖീഖ് ആണ്.
ഉദാഹരണം
അതെ സമയം റാഇ‌ന് ശേഷമുള്ള استعلاء ന്റെ അക്ഷരം മറ്റൊരു كلمة ൽ ആണെങ്കിൽ റാഇനെ തർഖീഖാക്കുക തന്നെ വേണം.
ഉദാഹരണം.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-264

263-തജ്‌വീദുൽ ഖുർആൻ -ഭാഗം -32


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

കനപ്പിക്കലും നേർപ്പിക്കലും –ഭാഗം-04

تفخيم الراء
റാ‌ഇനെ തഫ്ഖീം ആക്കേണ്ടുന്ന ഘട്ടങ്ങളിൽ രണ്ടാമത്തെത്

ഫത്‌ഹിന്നോ ള്വമ്മിനോ ശേഷം ‘റാ‌അ്’ സുകൂനുള്ളതായി വരിക.
ഈ സുകൂൻ അസ്‌ലിയോ ,വഖ്ഫിനാൽ പുതുതായുണ്ടായതോ ആയാലും ശരി.

റാ ഇന് അസ്‌ലിയായ സുകൂനും മുമ്പുള്ളതിന് ഫത്‌ഹുമായതിന്റെ ഉദാഹരണം


റാ ഇന് അസ്‌ലിയായ സുകൂനും മുമ്പുള്ളതിന് ള്വമ്മുമായതിന്റെ ഉദാഹരണം

റാ ഇന് വഖ്‌ഫ് കാരണത്താൽ സുകൂനും മുമ്പുള്ളതിന് ഫത്‌ഹുമായതിന്റെ ഉദാഹരണം

റാ ഇന് വഖ്‌ഫ് കാരണത്താൽ സുകൂനും മുമ്പുള്ളതിന് ള്വമ്മുമായതിന്റെ ഉദാഹരണം
ഈ തഫ്‌ഖീമും ഇജ്‌മാ‌ഉള്ളതാണ്


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-263

262- തജ്‌വീദുൽ ഖുർ‌ആൻ -ഭാഗം -31


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

കനപ്പിക്കലും നേർപ്പിക്കലും –ഭാഗം-03

تفخيم الراء

റാ‌ഇനെ തഫ്‌ഖീം ആക്കേണ്ടുന്ന ഘട്ടങ്ങൾ-ഭാഗം-01

അക്ഷരങ്ങൾക്ക് കനപ്പിക്കുക, നേർപ്പിക്കുക എന്നിങ്ങനെ രണ്ട് അവസ്ഥകളുണ്ടെന്നത് പറഞ്ഞല്ലോ. എന്നാൽ ഇസ്തിഫാലിന്റെ അക്ഷരങ്ങളിൽ നിന്ന് ر ، ل എന്നിവ ചിലപ്പോൾ തഫ്‌ഖീമും ചിലപ്പോൾ തർഖീഖും ചെയ്യേണ്ടതാണ്. രണ്ട് ഘട്ടങ്ങളിലും മഖ്‌റാജ് ഒന്ന് തന്നെയാണ്. വിത്യാസം തഫ്‌ഖീമിൽ നാവ് മേൽ‌പ്പോട്ട് ഉയരുകയും തർഖീഖിൽ താഴുകയും ചെയ്യുമെന്നതാണ്.

അഞ്ച് സ്ഥലങ്ങളിലാണ് റാഇനെ തഫ്ഖീം ചെയ്യേണ്ടത്.

ഒന്ന് : ر ഇന്റെ ഹർക്കത്ത് ഫത്‌ഹോ ള്വൊമ്മോപ്പ് ആയി വരുമ്പോൾ. റാ (ر ) ഇന് ഫത്‌ഹ് വന്നതിന്റെ ഉദാഹരണം


റാ (ر ) ഇന് ദ്വമ്മ്‌ വന്നതിന്റെ ഉദാഹരണം

ഈ തഫ്‌ഖീം ഖുറ്‌റാഇന്റെ ഇജ്‌മാഉള്ളതും ശറ‌ഇയ്യായ വാജിബുമാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-262

ഭാഗം 30 ലേക്ക് >>>

Wednesday, September 29, 2010

261 -തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-30


بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


കനപ്പിക്കലും നേർപ്പിക്കലും –ഭാഗം-02

التفخيم والترقيق


എന്നാൽ
لام ، راء എന്നിവൽ ചിലപ്പോൾ തഫ്‌ഖീമും ചിലപ്പോൾ തർഖീഖും ചെയ്യേണ്ടതാണ്. ഇവയെ സംബന്ധിച്ച് പിന്നീട് വിവരിക്കുന്നതാണ്. إن شاء الله

استعلاء ന്റെ അക്ഷരങ്ങളി നിന്ന് إطباق ന്റെ അക്ഷരങ്ങളായ ط ص ض ظ എന്നിവയിൽ നാവ് കൂടുതൽ ഉയരുന്നത് കൊണ്ട് അവയ്ക് കൂടുതൽ തഫ്‌ഖീം ഉണ്ടായിരിക്കുന്നതാ‍ണ്. ഇത്വ്‌ബാഖിന്റെ അക്ഷരങ്ങൾ കഴിച്ചാൽ لام الجلالة (അല്ലാഹു എന്നതിലുള്ള ലാമി) ന്നാണ് കൂ‍ടുതൽ തഫ്‌ഖീമുള്ളത. മറ്റുള്ളവ അതിൽ താഴെയാണ്.


മറ്റൊരു വീക്ഷണത്തിൽ തഫ്‌ഖീമിനെ അഞ്ചായി ഭാഗിക്കാം. ദീർഘത്തോട് കൂടി അകാരമുള്ളത് ഏറ്റവും കൂ‍ടുതൽ തഫ്‌ഖീമുള്ളതാണ്. ദിർഘമില്ലാത്ത അകാരമുള്ളത് അതിൽ താഴെയും. ഉകാരമുള്ളത് അതിലും താഴെ .സുകൂനുള്ളത് അതിലും താഴെ, ഇകാരമുള്ളത് അതിലും താഴെ.

ഉദാഹരണം

طٰالَ ، طَلَعَ ، طُلُوعْ ، يَطْلُعُ، قُطِعَ ، الله ، اللٰهُمَّ


തജ്‌വീദിൽ പാണ്ഡ്യത്യമുള്ളവരുടെ ഉച്ചാരണത്തിൽ നിന്ന് തഫ്‌ഖീമിന്റെ വ്യത്യാസം ഗ്രഹിക്കാൻ സാധിക്കും.


തഫ്‌ഖീമും തർഖീഖും ഖുർ‌റാഇൽ നിനും ഏകകണ്ഠമായി ലഭിച്ചതായിരിക്കയാൽ നിർബന്ധകാര്യത്തിൽ പെട്ടതാണ്.


.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-261
ഭാഗം 29 ലേക്ക് >>>

260 -തജ്‌വീദുൽ ഖുർആൻ-ഭാഗം-29

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ശദ്ദുള്ള എല്ലാ മീമിനെയും നൂനിനെയും മണിക്കേണ്ടതാണ്
ഉദാ:

കനപ്പിക്കലും, നേർപ്പിക്കലും

التفخيم والترقيق


കനപ്പിക്കുക, നേർപ്പിക്കുക ഇങ്ങനെ അക്ഷരങ്ങൾക്ക് രണ്ട് അവസ്ഥകളുണ്ട്. നാവ് മേലണ്ണാക്കിലേക്ക് ഉയരുന്നത് കൊണ്ട് “തഫ്‌ഖീമും” (കനപ്പിക്കൽ) ഉയരാതിരുന്നാൽ “തർഖീഖും” (നേർപ്പിക്കൽ) ഉണ്ടായിത്തീ‍രുന്നു.


استعلاء ന്റെ അക്ഷരങ്ങളായ خ ص ض غ ط ق ظ
എന്നിവയെ കനപ്പിക്കേണ്ടതും

استفال ന്റെ അക്ഷരങ്ങളായ
(ء ب ت ث ج ح د ذ ر ز س ش ف ع ك ل م ن و هـ ي ا )
എന്നിവയെ നേർപ്പിക്കേണ്ടതുമാണ്


.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-260

ഭാഗം 28 ലേക്ക് >>

Saturday, September 25, 2010

259 -തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-28


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


സുകൂനുള്ള മീമിന്റെ വിധികളിൽ മൂന്നാമത്തേത് :
ഇള്ഹാർ : إِظْهَار


ബാ‌അ്, മീമ്, ഒഴിച്ചുള്ള 26 അക്ഷരങ്ങൾക്ക് തൊട്ട് മുമ്പ് സുകൂനുള്ള മീം വന്നാൽ അതിനെ വ്യക്തമാക്കണം. فاء ، واو ( ഫാ‌അ്, വാവ് ) എന്നീ അക്ഷരങ്ങൾക്ക് മുമ്പ് പ്രത്യേകം വ്യക്തമാക്കി ഓതണം. ഇതു മൂന്നും (മീമ്, ഫാ‌അ്, വാവ്) ഒരേ മഖ്‌റജിൽ (ചുണ്ടിൽ) നിന്നുള്ള അക്ഷരമാണെന്നതാണ് കാരണം. അപ്പോൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ മീം അവ്യക്തമായിപ്പോകും. പക്ഷെ വ്യക്തമാക്കാൻ വേണ്ടി മുറിക്കാൻ പാടില്ല.

ഉദാഹരണം


259
സ്ക്രിബ് ഫയൽ തുറക്കാൻ കഴിയാത്തവർക്ക് താഴെ പിക്ചർ ഫയലിൽ ക്ലിക് ചെയ്ത് വായിക്കാംوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-259


ഭാഗം-27 ലേക്ക് >>

Wednesday, September 22, 2010

258 -തജ്‌വിദുൽ ഖുർ‌ആൻ-ഭാഗം-27


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

സുകൂനുള്ള മീമിന്റെ വിധികളിൽ രണ്ടാമത്തെത് :
ഇഖ്‌ഫാ‌അ്
إِخفاء

സുകൂനുള്ള മീം باء ( ബാ‌അ്) നോടടുത്ത് വന്നാൽ അതിന്റെ രാഗത്തോ‍ട് കൂടി അവ്യക്തമാക്കണമെന്നാണ് ബലപ്പെട്ട അഭിപ്രായം. ഗുന്നത്ത് കൂടാതെ വ്യക്തമാക്കാമെന്നും അഭിപ്രായമുണ്ട്

ഉദാ :


തജ്‌വീദ് നിയമങ്ങൾ പാലിച്ചെഴുതിയ മുസ്‌ഹഫുകളിൽ തൻ‌വീനുകൾക്കടുത്ത് അവയെ മീമാക്കണമെന്നറിയിക്കാൻ ചെറിയ മീമുകൾ (م) കൊടുത്തതായി കാണാം


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-258

ഭാഗം-26 ലേക്ക് >>

257 -തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-26

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

أحكام الميم الساكنة
സുകൂനുള്ള മീമിന്റെ വിധികൾ


സുകൂനുള്ള മീമിന്റെ നിയമങ്ങൾ മൂന്നാണ്. അവ ഇദ്‌ഗാം, ഇഖ്‌ഫാ‌അ്, ഇസ്‌ഹാറ്‌, എന്നിവയാണ്

(إدغام ، إخفاء ، إظهار)

ഒന്ന്: إِدْغَام

സുകൂനുള്ള ‘മീം‘ (م) മീമോടടുത്ത് വന്നാൽ രാഗത്തോ‍ാട് (غنة) കൂടി ഇദ്‌ഗാം ചെയ്യണം ഇത് ഇജ്‌മാ‍അ് ആണ്. മീം أصلي ആയാലും തൻ‌വീനോ നൂനോ പരിവർത്തനം ചെയ്ത് വന്ന മീമായാലും ഇതേ നിയമമാണ്. ഉദാഹരണം താഴെ :وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-257ഭാഗം 25 ലേക്ക് >>

Monday, September 20, 2010

256 -തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം-25


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


أحكام النون الساكنة والتنوين

സുകൂനുള്ള നൂനിന്റെയും തൻ‌വീനിന്റെയും വിധികൾ -ഭാഗം-06


അഞ്ച് : മണികലോട് കൂടെ അവ്യക്തമാക്കുക : إِخْفاء بِغُنَّة

രാഗത്തോട് കൂടി അവ്യക്തമാക്കുക. മുമ്പ് വിശദീകരിച്ചതിൽ‌പെടാത്ത ബാക്കിയുള്ള അക്ഷരങ്ങളായ


ص ، ض ، د ، ذ ، ت ، ث ، ك ، ق ، ف ، ش ، س ، ط ، ظ ج ، ز


എന്നീ പതിനഞ്ച് അക്ഷരങ്ങൾക്ക് മുമ്പ് സുകൂനുള്ള നൂനോ തൻ‌വീനോ വന്നാൽ രാഗത്തോടു കൂടി അവ രണ്ടിനെയും അവ്യക്തമാക്കേണ്ടതുണ്ട്. ഇതും ഇജ്‌മാ‌അ് തന്നെ

ഉദാഹരണങ്ങൾ താഴെ
(ഫുൾ സ്ക്രീൻ എന്നതിൽ ക്ലിക് ചെയ്ത് വായിക്കുക. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് റസ്മുൽ ഉസ്മാനി ഫോണ്ടുകളാണ് .ഫോണ്ട് ഇല്ലാത്തവർ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യുക)

islbtn-256


സ്ക്രിബ് ഫയൽ അക്സസ് ചെയ്യാൻ പറ്റാത്തവർക്ക് താഴെ ഇമേജിൽ ക്ളിക് ചെയ്ത് വായിക്കാവുന്നതാണ്‌

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-256

ഭാഗം 24 ലേക്ക് >>

Sunday, September 19, 2010

255-തജ്‌വീദുൽ ഖുർ‌ആൻ-ഭാഗം- 24


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


أحكام النون الساكنة والتنوين

സുകൂനുള്ള നൂനിന്റെയും തൻ‌വീനിന്റെയും വിധികൾ -ഭാഗം-05

നാല് : الإِقْلاب

മണിക്കലോടു കൂടെ മീമാക്കി മറിക്കുക


സുകൂനുള്ള നൂനിനോ തൻ‌വീനിനോ ശേഷം باء (ബാ‍‌അ്) വന്നാൽ غنة നോട് കൂടി മീമാക്കി മാറ്റേണ്ടതാണ്. ഇതും ഇജ്മാ‌അ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.

മുസ്‌ഹഫുകളിൽ ‘ഇഖ്‌ലാബി’നെ തിരിച്ചറിയാൻ ഇത്തരം സുകൂനുള്ള നൂനിന്റെയും തൻ‌വീനിന്റെയും മുകളിൽ ചെറിയ മീം (م) ഈ രൂപത്റ്റിൽ വാല് താഴോട്ടായി കൊടുത്തതായി കാണാം. അതേ സമയം വേറെയൊരു രൂപത്തിലുള്ള (ﻣ) വാല് മുമ്പോട്ടായ രീതിയിൽ കൊടുത്തതായി കാണാം. അത് വഖ്‌ഫീ സൂചിപ്പിക്കാനുള്ളതാണ്

ഇഖ്‌ലാബിന്റെ ഉദാഹരണം.

വഖ്‌ഫിന്റെ സമയത്ത് മീം അടയാളമായി കൊടുത്തതിന്റെ ഒരു ഉദാഹരണം:


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin-255
ഭാഗം 23 ലേക്ക് >>
Related Posts with Thumbnails