Friday, September 11, 2009

178-റമളാൻ-16

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വിശുദ്ധ റമളാൻ ഭാഗം 16
ദാന ധർമ്മങ്ങൾ

അഗതികളുടെയും അശരണരുടെയും പ്രശ്നങ്ങളറിയാൻ ശ്രമിക്കേണ്ട അവസരമാണ്‌. അവർക്ക്‌ നേരെ സഹായ ഹസ്തം നീളേണ്ടത്‌ ഏറ്റവും ആവശ്യമാണ്‌. റമളാൻ അതിനുള്ള മഹനീയ വേളയാണ്‌. കഷ്ടപ്പെടുന്നവരെ കണ്ടറിഞ്ഞ്‌ അർഹമായ സഹായമെത്തിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. ചില്ലറ നാണയത്തുട്ടുകൾ സംഭരിച്ച്‌ 'ധർമ്മിഷ്ടർ' എന്ന പേര്‌ സമ്പാദിക്കുക എന്ന ലക്ഷ്യം വെച്ച്‌ തുട്ടുകൾ പിച്ചച്ചട്ടിയിലേറിഞ്ഞ്‌ കൊടുക്കുക മാത്രം ചെയ്യുന്നവർ താൻ നൽകുന്നത അപരന്‌ ഒരു പറയത്തക്ക ഉപകാരത്തിലെത്തുന്നുണ്ടോ എന്നാലോചിക്കേണ്ടത്‌.

വിശുദ്ധിയുടെ മാസമായ റമളാൻ മുഴുവനും പാവപ്പെട്ടവരും എല്ലാവരാലും ഒറ്റപ്പെട്ടവരുമായ അഗതികളെ സഹായിക്കാനും പെണ്മക്കളെ വിവാഹം ചെയ്തയക്കാൻ കഴിയാതെ ഉറക്കം നഷ്ടപ്പെട്ട ഉമ്മമാരുടെ കണ്ണുനീരോപ്പാനും ,വിശപ്പിന്റെ കാഠിന്യം കൊണ്ട്‌ ബസിൽ നിന്ന് ചർദ്ദിക്കുന്നതിലേക്ക്‌ ആർത്തിയോടെ വായതുറന്ന് കൊടുത്ത അനേകായിരം പിഞ്ചുമക്കളിലേക്ക്‌ ഒരു നേരത്ത ഭക്ഷണമെത്തിക്കാനും, ജീവിതം മടുത്ത, കുടുംബവും സ്വന്തക്കാരും ഉപേക്ഷിച്ച്‌ മരുന്ന് വാങ്ങാൻ കഴിയാതെ സമൂഹത്തിന്റെ മുമ്പിൽ ചോദ്യ ചിഹ്നമായി ഹോസ്പിറ്റൽ കിടക്കയിൽ കഴിയുന്ന രോഗികളേയും അവശരേയും സഹായിക്കാനും ബുദ്ധിയും യോഗ്യതയുമുണ്ടായിട്ടും അയൽപക്കത്തെ ഗൾഫുകാരന്റെ മക്കൾ വിലകൂടിയ കാറുകളിലും എയർ കണ്ടീഷൻ ചെയ്ത ബസുകളിലും സ്കൂളിൽ പോകുന്നത കാണുന്ന മകൻ /മകൾ , ഉമ്മാ ഒരു രൂപ ബസിന്‌ വേണമെന്ന് പറയുമ്പോൾ എടുത്ത്‌ കൊടുക്കാനില്ലാത്തതിന്റെ പേരിൽ വിദ്യഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ പഠനത്തിന്‌ സഹായിക്കാനും അയലത്ത്‌ കോൺക്രീറ്റ്‌ സൗദങ്ങളിൽ എ.സിയുടെയുടെയും ടി.വിയുടേയും ഇന്റർ നെറ്റിന്റെയും മറ്റും ആധുനിക സുഖ സൗകര്യങ്ങളുടെ മടിത്തട്ടിൽ സുഖിച്ചാനന്ദിക്കുമ്പോൾ, ആകെയുള്ള ഏക കിടപ്പു മുറിയിൽ മഴയത്ത്‌ ചോർന്നൊലിച്ച്‌ ഉറക്കമുത്തിയ കുട്ടികളെ ഒന്ന് തല ചായ്പ്പിക്കാൻ ഇടം കാണാതെ ഭ്രാന്തനായ പിതാവിന്‌ ആശ്വാസത്തിന്റെ കിരണങ്ങളെത്തിച്ച്‌ കൊടുക്കാൻ , കാരുണ്യത്തിന്റെ നേതാവായ തിരുനബി (സ) യുടെ തൃപ്തി സമ്പാദിക്കാൻ , യുദ്ധക്കളത്തിൽ പരുക്ക്‌ പറ്റി വേദന കൊണ്ട്‌ പുളയുമ്പോൾ ഒരിറ്റ്‌ വെള്ളം കിട്ടിയാൽ ഒന്ന് നാവു നനക്കാമെന്ന് കരുതുന്ന സമയത്ത്‌ വെള്ളപ്പാത്രവുമായി കൂട്ടുകാരൻ അടുത്ത്‌ നിൽക്കുന്നത്‌ കാണുന്നു. ആർത്തിയോടേ വള്ളത്തിന്‌ കൈ നീട്ടുമ്പോഴാണ്‌ മറ്റൊരു സുഹൃത്തിന്റെ ആർത്ത നാദം കേൾക്കുന്നത്‌. എനിക്ക്‌ വേണ്ട ! എന്റെ സഹോദരനതാ വെള്ളത്തിന്‌ കെഞ്ചുന്നു. ഈ വെള്ളം അവനെത്തിച്ച്‌ കൊടുത്താലും. വെള്ളവുമായി അവിടെച്ചെന്ന് നോക്കുമ്പോൾ മറ്റൊരു സഹോദരന്റെ വിലാപം കേൾക്കുന്നു. വെള്ളം അങ്ങോട്ടെത്തിക്കാൻ ഈ സ്വഹാബിയും പറയുന്നു. അവിടെയെത്തിയപ്പോഴേക്കും ആ തേജസ പൊലിയുന്നു. തിരിച്ച്‌ രണ്ടാമത്തെയാളുടെ അടുത്ത്‌ എത്തുമ്പോഴേക്കും അദ്ധേഹവും മരണപ്പെടുന്നു. അവസാനം ആദ്യത്തെ സ്വഹാബിയുടെ അടുത്ത്‌ ചെന്നെങ്കിലും അദ്ധേഹത്തെയും മരണം കീഴടക്കുന്നു. സഹോദരന്റെ ആവശ്യത്തിന്‌ മുൻഗണന നൽകിയതിന്റെ പേരിൽ മൂന്ന് പേരും വെള്ളം കുടിക്കാതെ മരണം വരിച്ച ഈ സ്വഹാബികളുടെ പിൻഗാമികളെന്ന അർഹത ലഭിക്കാൻ , സമൂഹത്തിന്റെ വേദനകളും കഷ്ടതകളും മനസ്സിലാക്കി ,ഹൃദയങ്ങൾ തമ്മിൽ സ്നേഹിച്ച സ്വഹാബത്തിന്റെ പാത അവലംഭിക്കാൻ നമുക്കൊന്നായി റമളാനിലെ ഒഴിവ്‌ സമയങ്ങൾ റിലീഫ്‌ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാം

പ്രവാസികൾ ഈ രംഗത്ത്‌ ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണ്‌
اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰاوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin # 178

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails