بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
വിശുദ്ധ റമളാൻ- ഭാഗം 10
റമളാനിൽ രാത്രി സംയോഗം ചെയ്യൽ അനുവദനീയമാണ്. സുബ്ഹിക്കു മുമ്പായി കുളിച്ച് ശുദ്ധിയാവലാണുത്തമം എന്നാൽ ജനാബത്തുള്ളതോടെ നേരം പുലർന്നാൽ അത് നോമ്പിനെ ദോഷകരമായി ബാധിക്കുകയില്ല .റമളാനിന്റെ പകലിൽ സംയോഗം ചെയ്യൽ വളരെ ഗൗരവമായ കുറ്റമാണ്. സംയോഗം കൊണ്ട് റമളാൻ നോമ്പ് നഷ്ടപ്പെടുത്തുന്നത് കുറ്റമാണെന്നതിനു പുറമെ ആ പകലിന്റെ ബാക്കി സമയം ഇംസാക്ക്(നോമ്പ് മുറിയുന്ന ഒന്നും ചെയ്യാതെ സൂക്ഷിക്കൽ) ചെയ്യലും ആ നോമ്പ് ഖളാഅ് വീട്ടുകയും ശക്തമായ പ്രായശ്ചിത്തവും നിർബന്ധമാണ്. വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക സാധ്യമല്ലെങ്കിൽ 60 ദിവസം തുടരെ നോമ്പെടുക്കുക അതിനു കഴിയില്ലെങ്കിൽ 60 അഗതികൾക്ക് ഭക്ഷണം നൽകുക ഇതാണ് പ്രായശ്ചിത്തം.
സംയോഗം കൊണ്ട് നോമ്പ് നഷ്ടപ്പെടുത്തിയവനു ഈ പ്രായശ്ചിത്തം നിർബന്ധമാവണമെങ്കിൽ പല നിബന്ധനകളുമുണ്ട് അവയിൽ പ്രധാനപ്പെട്ടവ
1. സംയോഗം മൂലം നഷ്ടപ്പെടുത്തിയത് റമളാൻ നോമ്പാവുക
അപ്പോൾ മറ്റുകാരണങ്ങളാൽ നിർബന്ധമായതോ സുന്നത്തായതോ ആയ നോമ്പ് സംയോഗം മൂലം നഷ്ടപ്പെടുത്തിയാൽ ഈ പ്രായശ്ചിത്തം നിർബന്ധമാകില്ല. ഉദാഹരണമായി ഹജ്ജിൽ വന്ന ന്യൂനത പരിഹരിക്കാൻ നോൽക്കുന്ന ഫിദ്യയുടെ നോമ്പ് സംയോഗം കൊണ്ട് നഷ്ടപ്പെടുത്തിയാൽ ഈ പ്രായശ്ചിത്തം വേണ്ടതില്ല. അത് പോലെ അറഫാദിനത്തിലെ നോമ്പ് പോലുള്ള സുന്നത്തായ നോമ്പ് സയോഗം മൂലം നഷ്ടപ്പെടുത്തിയാലും ഈ പ്രായശ്ചിത്തം വേണ്ടതില്ല
2.വെള്ളം കുടിച്ചോ മറ്റോ നോമ്പ് മുറിച്ചതിനു ശേഷമാണ് സംയോഗം ചെയ്തതെങ്കിലും മുകളിൽ പറഞ്ഞ ഫിദ്യ നിർബന്ധമില്ല(അങ്ങനെ നോമ്പ് മുറിക്കലും ഹറാമാണെന്ന് ഓർക്കുമല്ലോ)
3.പുരുഷലിംഗത്തിന്റെ മോതിരക്കണ്ണി മുഴുവനും പ്രവേശിച്ചാലേ ഫിദ് യ നിർബന്ധമാവൂ
4.നോമ്പ് ഉപേക്ഷിക്കൽ അനുവദനീയമായ യാത്രയിലോ മറ്റോ ആൺ സംയോഗം ചെയ്തതെങ്കിലും ഈ ഫിദ് യ നിർബന്ധമില്ല
നോമ്പ് ബാത്വിലാകുന്ന കാര്യങ്ങളിൽ പരമാവധി ശ്രദ്ധിച്ച് തികഞ്ഞ സൂക്ഷമത പാലിച്ചില്ലെങ്കിൽ വിശപ്പ് സഹിക്കുന്നതെല്ലാം വെറുതെയാവും അല്ലാഹു കാക്കട്ടെ ആമീൻ
Islamic Bulletin # 172
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.