بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സകാത്ത് ഭാഗം -07
ധനത്തിന്റെ സകാത്
വർഷം പൂർത്തിയാതിനു ശേഷം സകാത്ത് കൊടുക്കുന്നതിനു മുമ്പ് വിൽക്കപ്പെടുന്ന ധനത്തിലുള്ള സകാത്തിന്റെ വിഹിതത്തിൽ വിലപന സാധുവാകുകയില്ല. ബാക്കിയുള്ളതിൽ സാധുവാകുന്നതാണ്
സ്വർണ്ണം, വെള്ളി ( നാണ്യം ) , ആട്, മാട്, ഒട്ടകം (ജീവികൾ), മുഖ്യാഹാരം (ഭക്ഷ്യധാന്യം ) ,കാരക്ക, മുന്തിരി എന്നീ എട്ട് ഇനങ്ങളിലാണ് സകാത്ത് നൽകേണ്ടത്.
ഭൂമിയിലുള്ള സർവ്വ അനുഗ്രഹങ്ങളും മനുഷ്യനു വേണ്ടി സംവിധാനിച്ച അല്ലാഹു അവനു വഹിക്കാനാവാത്ത യാതൊന്ന്നും കൽപിച്ചിട്ടില്ല. " അല്ലാഹു നിങ്ങൾക്ക് ആശ്വാസത്തെയാണ് ഉദ്ദേശിക്കുന്നത് ,പ്രയാസമുണ്ടാക്കാനുദ്ദേശിക്കുന്നില്ല (ഖുർആൻ ) . കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ഞെരുക്കമില്ലാത്ത രൂപത്തിലാണ് സകാതിനെ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. ആകെ എട്ട് ഇനങ്ങളിൽ മാത്രം. കൊടുക്കേണ്ട വിഭാഗവും എട്ട് തന്നെ..അവർ ;
1) ഫഖീർ ;
വരുമാനം ചിലവിന്റെ പകുതിയിലെത്താത്തവർ
2) മിസ്കീൻ ;
വരുമാനം ചിലവിന്റെ പകുതിയാവും പൂർണ്ണമാകുന്നില്ലസൗജന്യമായി ലഭിക്കുന്ന ചെലവ് ഫഖീറും മിസ്കീനുമാകുന്നതിനു എതിരല്ല.
3) സകാത്തിന്റെ ഉദ്യോഗസ്ഥന്മാർ ;(ഇസ്ലാമിക ഭരണത്തിൽ)
സകാത്ത് പിരിക്കുന്നവർ, അതിന്റെ കണക്ക് എഴുതുന്നവർ, പിരിച്ചെടുത്ത് സംഭരിക്കുന്നവർ, അത് ഭാഗിച്ച് വിതരണം ചെയ്യുന്നവർ.
4) നവ മുസ്ലിംകൾ ;
ഇസ്ലാമിൽ ആകൃഷ്ടരായ അമുസ്ലിംകൾക്ക് അവർ മുസ്ലിമ്മാവുന്നതിനു മുമ്പ് സകാത് കൊടുക്കുവാൻ പാടില്ല. മുസ്ലിമായാൽ അർഹനാകുന്നു.അവരുടെ ഇസ്ലാം മെച്ചപ്പെടുമെന്നോ അല്ലെങ്കിൽ അവരെപ്പോലോത്തവർ ഇസ്ലാം സീകരിക്കുമെന്നോ പ്രതീക്ഷികക്പ്പെടുന്നുവെങ്കിൽ അത്തരം നവ മുസ്ലിം ധനാഢ്യനാണെങ്കിൽ പോലും സകാത്തിന് അർഹനാണ്. ജനങ്ങളിൽ സ്വാധീനമുള്ള അവർക്ക് സകാത്ത് കൊടുക്കുന്നത് കണ്ട് മറ്റുള്ളവർകൂടി ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുള്ളത് കൊണ്ടാണത്.
5) രിഖ്വാബ് ;
ഗഡുക്കളായോ മറ്റോ പണം അടച്ച് കൊള്ളാമെന്ന വ്യവസ്ഥയിൽ യജമാനനുമായി മോചന പത്രം എഴുതിയ അടിമകൾക്ക് അവർ നിശ്ചിത തുക വശമില്ലാത്തവരാണെങ്കിൽ അതിനാവശ്യമായത് സകാത് മുതലിൽ നിന്ന് കൊടുക്കേണ്ടത്.
6) കടക്കാരൻ ;
രക്തച്ചൊരിച്ചിലിനോ സാമ്പത്തിക നഷ്ടത്തിനോ ഇടവരുത്തുമായിരുന്ന സംഘട്ടനം ഒഴിവാക്കുവാനും വ്യക്തികളുടെയോ സമൂഹങ്ങളുടേയോ ഇടയിൽ യോജിപ്പ് ഉണ്ടാക്കുവാനായി കടം വാങ്ങിയവർ ധനികനാണെങ്കിൽ പോലും സകാത്തിന്റെ ധനത്തിൽ നിന്ന് ഒരു വിഹിതം പ്രസ്തുത കടം വീട്ടേണ്ടതിലേക്കായി അവനു നൽകേണ്ടതാണ്. തന്റെയും തന്റെ ഭാര്യ സന്തതികളുടെയും ചെലവിനു വേണ്ടി കടം വാങ്ങിയവൻ ദരിദ്രനാണെങ്കിൽ അവന്നും സകാത് കൊടുക്കേണ്ടതാണ്. ധനികനാണെങ്കിൽ അവൻ സകാത്തിന് അർഹനല്ല. അനുവദനീയമല്ലാത്ത കാര്യത്തിനു വേണ്ടി കടം വാങ്ങി ചെലവഴിക്കുകയും അനന്തരം അവൻ പശ്ചാത്തപ്പിക്കുകയും ചെയ്താൽ ആ കടം വീട്ടേണ്ടതിലേക്ക് സകാത്തിൽ നിന്ന് വിഹിതം നൽകാം എന്നാണ് പ്രബല അഭിപ്രായം
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin # 190