الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഭാഗം 1, 2 ,3, 4, 5 , 6 ,7,8,9, 10,
11 ,12,13, 14, 15,16,17,18,19, 20
അല്ലാഹുവിന്റെ പ്രവാചകര്‍ صلى الله عليه وسلم -ഭാഗം-21
തിരു ദൂതരേ സലാം .......... ! അല്ലാഹുവിന്റെ ഇഷ്ട ഭാജനമേ സലാം .........!
അങ്ങയോട് ഏല്‍പ്പിക്കപ്പെട്ട കാര്യം യഥാവിധി നിര്‍വ്വഹിച്ചെന്ന് ഞങ്ങള്‍ക്കുറപ്പാണ്. ദൌത്യം നിര്‍വ്വഹിച്ചെന്നും ഞങ്ങളെപ്പോലുള്ള ഉമ്മത്തിന്റെ നന്മ എന്നും കാംക്ഷിച്ചെന്നും അന്ത്യം വരെ ഇലാഹീ മാര്‍ഗ്ഗത്തില്‍ കഠിന പ്രയത്നം ചെയ്തെന്നും ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു.جَزٰاكَ اللهُ عَنَّا خَيْرَ الْجَزٰٰاء
ഞങ്ങളുടെ നായകാ... അങ്ങയെ ഞങ്ങള്‍ അളവറ്റു സ്നേഹിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിനും അല്ലാഹു സാക്ഷിയാണ്. അങ്ങയുടെ ഇഷ്ടക്കാരെയും ഞങ്ങള്‍ സ്നേഹിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും മാപ്പും പരലോകത്ത് ലഭ്യമാകാനാണിതെല്ലാം ചെയ്യുന്നത് . അങ്ങയുടെ ഹൌദുല്‍ കൌസറിലേക്ക് നയിക്കപ്പെടാനും തീരാദാഹത്തിനു ശാശ്വത ശമനം ലഭിക്കാനും ഞങ്ങള്‍ കൊതിക്കുന്നു.
പരിമളാത്മക നബി ചരിത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോഴെല്ലാം ഞങ്ങളാ അനുഭൂതിയില്‍ ലയിക്കുന്നു. ആഘോഷവേളയില്‍ ആ സുഗന്ധ തൂവല്‍ സ്പര്‍ശം ഞങ്ങളുടെ ശരീരത്തിലൂടെ ഇഴയുന്നത് ഞങ്ങള്‍ അറിയുന്നു. ഞങ്ങളുടെ മനസ്സിനെയത് അജയ്യമാക്കുന്നു. ഇക്കിളിപ്പെടുത്തുന്നു. തന്നിമിത്തം ഞങ്ങളിലെ നിശ്ചയദാര്‍ഢ്യം മൂര്‍ച്ചയേറുന്നു. ഞങ്ങളുടെ കോശങ്ങളില്‍ വിശ്വാസത്തിന്റെ ഇന്ധനം നിറയുകയാണ്. രൂപഭേതമില്ലാതെ കുറ്റകര നൂതനത്വം കടത്തിക്കുട്ടാതെ, ദുര്‍മാര്‍ഗ്ഗം കലര്‍ത്താതെ ഞങ്ങള്‍ ലോകത്തൊന്നാകെ സന്തോഷത്തിന്റെ അല ഒഴുക്കിയ ആ ആദരണീയ ദിനങ്ങള്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ അന്ത്യം എന്നാണെന്ന് ചോദിച്ച് വന്ന ബദുവിനോട് അങ്ങ് പറയുകയുണ്ടായി . ‘ എന്നായാലും നീ എന്താണതിനു ഒരുക്കിവെച്ചത് ?’ അയാളുടെ നിര്‍മ്മല ഹൃദയം തുറന്ന് അയാള്‍ പറയുന്നു. ‘പെരുത്ത് നോമ്പും നിസ്കാരവും ധര്‍മ്മവുമൊന്നും ഞാന്‍ തയ്യാറാക്കിയിട്ടില്ല. പക്ഷെ ഞാന്‍ അല്ലാഹുവിനേയും റസൂലിനേയും സ്നേഹിക്കുന്നു.‘ സ്നേഹത്തിന്റെ വില പ്രദര്‍ശിപ്പിക്കുന്ന, അതിന്റെ ആഴവും പരപ്പും കാണിക്കുന്ന, അതിന്റെ ഉപകാരം അടിവരയിട്ട് അതിലേക്കാകര്ഷിച്ച് കൊണ്ട് അവിടന്ന് ഇങ്ങനെ പ്രതികരിച്ചല്ലോ. ‘മനുഷ്യന് അയാള്‍ ഇഷ്ടപ്പെടുന്നവരോടൊപ്പമാണ് ‘. അതേ, പ്രിയപ്പെട്ട പ്രവാചകരേ, ഞങ്ങളുമിതാ --- അപാകതളേറെയുണ്ടെങ്കിലും --- അങ്ങയെ സ്നേഹിക്കുന്നു. ഈ പാപികളേയും അങ്ങയോടൊപ്പം കൂട്ടുമല്ലോ.
ജനനായകന് തിരുദൂതരേ, താങ്കള്‍ക്ക് സ്വലാത്തും സലാമും ബര്‍ക്കത്തും നിറയട്ടെ.
പ്രിയ വായനക്കാരേ, തിരു നബി (صلى الله عليه وسلم ) യുടെ തിരു ചരിത്ര ദീപസ്തംഭത്തില്‍ നിന്നും കൊളുത്തിയ ദീപശിഖകളായിരുന്നു നാം വായിച്ചത്. പാരാവാരം പോലെ പരന്ന പ്രവാചക ദര്‍ശനങ്ങളുടെ വര്‍ണ്ണ രാജിയില്‍ നിന്നുള്ള മങ്ങിയ പ്രകാശ ധാര. ഹബീബിന്റെ (صلى الله عليه وسلم ) പൂങ്കാവനത്തില്‍ വളര്‍ന്ന പുഷ്പ സമുച്ചയത്തില്‍ നിന്നും അറുത്തെടുത്ത പൂവിതളുകള്‍. പരിമളം പരത്തുന്ന ചരിത്ര നീലിമയിലെ മിന്നല്‍ പിണറുകള്‍. സര്‍വ്വശക്തനായ അല്ലാഹു നമ്മില്‍ നിന്നതു സ്വീകരിക്കട്ടെ. അനേകമനേകം റബീഉല്‍ അവ്വലുകള്‍ ആഘോഷിക്കാനും അവിടത്തെ പ്രകീര്‍ത്തനങ്ങള്‍ പാടാനും എഴുതാനും പറയാനും ജീവിതത്തില്‍ പകര്‍ത്താനും അവന് തുണക്കട്ടെ. മരണപ്പെട്ടുപോയ നമ്മുടെ മാതാ-പിതാ-ഗുരുവര്യര്‍ക്കും കുടുംബത്തിനും മക്കള്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കട്ടെ. നമുക്കും അല്ലാഹു മാപ്പ് നല്കട്ടെ. നാളെ ഹബീബിന്റെ (صلى الله عليه وسلم ) കൂടെ സ്വര്‍ഗലോകത്ത് ഒരുമിച്ച്കൂടാന്‍ അവന് അനുഗ്രഹിക്കട്ടെ, آمين
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آلهوصحبه أجمعين
( റമളാൻ ബുള്ളറ്റിൻ കഴിഞ്ഞതിനു ശേഷം ബുള്ളറ്റിൻ നമ്പർ 77 മുതലുള്ളത് പോസ്റ്റ് ചെയ്യുന്നതായിരിക്കും. ഇൻശാ അല്ലാഹ് )
അവിടന്ന് ഇങ്ങനെ പ്രതികരിച്ചല്ലോ. ‘മനുഷ്യന് അയാള്‍ ഇഷ്ടപ്പെടുന്നവരോടൊപ്പമാണ് ‘. അതേ, പ്രിയപ്പെട്ട പ്രവാചകരേ, ഞങ്ങളുമിതാ --- അപാകതളേറെയുണ്ടെങ്കിലും --- അങ്ങയെ സ്നേഹിക്കുന്നു. ഈ പാപികളേയും അങ്ങയോടൊപ്പം കൂട്ടുമല്ലോ!
ReplyDeleteഅല്ലാഹുവിന്റെ പ്രവാചകര്‍ صلى الله عليه وسلم -ഭാഗം-21