Wednesday, August 12, 2009

ബുള്ളറ്റിൻ-72-അല്ലാഹുവിന്റെ പ്രവാചകർ-17

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഭാഗം 1, 2 ,3, 4, 5 , 6 ,7,8,9, 10,
11 ,12,13, 14, 15,16


അല്ലാഹുവിന്റെ പ്രവാചകർ صلى الله عليه وسلم-ഭാഗം-17


ഔന്നത്യ സോപാനങ്ങളേറിയ നബി(സ)യുടെ പദവിക്കോ സ്ഥാനത്തിനോ വ്യക്തിത്വത്തിനോ തുല്യത കാണാൻ ഒരിക്കലും ഒരു കണ്ണിനും ആവില്ലെന്നതാണ് സത്യം. അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ അണ്ഡകടാഹങ്ങളിലെവിടെയുമില്ല അവിടത്തെക്ക് തുല്യൻ. ജിന്നിനോ മലക്കിനോ മനുഷ്യനോ മറ്റ് ജീവജാലങ്ങൾക്കോ നബി(സ)യെപ്പോലൊരാളെ കാണാനോ അനുഭവിക്കാനോ സാധിക്കില്ല. ബാഹ്യമായ നേത്രം കൊണ്ട് നോക്കിയാലും ജ്ഞാനാത്മകമായ ആന്തരിക ന്യയനങ്ങളാൽ നോക്കിയാലും അവിടത്തെ അതുല്യത അതിശയകരമായിട്ടേ അനുഭവപ്പെടൂ. ആ പ്രത്യേകത അവിടത്തെ ആത്മീയവും ആന്തരീകവുമായ വശങ്ങളെ മാത്രം സംബന്ധിക്കുന്നതല്ല. ഭൌതികമായ ദേഹ രൂപത്തെയും സംബന്ധിക്കുന്നതാണ്. അവിടത്തെ ദേഹം സ്പർശിച്ച സ്ഥലത്തോളം മഹിമ ഭൂമിയിൽ ക‌അ‌്ബാലയമുൾപ്പെടെ യാതൊരു വസ്തുവിനുമില്ലെന്നാണ് ലോക പണ്ഡിത ശ്രേഷ്ഠരുടെ അഭിപ്രായം.

നബി(സ)യുടെ സർവോപരിയായ മാഹാത്മ്യത്തെയും സ്തുത്യർഹമായ വ്യക്തിത്വത്തെയും പ്രവചനപരമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു അവിടത്തെ നാമകരണം തന്നെ. അല്ലാഹുവിന്റെ നാമങ്ങളിലൊന്നായ ‘ഹമീദ്’ എന്നതിനോട് ധാതുബന്ധവും അർത്ഥത്തിൽ ഐക്യവുമുള്ളതാണ് മുഹമ്മദ് എന്ന നാമം. രണ്ടിന്റെയും അർത്ഥം ‘സ്തുതിക്കപ്പെട്ടവൻ’ എന്നുതന്നെ. ദൈവികമായ യുക്തിയും പ്രചോദനവും ഈ നാമകരണത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നുവെന്ന് വ്യക്തം.

നബി(സ) ഗർഭസ്ഥ ശിശുവായിരുന്നപ്പോൾ മാതാവ് മഹതി رضي الله عنها കണ്ട സ്വപനം പ്രസിദ്ധമാണ്. ‘ഈ ഗർഭത്തിലിരിക്കുന്ന ശിശു സമൂഹത്തിന്റെ നേതാവായി തീരുമെന്നും ‘മുഹമ്മദ്’ എന്നായിരിക്കണം നാമകരണം ചെയ്യുന്നതെന്നുമുള്ള ഒരു അറിയിപ്പാണ്’ സ്വപനത്തിലൂടെ മഹതിക്ക് ലഭിച്ചത്. സർവ്വ ലോകത്തും എക്കാലവും സ്തുതിക്കപ്പെടുകയാണല്ലോ അവിടന്ന്.

അല്ലാഹുവിന് പങ്കുകാരുണ്ടാവുകയെന്നത് അസാധ്യവും പാടില്ലാത്തറ്റുമായതിനാൽ അല്ലാഹുവിനു മുമ്പിൽ സമർപ്പിക്കപ്പെടുന്ന സ്തുതി കീർത്തനങ്ങൾക്കും നബി(സ)യെ കുറിച്ചുയർത്തപ്പെടുന്ന സ്തുതികീർത്തനങ്ങൾക്കുമിടയിൽ സ്രഷ്ടാവിനെയും സൃഷ്ടിയെയും തമ്മിൽ മൌലികമായി വേർതിരിച്ച് കാണിക്കുന്ന വിത്യാസങ്ങൾ ഉണ്ടെന്ന കാര്യം സദാ സമരണീയമായിരിക്കേണ്ടതുണ്ട്. നബി(സ) ക്ക് സിദ്ധമായ എല്ലാ മഹാത്മ്യങ്ങളുടെയും നിമിത്തകാരണം അല്ലാഹുവാണെന്ന അടിസ്ത്ന അറിവിൽ നിന്നാണീ വേർതിരിവുകളും വ്യതിരിക്തകളും പുറപ്പെടുന്നത്. അല്ലാഹു ഏകനും നിത്യനും സ്വയം സമ്പൂർണ്ണനുമാണ്. ഒന്നും എവിടെ നിന്നും സ്വീകരിക്കേണ്ടതില്ലാത്തവിധം പൂർണ്ണനാണ് അവനെങ്കിൽ അവനിൽ നിന്ന് പൂർണ്ണത സ്വീകരിച്ചിട്ട് വേണം നബി(സ)ക്കും മറ്റൊരാൾക്കും പൂർണ്ണത നേടാൻ. സൃഷ്ടികൾ ആശയ തലത്തിലായിരിക്കുമ്പോഴും ആകാരതലത്തിലായിരിക്കുമ്പോഴും അവനെ ആശ്രയിക്കുകയും അവനിൽ നിന്നും പുറപ്പെട്ട് അവനെ ലക്ഷ്യമാക്കുകയാണ് ചെയ്യുന്നത്. ഈ വിത്യാസം മനസ്സിലാക്കുന്നിടത്ത് നിന്നാണ് ‘തൌഹീദിന്റെ മാപകം’ ഉരുത്തിരിഞ്ഞു കിട്ടുന്നത്.


فَعَلَيْكَ مِنّٰا كُلَّ وَقْتٍ دٰائِمًـا *** أََزْكٰى الصَّلاٰةِ مَعَ السَّلاٰمِ السَّرْمَدِ


Islamic Bulletin # 72

1 comment:

  1. അല്ലാഹുവിന്റെ പ്രവാചകർ صلى الله عليه وسلم-ഭാഗം-17

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails