Monday, August 10, 2009

ബുള്ളറ്റിൻ-71-അല്ലാഹുവിന്റെ പ്രവാചകർ-16


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4, 5 , 6 ,7,8,9, 10,
11 ,12,13, 14, 15

അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم(ഭാഗം-16)

തിരുനബി(സ)യുടെ അസാധാരണ സ്ഥാനത്തെ മനസ്സിലാക്കാന്‍ പറ്റുന്ന മറ്റൊരു അല്‍ഭുതമാണ് അവിടത്തെ വഴികളില്‍ കാര്‍മേഘം തണല്‍ വിരിച്ച് നല്‍കാറുണ്ടായിരുന്നു എന്നത്. അബൂത്വാലിബിന്റെ കൂടെ സിറിയയിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ നബി (സ) യും കൂടെപ്പോയി. വഴിയില്‍ ഒരു സന്യാസിയുടെ മഠത്തിനടുത്തെത്തിയപ്പോള്‍ അവര്‍ ഇറങ്ങി സാമഗ്രികളെല്ലാം താഴെയിറക്കിവെച്ചു. മുമ്പ് അതു വഴി പോകുമ്പോള്‍ അവരവിടെ ഇറങ്ങാറുണ്ടായിരുന്നു. എന്നാല്‍ മുന്‍യാത്രകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സന്യാസി അവരുടെ അടുത്തേക്ക് വന്നു. നബി (സ) യെയാണ് അദ്ദേഹം ശ്രദ്ധിച്ച്കൊണ്ടിരുന്നത്. ഒടുവിലദ്ദേഹം കുട്ടിയുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു. ‘ഇയാള്‍ ലോകത്തിന്റെ നേതാവാണ്, പ്രപഞ്ചനാഥന്റെ ദൂതനാണ്. ലോകത്തിനനുഗ്രഹമായി ഇദ്ദേഹത്തെ അവന്‍ നിയോഗിക്കും.’ അപ്പോള്‍ ഖുറൈശി പ്രമുഖരില്‍പ്പെട്ട ആരോ ഒരാള്‍ ചോദിച്ചു. നിങ്ങള്‍ക്കെങ്ങനെയാണിത് മനസ്സിലായത് ? സന്യാസി പറഞ്ഞു. ‘നിങ്ങള്‍ കുന്നിറങ്ങിവരുമ്പോള്‍ വഴിക്കുണ്ടായിരുന്ന മരങ്ങളും കല്ലുകളുമെല്ലാം ഇദ്ദേഹത്തിന്റെ മുമ്പില്‍ തലതാഴ്ത്തി നമസ്കരിക്കുന്നുണ്ടായിരുന്നു. ഇദ്ദേഹം പ്രവാചകനായത് കൊണ്ടാണ് അങ്ങനെ സം‌ഭവിച്ചത്. ഇദ്ദേഹത്തിന്റെ കൈപ്പലയ്ക്ക് ചുവടെ ഒരു ഉരുണ്ട പ്രവാചക മുദ്രയുണ്ട്. ഞാനതുകൊണ്ടാണിദ്ദേഹത്തെ തിരിച്ചറിഞ്ഞത്.‘ അനന്തരം സന്യാസി അവര്‍ക്ക് വേണ്ടി ഭക്ഷണമൊരുക്കി. അപ്പുറത്ത് ഒട്ടകങ്ങളെ നോക്കി നില്‍ക്കുകയായിരുന്ന നബി (സ) യെ ഭക്ഷണത്തിനു വിളിക്കാന്‍ ആളെ വിട്ടു. നബി (സ) വരുമ്പോള്‍ മേഘം അവിടത്തേക്ക് തണലായി വന്നു. സം‌ഘത്തിലുണ്ടായിരുന്നവരെല്ലാം അത് കണ്ട്കൊണ്ടിരിക്കുമ്പോള്‍ ഒരു മരക്കൊമ്പ് നബി (സ) യുടെ ഭാഗത്തേക്ക് ചാഞ്ഞു. സന്യാസി മറ്റുള്ളവരെ നോക്കി ‘കണ്ടോ മരം ഈ കുട്ടിയുടെ ഭാഗത്തേക്ക് ചാഞ്ഞുവരുന്നത്. ആരാണീ കുട്ടിയുടെ രക്ഷിതാവ് ?‘ അവര്‍ മറുപടി പറഞ്ഞു. ‘അബൂത്വാലിബ് ‘ അബൂബക്കറിനേയും ബിലാലിനേയും رضي الله عنهما കൂട്ടി സന്യാസിയുടെ കൂടെ അബൂത്വാലിബ് നബി (സ) യെ അയച്ചുകൊടുത്തു. സന്യാസി നബി (സ) യ്ക്ക് റൊട്ടിയും സൈത്തെണ്ണയും നല്‍കി. ചെറുപ്പത്തില്‍ ആടുനോക്കാന്‍ പോയിരുന്നപ്പോഴും നബി (സ)ക്ക് മേഘം തണല്‍ വിരിച്ചുകൊടുത്ത സം‌ഭവങ്ങളുണ്ടായിട്ടുണ്ട്.

ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളിലും അവിടത്തെ സ്ഥാനം മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്തതാണ്. അന്നാളിലെ ജനങ്ങളുടെ പരിഭ്രാന്തിയെ വിശുദ്ധ ഖുര്‍‌ആനും അവിടത്തെ തിരുവചനങ്ങളും നന്നായി ചിത്രീകരിക്കുന്നുണ്ട്. അത്യുഷ്ണം കൊണ്ട് നരകിക്കുകയായിരിക്കും ഓരോരുത്തരും. ഓരോ മനുഷ്യനും അയാളുടെ പാപത്തിന്റെ തോതനുസരിച്ച് വിയര്‍പ്പില്‍ അകപ്പെട്ടിരിക്കും. കൊടും പാപികള്‍ വിയര്‍പ്പില്‍ മുങ്ങി കുളിക്കുകയായിരിക്കും. ‘അല്ലാഹു നമ്മേയും കുടും‌ബത്തേയും മാതാപിതാക്കളേയും ഈ ഹബീബിന്റെ ബര്‍ക്കത്ത് കൊണ്ട് കാത്ത് രക്ഷിക്കുമാറാകട്ടെ ആമീന്‍.’ ആ ഘട്ടത്തിലാണ് അവിടത്തെ തണലിന്റെ ശീതളിമ അവരുടെ രക്ഷക്കെത്തുക. ഇമാം തിര്‍മിദിയും മറ്റും അബൂസ‌ഈദുല്‍ ഖുദ്‌രില്‍ (റ) നിന്ന് നിവേദനം ചെയ്യുന്നു.ഉയര്‍പ്പുനാളില്‍ ഞാന്‍ മുഴുവന്‍ മനുഷ്യരുടേയും നേതാവായിരിക്കും. ഇത് അഹന്തയല്ല. ലിവാ‌ഉല്‍ ഹം‌ദ് എന്ന ധ്വജം എന്റെ കൈയിലായിരിക്കും. ഇത് അഹന്തയല്ല. ആദം ഉള്‍പ്പെടെയുള്ള എല്ലാ നബിമാരും എന്റെ കൊടിക്കീഴിലായിരിക്കും. അന്നാളില്‍ ഭൂമി പിളര്‍ന്ന് ആദ്യം പുറത്തിറങ്ങുന്നത് ഞാനായിരിക്കും. ശുപാര്‍ശ സ്വീകരിക്കപ്പെടുന്നത് എന്റേതായിരിക്കുകയും ചെയ്യും.‘
അന്നാ‍ളിന്റെ ഭയാനതകള്‍ക്കിടയിലും നമുക്ക് വേണ്ടി നമുക്ക് വേണ്ടി ശബ്ദിക്കുന്ന നേതാവാണ് നമ്മുടെ പ്രിയപ്പെട്ട ഹബീബ്
صلى الله عليه وسلم .

يٰا عٰـاشِـقِينَ تَوَلَّهُوا فِي حُبِّـهِ * هٰذٰا هُوَ الْحَسَنُ الْجَمِيلُ الْمُفْرَدُ

يَا رَبِّ صَلِّ عَلَى النَّبِيِّ مُحَمَّـدٍ * مُنْجِي الْخَلاٰئِقِ مِنْ جَهَنَّمَ فِي غَدٍ


Islamic Bulletin # 71

1 comment:

  1. നബി(സ)ക്ക് മേഘങ്ങൾ യാത്രയിൽ തണലിട്ടു കൊടുത്തു !

    അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم(ഭാഗം-16)

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails