Monday, August 10, 2009

ബുള്ളറ്റിൻ-70-അല്ലാഹുവിന്റെ പ്രവാചകർ-15

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4, 5 , 6 ,7,8,9, 10,
11 ,12,13, 14

അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم(ഭാഗം-15)

തിരുനബി(സ) എല്ലാ അർത്ഥത്തിലും കാരുണ്യമായിരുന്നു. അവിടന്നിലൂടെ പരിപൂർണ്ണമാക്കപ്പെട്ട മതമായ ഇസ്‌ലാം മാനവരാശിക്ക് നൽകുന്നത് കാരുണ്യമാണ്. അവിടുത്തെ ചരിത്രം കാരുണ്യമാണ് സംഭാവന ചെയ്യുന്നത്. അവിടത്തെ ചര്യകൾ കാരുണ്യമാണ് ചൊരിയുന്നത്. സർവ്വലോക രക്ഷിതാവ് അതുകൊണ്ടാണ് وما أرسلناك إلا رحمة للعالمين ( ലോകങ്ങൾക്ക് മുഴുവൻ കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല ) എന്ന സാക്ഷ്യപത്രം നൽകിയത്.

ആ ഹബീബിന് തന്റെ ഉമ്മത്തിനോടുള്ള കാരുണ്യത്തിന്റെ വലിപ്പമറിയാൻ ഒരു ഹദീസ് ഉദ്ദരിക്കട്ടെ ‘ മഹനായ അബൂത്വൽഹത്തുൽ അൻസാരി(റ) പറയുന്നു. ഒരു ദിവസം നബി(സ)യെ വളരെ സന്തോഷവാനായും മുഖ പ്രസന്നതയുള്ളവരായും കാണപ്പെട്ടു. അനുചരന്മാർ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, എന്താണിന്നൊരു വല്ലാത്ത സന്തോഷം ! അവിടുന്നരുളി , അതേ, അല്ലാഹുവിന്റടുക്കൽ നിന്നുള്ളൊരു ദൂതൻ വന്ന് എന്നെ ഇങ്ങിനെ അറിയിച്ചു. അങ്ങയുടെ ഉമ്മത്തിൽ നിന്ന് ആരെങ്കിലും ഒരു സ്വലാത്ത് അങ്ങയുടെ മേലിൽ ചൊല്ലുകയാണെങ്കിൽ അവന്ന് പത്ത് ഹസനാത്തുകൾ എഴുതപ്പെടുകയും പത്ത് പാപങ്ങളെ പൊറുക്കപ്പെടുകയും പത്ത് സ്ഥാനങ്ങൾ ഉയർത്തപ്പെടുകയും അല്ലാഹു അവന്റെ മേൽ ഒരു സ്വലാത്ത് നൽകുകയും ചെയ്യും’

ചിന്തിക്കുക. ! തന്റെ ഉമ്മത്തിന്റെ വിജയത്തിന് തന്റെ മേൽ ചൊല്ലപ്പെടുന്ന ഒരു സ്വലാത്ത് കാരണമാവും അത് മൂലം തന്റെ ഉമ്മത്ത് രക്ഷപ്പെടും എന്ന് മനസ്സിലാക്കിയതാണ് അവിടുത്തെ സന്തോഷവാനാക്കാനുള്ള ഹേതുവായത് !

ഉമ്മത്തിനോടുള്ള അതിയായ കാരുണ്യത്തിന്റെ മറ്റൊരു അടയാളമാണ് അന്ത്യദിനം വരേക്കുമുള്ള തന്റെ ഉമ്മത്തിനായി കാലേക്കൂട്ടി ഉള്ഹിയ്യത്ത് അറുത്ത് നൽകിയെന്നത് ‘ഉള്ഹിയ്യത്ത് അറുക്കുന്ന സമയത്ത് അവിടന്ന് പ്രാർത്ഥിക്കുകയുണ്ടായി. ‘ അല്ലാഹുവേ ഇത് എന്റെയും എന്റെ ഉമ്മത്തിൽ നിന്ന് ഉള്ഹിയ്യത്ത് അറുക്കാൻ കഴിയാത്ത പാപപ്പെട്ടവരുടെയും ഉള്ഹിയ്യത്താണ്’ എന്ന്‌.

മുഹമ്മദ് നബി(സ)യുടെ തേജോമയമായ അസാധാരണ വ്യക്തിത്വത്തെ മനസ്സിലാക്കുമ്പോഴേ അവിടത്തോടുള്ള സ്നേഹവും ബഹുമാനവും അത്‌മൂലമുണ്ടാകുന്ന അനുസരണവും ഉണ്ടാവുകയുള്ളൂ.. അവിടത്തെ മഹത്വങ്ങൾ മനസ്സിലാക്കാൻ ചില സത്യങ്ങൾ കുറിക്കട്ടെ. പരമ പ്രകാശമായ അല്ലാഹുവിന്റെ ഒളികൊണ്ട് പടക്കപ്പെട്ട അവിടത്തെ അസ്തിത്വത്തിന്റെ ബാഹ്യാവരണമായ ശരീരം ആ ഒളിയുടെ പ്രോജ്വലനത്താൽ നിഴൽ രഹിതമായിരുന്നു. ജീവശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ സവിശേഷകതകൾ ഉള്ളതിനോടൊപ്പം പൂർണ്ണമായും ആത്മികരിക്കപ്പെട്ട ഒരസ്തിത്വത്തിന്റെ നിഴലായിരുന്നു അവിടത്തെ ദേഹരൂപം. അതിനാൽ ആത്മ പ്രകാശം പ്രസരിപ്പിക്കുന്നതയിരുന്നു അത്. സ്വയം പ്രകാശമായിരിക്കുകയും പ്രകാ‍ശം പ്രസരിപ്പിക്കുകയും ചെയ്യുന്ന യാതൊന്നിനും നിഴലുണ്ടായിരികുകയില്ല. സുര്യൻ ഉദാഹരണം. വിശുദ്ധ ഖുർ‌ആനിൽ ‘അൽ അഹ്സാബ് സൂറ: 48 ൽ ‘ വെളിച്ചം പരത്തുന്ന വിളക്ക്’ (സിറാജൻ മുനീറാ ) എന്ന് നബി(സ)യെ വിളിച്ചിരിക്കുന്നത് കാണാം.

നബി(സ)യുടെ തിരു ശരീരത്തെക്കുറിച്ച് നിഴൽ രഹിതമെന്ന് പറയുന്നത് ആലങ്കാരികമായല്ല. യാഥാർത്ഥമായിത്തന്നെയാണ്. എന്നാൽ അല്ലാഹുവിന്റെ ഒളികൊണ്ട് പടക്കപ്പെട്ടതാണ് തിരുമേനി(സ)യുടെ അസ്തിത്വം എന്നതിന് അവിടന്ന് അല്ലാഹുവിന്റെ ഘടകമാണെന്നർത്ഥമില്ല. ആദ്യന്ത്യവിഹീനനും സ്വയം പൂർണ്ണനുമായ അല്ലാഹുവിന്റെ ഘടകമായി ഒരു സൃഷ്ടി ഉണ്ടായിരിക്കുക സാധ്യവുമല്ല. തിരുനബി(സ)യുടെ പ്രകാശം അല്ലാഹുവിന്റെ സൃഷ്ടിയാണ്. ദൈവിക സത്തയല്ല്ല

اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا رَحْمَةً لِلْعٰالَمِينْ

اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا مُحِبَّ الْمَسَاكِينِ

اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا شَفِيعَ الْمُذْنِبِينَ

Islamic Bulletin # 70

1 comment:

  1. തിരുനബി(സ) എല്ലാ അർത്ഥത്തിലും കാരുണ്യമായിരുന്നു. അവിടന്നിലൂടെ പരിപൂർണ്ണമാക്കപ്പെട്ട മതമായ ഇസ്‌ലാം മാനവരാശിക്ക് നൽകുന്നത് കാരുണ്യമാണ്. അവിടുത്തെ ചരിത്രം കാരുണ്യമാണ് സംഭാവന ചെയ്യുന്നത്. അവിടത്തെ ചര്യകൾ കാരുണ്യമാണ് ചൊരിയുന്നത്. ....


    അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم(ഭാഗം-15)

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails