Sunday, August 9, 2009

ബുള്ളറ്റിൻ-68-അല്ലാഹുവിന്റെ പ്രവാചകര്‍-13

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4, 5 , 6 ,7,8,9, 10,
11 ,12

അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم (ഭാഗം-13)

മനുഷ്യേതര ജീവജാലങ്ങൾക്കും അചേതന വസ്തുക്കൾക്ക് പോലും ഹബീബ് صلى الله عليه وسلم നൽകിയ കാരുണ്യത്തിന് തെളിവായി അനേകം ഉദാഹരണങ്ങൾ ഇനിയുമുണ്ട്. ചിലത് കാണുക :

മഹതി ആഇശ (റ) ഉദ്ദരിക്കുന്നു. നബി(സ)യും അനുചരന്മാരും ഇരിക്കുന്ന സദസ്സിൽ ഒരു കാട്ടറബി താൻ പിടികൂടിയ ഉടുമ്പിനെയുമായി കടന്നു വന്നു. കൂടിയിരിക്കുന്നവരോട് നബി(സ)യെ ചൂണ്ടി ഇതാരാണെന്ന് ചോദിച്ചു. ഇത് അല്ലാഹുവിന്റെ പ്രവാചകരാണെന്ന ഉത്തരം കേട്ടതോടെ അയാൾ ഇങ്ങിനെ പ്രതികരിച്ചു. ‘ ഞാൻ ലാത്തയെയും ഉസ്സയെയും മുൻ‌നിർത്തി ആണയിട്ടു പറയട്ടെ, ഈ ഉടുമ്പ് വിശ്വസിക്കാതെ ഞാൻ താങ്കളിൽ വിശ്വസിക്കുകയില്ല’ അയാൾ ഉടുമ്പിനെ നബി(സ)യുടെ മുന്നിലേക്ക് വിട്ടു. അവിടന്ന് ഉടുമ്പിനെ വിളിച്ചപ്പോൾ അത് എല്ലാവർക്കും വ്യക്തമായി മനസ്സിലാക്കാൻ കഴിയും വിധം ഭംഗിയായി അറബിയിൽ ഉത്തരം നൽകി. തുടർന്ന് അവിടന്ന് അതിനോട് ‘ നീ ആരെയാണ് ആരാധ്യനായി കാണുന്നത് ?’ എന്ന് ചോദിച്ചു. ആ ഉടുമ്പ് മറുപടി നൽകി. ‘ ആകാശത്തിലെ സിംഹാസനവും ഭൂമിയിലെ അധികാരവും സമുദ്രത്തിലെ സഞ്ചാര മാർഗങ്ങളും സ്വർഗത്തിലെ കാരുണ്യവും നരകത്തിലെ ശിക്ഷയും ആരുടേതാണോ അവനെ’. അനന്തരം തിരുനബി ‘ഞാൻ ആരാണെന്നതിനോട് ചോദിച്ചു. ഉടുമ്പിന്റെ മറുപടി. ‘ അങ്ങ് പ്രപഞ്ച നാഥന്റെ ദൂതനും അന്ത്യപ്രവാചകനും ആകുന്നു. അങ്ങയെ വിശ്വസിച്ചവന് മോക്ഷവും അങ്ങയെ തള്ളിയവൻ പരാജയവും ഭവിക്കും’ എന്നായിരുന്നു. ഇതിന് സാക്ഷ്യം വഹിച്ച ആ കാട്ടറബി ശഹാദത്ത് ചൊല്ലി മുസ്ലിമായി മാറി.

നോക്കൂ സഹോദര-സഹോദരിമാരെ, ഈ ഉടുമ്പ് നബി(സ)യെ പരിചയപ്പെടുത്തിയ രൂപത്തിൽ പോലും അവിടത്തെ ഉമ്മത്തായ നാം അവിടത്ത പരിചയപ്പെടുത്തുന്നുണ്ടോ ? ചിന്തിക്കുക.

ഒരു തോട്ടത്തിൽ യജമാനനോ അയാ‍ളുടെ ആൾക്കാരോ അല്ലാത്ത ആരും ചെന്നാലും ചവിട്ടുകയും മറ്റ് ഉപദ്രവങ്ങൾ ചെയ്യുകയും ചെയ്യുന്ന ഒരു ഒട്ടകം ഉണ്ടായിരുന്നു. ഒരിക്കൽ നബി(സ) അവിടെ ചെന്ന് ഒട്ടകത്തെ വിളിച്ചപ്പോൾ അത് തലതാഴ്ത്തി ആദരവി പ്രകടിപ്പിച്ച് അവിടത്ത് മുമ്പിലെത്തി. ചുണ്ട് നിലത്ത് വെക്കുകയും മുട്ടു കുത്തുകയും ചെയ്തു. അന്നേരം തിരുനബി (സ) ഇപ്രകാരം പ്രതിവചിച്ചു. ‘ ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നറിയാത്ത യാതൊരു വസ്തുവും ആകാശത്തോ ഭൂമിയിലോ ഇല്ല. ജിന്നിലും മനുഷ്യ വർഗത്തിലും ചില ധിക്കാരികൾ ഉണ്ടെന്ന് മാത്രം’ ആ ഒട്ടകം അതിന് ജോലി കൂടുതലും ഭക്ഷണം കിട്ടുന്നത് കുറവുമാണെന്ന പരാതി തന്നോട് പറഞ്ഞതായി അവിടന്ന് അതിന്റെ ഉടമസ്ഥരെ അറിയിച്ചതും മറ്റും ചരിത്രങ്ങളിൽ കാണാം.

നബി(സ)തങ്ങളുടെ ഒട്ടകമായിരുന്ന ഖസ്‌വ അവിടത്തോട് സംസാരിക്കാറുണ്ടായിരുന്നെവെന്ന് ചരിത്രത്തിൽ കാണുന്നു. അതിന്റെ സ്ഥിതിഗതികളെല്ലാം അവിടത്തോട് തുറന്ന് പറഞ്ഞിരുന്നുവത്രെ. അത് മേഞ്ഞ് കൊണ്ടിരിക്കുമ്പോൾ പുല്ലും ചെടിയുമൊക്കെ അതിന് തിന്നാൻ പാകത്തിൽ അടുത്തേക്ക് നിന്ന് കൊടുക്കുകയും ഹിംസ്ര ജന്തുക്കൾ അതിനെ കണ്ടാൽ നീ മുഹമ്മദിന്റെ ഒട്ടകമല്ലേ എന്ന് പറഞ്ഞ വിട്ടകന്ന് പോവുകയുമായിരുന്നു പതിവ്. അവിടത്തെ വിയോഗത്തിനു ശേഷം തിന്നാനോ കുടിക്കാനോ കൂട്ടാക്കാതെ അധിക നാൾ കഴിയുന്നതിനു മുമ്പ് ആ ഒട്ടകം മരണപ്പെടുകായാണുണ്ടായത്.

الله سَلاٰمُ الله == عَلَى طٰهٰ رَسُولِ الله
صَلاٰةُ الله سَلاٰمُ الله == عَلَى يٰس حَبِيبِ الله

Islamic Bulletin # 68

1 comment:

  1. മനുഷ്യേതര ജീവജാലങ്ങൾക്കും അചേതന വസ്തുക്കൾക്ക് പോലും ഹബീബ് صلى الله عليه وسلم നൽകിയ കാരുണ്യത്തിന് തെളിവായി അനേകം ഉദാഹരണങ്ങൾ ഇനിയുമുണ്ട്. ചിലത് കാണുക :


    അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم (ഭാഗം-13)

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails