Saturday, August 8, 2009

ബുള്ളറ്റിൻ-67-അല്ലാഹുവിന്റെ പ്രവാചകർ-12

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4, 5 , 6 ,7,8,9, 10,
11

അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم (ഭാഗം-12)

നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ നിന്ന് തന്നെ ഒരു ദൈവദൂതന്‍ ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അവര്‍ക്കസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്‍‌പരനുമാണാദൂതന്‍. സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവരാകുന്നു’ (9:128)

സമൂഹത്തിന് തിരുനബിയോടിത്രമാത്രം ആര്‍ത്തിയുള്ള സ്നേഹത്തിന്റെ രഹസ്യമിതാണ്. ഒടുക്കമില്ലാത്ത കാരുണ്യം തിരുനബിയിലൂടെ നമുക്കല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ആ തിരുജീവിതത്തിലും മരണത്തിലും പുനര്‍ജന്മത്തിലും പരന്ന് കിടക്കുന്ന കാരുണ്യത്തിന്റെ മഞ്ഞുതുള്ളികളാണ് ഈ സമുദായത്തിന് ശന്തിയേകുന്നത്. നിയമലം‌ഘനങ്ങളുടേയും പാഴായിപ്പോകുന്ന അനുസരണങ്ങളുടേയും അകച്ചൂടില്‍ വിങ്ങിപ്പൊള്ളുന്ന ഹൃദയത്തില്‍ പെയ്തിറങ്ങുന്ന മഞ്ഞുമഴകളാണാകാരുണ്യം. ആ കാരുണ്യം മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നില്ല. പടച്ചതമ്പുരാനൊഴിച്ചുള്ള സര്‍വ്വ വസ്തുക്കള്‍ക്കും ആ കാരുണ്യത്തിന്റെ കിരണങ്ങള്‍ കിട്ടിയിട്ടുണ്ട്.

മഹതി ഉമ്മുസലമയെ ഉദ്ധരിച്ച് കൊണ്ട് ഖാളി ഇയാള് തന്റെ ‘അശ്ശിഫ’ യില്‍ രേഖപ്പെടുത്തുന്നു. ഒരിക്കല്‍ നബി തിരുമേനി (സ) മരുഭൂമിയില്‍ കൂടി സഞ്ചരിക്കവേ ‘ഹേ ദൈവദൂതരേ’ എന്നൊരു വിളി കേട്ടു. അവിടന്ന് തിരിഞ്ഞ് നോക്കിയപ്പോഴുണ്ട് ഒരു മാന്‍പേട കയറില്‍ ബന്ധിതമായ അവസ്ഥയില്‍ നില്‍ക്കുന്നു. തൊട്ടടുത്തായി ഒരു കാ‍ട്ടറബി കിടന്നുറങ്ങുന്നുമുണ്ട്. നബി (സ) മാന്‍പേടയുടെ അരികില്‍ ചെന്ന് ‘എന്തുവേണം’ എന്നന്വേഷിച്ചു. ‘ഇതാ ഈ കാട്ടറബി എന്നെ പിടീച്ചുകെട്ടിയിരിക്കുകയാണ്. അക്കാണുന്ന മലയില്‍ എന്റെ രണ്ട് കുഞ്ഞുങ്ങളുണ്ട്. അങ്ങ് എന്നെ ഒന്നഴിച്ച് വിട്ടാലും. ഞാനാ കുഞ്ഞുങ്ങള്‍ക്ക് മുല കൊടുത്തിട്ട് ഉടനെ തിരികെ വന്ന് കൊള്ളാം’. എന്ന് അത് അവിടത്തേക്ക് അതിന്റെ സങ്കടമുണര്‍ത്തി. ‘നീ അങ്ങനെത്തന്നെ ചെയ്യുമോ ?’ അവിടന്ന് ചോദിച്ചു. മാന്‍പേട പറഞ്ഞു ‘ഇല്ലെങ്കില്‍ ഞാന്‍ മഹാ ദുഷ്ടയായിരിക്കും. പലിശ തിന്നുന്നവനേക്കാള്‍, അങ്ങയുടെ പേര് കേട്ടിട്ട് സ്വലാത്ത് ചെല്ലാത്തവനേക്കാള്‍ ദുഷ്ട’. അവിടന്ന് അതിനെ കെട്ടഴിച്ച്‌വിട്ടു. അത് പറഞ്ഞത് പോലെ കുഞ്ഞുങ്ങളെ മുലയൂട്ടി തിരിച്ച് വന്നപ്പോള്‍ അവിടന്ന് യഥാസ്ഥാനത്ത് തന്നെ അതിനെ കെട്ടിയിട്ടു. അതിന്നിടയില്‍ ആ കാട്ടറബി ഉറക്കമുണര്‍ന്നു. അപ്പോള്‍ നബി (സ) യെ തിരിച്ചറിഞ്ഞു. അവിടത്തോടായി ഇങ്ങനെ തിരക്കി. ‘ദൈവദൂതരേ ഞാനെന്തെങ്കിലും ചെയ്തു തരേണ്ടതുണ്ടോ ?‘ നബി (സ) : ‘ഇതിനെ വിട്ടയക്കുക‘. അയാള്‍ അതിനെ കെട്ടഴിച്ചുവിട്ടപ്പോള്‍ അത് ‘അശ്‌ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് വ‌അന്നക റസൂലുല്ലാഹ് ‘ എന്ന് പറയുന്നത് കേള്‍ക്കാമായിരുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ , നമ്മുടെ നേതാവിന്റെ കാരുണ്യമാണിത്. അതാണ് നമ്മുടെ ‘അശ്‌റഖ ബൈത്തിലൂടെ‘ നാം ഉരുവിടുന്നത്.


وَأَتٰاكَ الْعَوْدُ يَبْكِي == وَتَـذَلَّلْ بَيْنَ يَـدَيْكَ
وَاسْتَجٰـارَتْ يٰا حَبِيبِي == عِنْدَكَ الظَّبْيُ النَّفُورُ

يٰا نَبِي سَلاٰمْ عَلَيْكُمْ == يٰا رَسُولْ سَلاٰمْ عَلَيْكُمْ
يٰا حَبِيبْ سَلاٰمْ عَلَيْكُمْ == صَلَوٰاتُ الله عَلَيْكُمْ


Islamic Bulletin # 67

1 comment:

  1. നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ നിന്ന് തന്നെ ഒരു ദൈവദൂതന്‍ ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അവര്‍ക്കസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്‍‌പരനുമാണാദൂതന്‍. സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവരാകുന്നു’ (9:128)


    അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم (ഭാഗം-12)

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails