Friday, August 7, 2009

ബുള്ളറ്റിൻ-65-അല്ലാഹുവിന്റെ പ്രവാചകർ-10

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാഗം 1, 2 ,3, 4, 5 ,6 ,7,8,9

അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم (ഭാഗം-10)

ത്വല‌അല്‍ ബദ്‌റു അലൈനാ ** മിന്‍ സനിയ്യാത്തില്‍ വിദാഈ
വജബശ്ശുക്ക്‌റു അലൈനാ ** മാ ദ‌ആ ലില്ലാഹി ദാഈ

കവിതാ പൂക്കള്‍ വിതറി വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുമേനി (സ)യെ സ്വീകരിച്ച മദീനക്കാരെ നമുക്കനുസ്മരിക്കാം. അന്നവര്‍ മോടിയില്‍ വസ്ത്രം ധരിച്ചിരുന്നു. ആഹ്‌ളാദ ഭരിതരായിരുന്നു. ആഘോഷത്തിമര്‍പ്പിലായിരുന്നു. 1430 വര്‍ഷം മുമ്പവര്‍ പാടിയ പാട്ടിന്റെ ഈണം ഈത്തപ്പനയോലകളുളിലൂടെ മരുഭൂമിയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഇളം കാറ്റില്‍ അലിഞ്ഞില്ലാതായോ? ഇല്ല, അതേറ്റ് പാടാന്‍ ഭൂലോകത്തില്‍ വിശ്വാസികള്‍ എന്നും നിലനില്‍ക്കുന്നു. തിരുസന്നിധിയെ കൊതിച്ച മദീനാ നിവാസികളുടെ ഹൃദയത്തിന്റെ കയ്യൊപ്പുള്ള പാട്ടുപാടി നമുക്കീ തിരുസന്നിധിയിലേക്ക് നടന്നടുക്കം.

ചരിത്രങ്ങളിലിന്നോളം ഒരു നേതാവും അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെട്ടിട്ടില്ല. ഒരു നേതാവിനേയും ഇത്രയധികം കാലം സ്തുതികീര്‍ത്തനങ്ങളാല്‍ അഭിഷേകം ചെയ്തിട്ടില്ല. ഒരു നേതാവിന്റെ വിശ്രമ സങ്കേതത്തിലും ഇത്രയധികം അനുയായികള്‍ ഒഴുകിയെത്തിയിട്ടില്ല. ഒരു നേതാവിന്റെ നഗരവും ഇത്രയധികം ജനനിബിഡമായി അവശേഷിച്ചിട്ടില്ല.

പതിനാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ മദീന ജനബാഹുല്യത്താ‍ല്‍ വീര്‍പ്പ് മുട്ടുന്നു.അന്ന് അഖബായില്‍ വന്ന് ക്ഷണിച്ചത് മുതല്‍ മദീനയിലെത്തിയ അനുചരവൃന്ദം തിരുനബി (സ) യുടെ സാമിപ്യം അതിരറ്റ് ആഗ്രഹിക്കുന്നു. അറേബ്യയുടെ വരണ്ട ഗ്രാമങ്ങളില്‍ നിന്ന്, പൌരസ്ത്യ രാജ്യങ്ങളില്‍ നിന്ന്, കനല്‍പഥങ്ങളായ ആഫ്രിക്കന്‍ മരുനാടുകളില്‍ നിന്ന്, മഞ്ഞുപെയ്യുന്ന ധ്രുവപ്രദേശങ്ങളില്‍ നിന്ന് പതിനാല് നൂറ്റാണ്ടായി അവിരാമം തുടരുന്ന തീര്‍ത്ഥാടനം.

എന്തായിരിക്കും ഈ ജനകോടികളുടെ ഹൃദയത്തില്‍ മിടിക്കുന്നത് ? അവരുടെ കാലുകളെ നയിക്കുന്നത് ആ നഗരത്തിന്റെ സൌന്ദര്യമാണോ ? മദീന ലോകത്തിലെ വന്‍ നഗരമല്ല. മദീനയിലെ തലയെടുപ്പുള്ള ഖുബ്ബയുടെ ഹരിതാഭയോ ? കെയ്‌റോവിലും, ഡമാസ്കസിലും ബാഗ്‌ദാദിലും അം‌ബരചും‌ബികളായ മിനാരങ്ങളെത്രെയുണ്ട് !! പാരീസും ന്യൂയോര്‍ക്കുമെല്ലാം നവീന കെട്ടിട ടെക്‍നോളജിയുടെ പറുദീസയാവുമ്പോള്‍ മദീനയുടെ മാര്‍ബിള്‍ നിലങ്ങളാവില്ല സന്ദര്‍ശകരുടെ ലക്ഷ്യം. താജ്‌മഹലിന്റെ നാട്ടില്‍ നിന്ന് ദൂരെയുള്ള മദീനയിലേക്ക് മാര്‍ബിളിന്റെ ശോഭ കാണാനെത്തുമോ ?

പിന്നെയെന്താവും ? അതിരുകളില്ലാത്ത സ്നേഹം! വക്കുകള്‍ മരിക്കുന്ന പ്രേമം! ഈ സ്നേഹത്തിന്റെ ശീതളിമയായിരുന്നു ഹിജ്‌റയുടെ നാളില്‍ ശത്രുക്കളുടെ ഊരിയ വാളിന്റെ നിഴലില്‍ പ്രവാചകരുടെ (സ) കട്ടിലില്‍ അവിടത്തെ സ്ഥാനത്ത് സുഖനിദ്ര കൊള്ളാന്‍ അലി (റ) യെ പ്രാപ്തമാക്കിയത്. ‘എന്നെ തൂക്കിലേറ്റാം, കണ്ഠം ഛേദിക്കാം, ഇഞ്ചിഞ്ചായി കഷ്‌ണിക്കാം, എനിക്കത് പ്രശ്‌നമേയല്ല. പക്ഷേ എന്റെ സ്നേഹനിധി അന്ത്യപ്രവാചകന്റെ (സ) കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല‘ എന്ന് തൂക്കുമരച്ചുവട്ടില്‍ നിന്ന് പാടിയ ഖുബൈബിന്റെ (റ) ഹൃദയത്തില്‍ മരണവേളയിലും കവിത വിടര്‍ന്നത് ഈ സ്നേഹത്തിന്റെ കരുത്ത് കൊണ്ടായിരുന്നു.

يٰا رَبِّ باِلْمُصْطَفَى بَلِّغْ مَقَاصِدَنَا -- وَاغْفِرْ لَنٰا مٰا مَضٰى يٰا وٰاسِـعَ الْكَرَمِ

مَـوْلاٰيَ صَلِّ وَسَلِّمْ دٰائِماً أَبَداً -- عَلَى حَبِيبِكَ خَيْـرِ الْخَلْقِ كُلِّهِمِ

Islamic Bulletin # 65

3 comments:

 1. ‘എന്നെ തൂക്കിലേറ്റാം, കണ്ഠം ഛേദിക്കാം, ഇഞ്ചിഞ്ചായി കഷ്‌ണിക്കാം, എനിക്കത് പ്രശ്‌നമേയല്ല. പക്ഷേ എന്റെ സ്നേഹനിധി അന്ത്യപ്രവാചകന്റെ (സ) കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല‘ ....


  അല്ലാഹുവിന്റെ പ്രവാചകര്‍-صلى الله عليه وسلم (ഭാഗം-10)

  ReplyDelete
 2. “ പല ദേശങ്ങളില്‍ കാണപ്പെടുന്നതുകൊണ്ടോ, തലമുറകളായി കൈമാറിക്കിട്ടിയതാണെന്ന കാരണത്താലോ പാരമ്പര്യത്തില്‍ വിശ്വസിക്കരുത്. ധാരാളം ആളുകളാല്‍ പറയപ്പെടുന്നതുകൊണ്ടും കേട്ടുകേള്‍വിയെന്നതിനാലും ഒന്നിലും വിശ്വസിക്കരുത്. ചില പുരാതനചിന്തകരാല്‍ (ഋഷി/പ്രവാചകന്‍ etc)
  എഴുതപ്പെട്ടതാണെന്നുള്ളതിനാല്‍ അതില്‍ വിശ്വസിക്കരുത്. അസാധാരണമെന്നതിനാലും ദേവനാലോ അതീതശക്തിയാലോ ആവിഷ്ക്കരിക്കപ്പെട്ടതായിരിക്കുമെന്നും വിചാരിച്ച് അത്ഭുതമായാജാലങ്ങളില്‍ വിശ്വസിക്കരുത്. ശ്രദ്ധയോടെ നിരീക്ഷിച്ചും വിശകലനം ചെയ്തും യുക്തിബോധത്തിന് നിരക്കുന്നതും ഏവരുടേയും ഗുണത്തിനും നന്മയ്ക്കും പ്രയോജനപ്പെടുന്നതാണെന്നും കാണുന്നകാര്യം സത്യമെന്ന് ധരിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്യുക. ”
  (“ Do not believe in traditions merely because they have been handed down for many generations and in many places . Do not believe in any thing because it is rumoured and spoken of by many.Do not believe because the written statement of some old sage is reproduced .Do not believe in fancies , thinking that because they are extraordinary,they must have been implanted by a deva or a wonderful being .Only after careful observation and analysis ,when a thing agrees with reason and in conductive to the good and benefit of one and all,accept it and live up to it”)

  മേല്‍ ഉദ്ധരിച്ച ബുദ്ധവചനം ഏത് വിശ്വാസത്തേയും ഏത് ധാരണയേയും വിശകലനം ചെയ്യുന്നതിനുള്ള യുക്തിഭദ്രമായ ഒരു നിലപാടായി ഈയുള്ളവന് തോന്നുന്നു. ഒരു വിശ്വാസത്തെ പിന്‍പറ്റാന്‍ ഈ ലോകത്തിലെ മുഴുവന്‍ ജനതയുമുണ്ടെങ്കില്‍ പോലും യുക്തിയുടെ ഈ ഉരകല്ല് ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ പരാജയപ്പെടുന്നെങ്കില്‍ ആ വിശ്വാസം അന്ധവിശ്വാസമായി പരിഗണിക്കേണ്ടി വരും. വിശ്വാസത്തിനും അതിന്റെ അവതാരകനും വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്ന താങ്കള്‍ അതിനെ വിമര്‍ശിക്കുന്നവരെ വെറുതെ വിടുമോ ?!!!!!

  ReplyDelete
 3. നിസ്സഹായൻ,

  ഇസ്ലാം വിശ്വസിക്കാനും പിൻപറ്റാനും നിർദ്ദേശിക്കുന്ന പാരമ്പര്യം യുതിഭദ്രമായ വിശ്വാസത്തിന്റെ പാരമ്പര്യത്തെയാണ്. അത് ഇസ്ലാമിക വിശ്വാസ പ്രകാരം എങ്ങിനെയാണെന്നും പിന്തുടരപ്പെടേണ്ടവർ ആരൊക്കെയെന്നും വ്യക്തമായി വിശുദ്ധ് ഖുർ‌ആൻ വ്യക്തമാക്കുന്നുണ്ട്. അത് വഴികാട്ടിയുടെ ബ്ലോഗിൽ വിവരിച്ചിരിക്കുന്നത് ഇവിടെ വായിക്കാം.

  ഓരോ മനുഷ്യർക്കും യുക്തിയും ബുദ്ധിയും വിത്യസ്തമായിരിക്കും താങ്കൾക്ക് യുക്തിഭദ്രമെന്ന് തോന്നുന്നന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളാം അന്തവിശ്വാസമായിരിക്കാം. മറിച്ചൂം ആവാം.അപ്പോൾ യുക്തിക്കനുസരിച്ച് വിശ്വാസം അളക്കുന്നത് ശരിയാവുകയില്ല.

  മുനിവിധി വെച്ച് എന്തൊന്നിനെയും സമീപിക്കുന്നത് ശരിയുമല്ല.

  അഭിപ്രായം അറിയിച്ചതിൽ നന്ദി

  ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails