വിശുദ്ധ റമളാൻ -ഭാഗം-1
يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (سورة البقرة183
സത്യ വിശ്വാസികളെ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ്വയുള്ളവരാവാൻ വേണ്ടി( അഥവാ അത് മൂലം നിങ്ങൾക്ക് ദോഷബാധയെ തടയാവുന്നതാണ്
شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (سورة البقرة185 )
ജനങ്ങൾക്ക് മാർഗദർശകമായിക്കൊണ്ടും സത്യാസത്യവിവേചനത്തിനുതകുന്നതായും സന്മാർഗ ദർശനത്തിനുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട മാസമാകുന്നു റമളാൻ. അതിനാൽ നിങ്ങളിൽ ആരെങ്കിലും ആ മാസത്തിൽ സന്നിഹിതരായാൽ അവനതിൽ നോമ്പ് അനുഷ്ടിക്കണം. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ എണ്ണം പൂർത്തിയാക്കണം. അല്ലാഹു നിങ്ങൾക്ക് സൌകര്യത്തെയാണ് ഉദ്ദേശിക്കുന്നത് ,പ്രയാസമുദ്ദേശിക്കുന്നില്ല. നിങ്ങൾ എണ്ണം പൂർത്തിയാക്കാനും നിങ്ങളെ നേർമാർഗത്തിലാക്കിയതിനും അല്ലാഹുവിന്റെ മഹത്വം പ്രകീർത്തനം ചെയ്യുവാനും അവനോട് നിങ്ങൾ നന്ദി കാണിക്കുവാനുമാകുന്നു. ( അൽ ബഖറ 185 )
അപ്പോൾ ,മനുഷ്യ കുലത്തിനു മുഴുവനും മാർഗദർശനമായ ഖുർആൻ അവതരിച്ച മാസമാണ് വിശുദ്ധ റമദാൻ. റമദാനിന്റെ ഏറ്റവും വലിയ ശ്രേഷ്ഠതയാണ്.
ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം ‘ റമളാൻ ആഗതമായാൽ സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും നരക വാതിലുകൾ കൊട്ടിയടക്കപ്പെടുകയും പിശാചിനെ ബന്ധിക്കപ്പെടുകയും ചെയ്യുമെന്ന്. ഇമാം മുസ്ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം ‘ ഒരു റമളാൻ അടുത്ത റമളാൻ വരേക്കുമുള്ള പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാണ്’ . മറ്റൊരു ഹദീസാണ് ‘ നോമ്പുകാരന് രണ്ട് സന്തോഷമുണ്ട് ; ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിന്റെ കണ്ട് മുട്ടുമ്പോഴും’ . ഇത്തരത്തിൽ റമളാനിന്റെ മഹത്വമറിയിക്കുന്ന അനേകം നബി വചനങ്ങൾ കാണാം.
വിശുദ്ധ റമളാൻ, ലൈലത്തുൽ ഖദ്റിന്റെ മാസമാണ്. ഖുർആനിന്റെ മാസമാണ്. റമളാനിൽ ഉംറ ചെയ്താൽ തിരുനബി(സ്)യോടൊന്നിച്ച് ഹജ്ജ് ചെയ്ത ഫലം കിട്ടുന്ന മാസമാണ്. മക്കം ഫത്ഹ് വരിച്ച മാസമാണ്. ഇങ്ങനെ ഒട്ടനേകം പുണ്യങ്ങൾ നിറഞ്ഞ, ലോക മുസ്ലിംങ്ങൾക്ക് ആത്മീയതയുടെ പൂക്കാലാമായ മാസമാണ് റമളാൻ.
അല്ലാഹു വിശുദ്ധ റമളാനിനെ ഗുണമായി സാക്ഷി പറയുന്നവരിൽ നാമേവരേയും മാതാപിതാക്കളെയും കുടുംബത്തേയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ
اَللَّهُمَّ بٰارِكْ لَنَا فِي شَعْبَانَ وَبَلِّغْنَا رَمَضٰانَ وَوَفِّقْنَا فِيهِ لِلصِّيٰامِ وَالْقِيٰامِ وَتِلاٰوَةِ الْقُرْآنِ يٰا ذَا الْجَلاٰلِ وَالْإِكْرٰامْ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin # 163
വിശുദ്ധ റമളാൻ ആഗതമാവുന്നു. റമളാനിനെ സംബന്ധിച്ച ബുള്ളറ്റിനുകൾ ഇന്ന് മുതൽ ആരംഭിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.
ReplyDeleteറമളാൻ ഭാഗം-1 വായിക്കുക