بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
നിസ്കാരത്തിന്റെ രൂപം-3
ഭാഗം ഒന്ന്
സുജൂദ്:
പിന്നീട് തക്ബീർ ചൊല്ലി (ഇവിടെ കൈ ഉയർത്തരുത്) സുജൂദിലേക്ക് പോകണം. നെറ്റി, രണ്ട് കൈപ്പടം, രണ്ട് കാലിന്റെ മുട്ടുകൾ, രണ്ട് കാലുകളുടെ വിരലുകളുടെ ഉൾഭാഗം ഇവ നിലത്ത് വെക്കുന്നതിനാണ് സുജൂദ് എന്ന് പറയുന്നത്. (ഇവയിൽ നെറ്റി മറകൂടാതെ നിലത്ത് വെക്കൽ നിർബന്ധമാണ് ). സുജൂദിലേക്ക് പോകുമ്പോൾ ആദ്യം കാൽ മുട്ടുകൾ ,പിന്നീട് കൈപ്പടം, പിന്നെ നെറ്റി, മൂക്ക് എന്നീ ക്രമത്തിലാണ് നിലത്ത് വെക്കേണ്ടത്. സുജൂദിൽ രണ്ട് കൈകളും പാർശ്വ ഭാഗങ്ങളോട് ചേർത്ത് വെക്കാതെ അല്പം അകറ്റിവെക്കുകയാണ് വേണ്ടത്.
സുജൂദിൽ ചൊല്ലേണ്ട ദിക്ർ :
അർത്ഥം : പരമോന്നതനായ എന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തനം ചെയ്യുന്നു’ . ( ഈ ദിക്ർ മൂന്ന് തവണ ആവർത്തിച്ച് പറയണം)
സുജൂദുകൾക്കിടയിലെ ഇരുത്തം:
സുജൂദുകൾക്കിടയിലെ ഇരുത്തം:
പിന്നീട് തക്ബീർ ചൊല്ലി സുജൂദിൽ നിന്ന് തല ഉയർത്തി ഇടത് കാൽ പരത്തി വെച്ച് അതിന്മേൽ ഇരിക്കണം. വലതു പാദവും വിരലുകളും സുജൂദിലെ പോലെ വെക്കണം.
ഈ ഇരുത്തത്തിൽ താഴെ ദിക്ർ ചൊല്ലുക.
رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَارْزُقْنِي وَاهْدِنِي وَعٰافِنِي
അർത്ഥം : ‘രക്ഷിതാവേ എന്റെ പാപങ്ങൾ പൊറുത്തു തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്കുള്ള പോരായ്മകൾ പരിഹരിച്ച് തരേണമേ, എന്നെ ഉയർന്ന പദവിയിൽ എത്തിക്കേണമേ, എനിക്ക് ആഹാരം നൽകേണമേ’
ഇങ്ങിനെ പ്രാർത്ഥിച്ച് തക്ബീർ ചൊല്ലി വീണ്ടും സുജൂദിലേക്ക് പോകണം. മുമ്പ് ചെയ്തത് പോലെതന്നെ സുജൂദ് ചെയ്യണം. രണ്ടാം സുജൂദിൽ നേരത്തെ ചൊല്ലിയ ദിക്ർ മൂന്ന് തവണ ആവർത്തിച്ച് ചൊല്ലണം. അനന്തരം തക്ബീർ ചൊല്ലി നിറുത്തത്തിലേക്ക് തിരിച്ചു വരണം (ഇവിടെയും കൈ ചുമലിനു നേരെ ഉയർത്തേണ്ടതില്ല ) തിരിച്ചു വരുമ്പോൾ ആദ്യം തലയും പിന്നീടെ കൈകളും നിലത്തു നിന്നുയർത്തി കാൽമുട്ടുകളിൽ ശക്തിയൂന്നി എഴുന്നേറ്റ് നിൽക്കണം.
നിസ്കാരത്തിൽ പ്രവേശിച്ചതു മുതൽ രണ്ടാമത്തെ സുജൂദിൽ നിന്ന് തല ഉയർത്തുന്നത് വരെയുള്ള ഈ ക്രിയകൾക്ക് ഒരു റക്അത്ത് എന്ന് പറയുന്നു. നിയ്യത്തും വജ്ജഹത്തുവും ഒന്നാമത്തെ റക്അത്തിൽ മാത്രം മതി .എല്ലാ റക്അത്തിലും ഫാതിഹക്ക് മുമ്പ് അ ഊദു ഓതൽ സുന്നത്താണ്
നിസ്കാരത്തിൽ പ്രവേശിച്ചതു മുതൽ രണ്ടാമത്തെ സുജൂദിൽ നിന്ന് തല ഉയർത്തുന്നത് വരെയുള്ള ഈ ക്രിയകൾക്ക് ഒരു റക്അത്ത് എന്ന് പറയുന്നു. നിയ്യത്തും വജ്ജഹത്തുവും ഒന്നാമത്തെ റക്അത്തിൽ മാത്രം മതി .എല്ലാ റക്അത്തിലും ഫാതിഹക്ക് മുമ്പ് അ ഊദു ഓതൽ സുന്നത്താണ്
ബാക്കി ഭാഗം അടുത്ത ബുള്ളറ്റിനിൽ -ഇൻശാ അല്ലാഹ്
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 48
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.