بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ജംഉം ഖസ്വ്റും ( 2)
ജംഉം ഖസ്വ്റും അനുവദനീയമാകാൻ, ഹലാലായ യാത്രയായിരിക്കണം. 132 കി.മീറ്ററെങ്കിലും ദൈർഘ്യമുള്ള യാത്രയിലായിരിക്കുകയും വേണം. 82 കി.മി ഉണ്ടായാൽ മതി എന്ന അഭിപ്രായവുമുണ്ട്. ഈ ദൂരം ഏതാനും നിമിഷങ്ങൾ കൊണ്ട് പിന്നിടുന്നതായാലും ജംഉം ഖസ്വ്റും അനുവദനീയമാണ്. സ്വന്തം നാടിന്റെ അതിർത്തി പിന്നിട്ട ശേഷമേ ജം ഉം ഖസ്വ്റും അനുവദനീയമാവുകയുള്ളൂ. തിരിച്ച് വരുമ്പോൾ സ്വന്തം നാടിന്റെ പരിധിയിലെത്തുന്നതോടെ ആനുകൂല്യം ഇല്ലാതാവുകയും ചെയ്യും.
മുന്തിച്ച് ജംഅ് ആക്കാനുള്ള നിബന്ധനകൾ
1) തർതീബ് : ജംഅ് ആക്കപ്പെടുന്ന രണ്ട് നിസ്കാരങ്ങളിൽ ആദ്യത്തെത് തന്നെയാവണം ആദ്യം നിർവഹിക്കേണ്ടത്.
2) ആദ്യത്തെ നിസ്കാരം അവസാനിക്കുന്നതിനു മുന്നെ രണ്ടാമത്തെ നിസ്കാരം ഇതിലേക്ക് ജംഅ് ആക്കി നിസ്കരിക്കുന്നു എന്ന് കരുതണം. ആദ്യ നിസ്കാരത്തിന്റെ നിയ്യത്തിൽ തന്നെ ഇങ്ങിനെ കരുതലാണ് ഉത്തമം. മറന്ന് പോയാൽ ആദ്യത്തെ നിസ്കാരത്തിന്റെ സലാം വീട്ടുന്നതിനു മുന്നെ മനസ്സിൽ കരുതിയാൽ മതി. സലാം വീട്ടുന്നത് വരെ കരുതിയില്ലെങ്കിൽ രണ്ടാമത്തെ നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.
3) ആദ്യത്തെ നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ രണ്ടാമത്തെ നിസ്കാരം നിർവഹിക്കുക. രണ്ട് നിസ്കാരങ്ങളുടെ ഇടയിൽ കൂടുതൽ സമയ ദൈർഘ്യം ഉണ്ടാവാൻ പാടില്ല. അപ്പോൾ രണ്ടിനുമിടയിൽ മയ്യിത്ത് നിസ്കാരമോ മറ്റ് സുന്നത്തുകളോ നിസ്കരിക്കാൻ പാടില്ല. തയമ്മും, ഇമാമത്ത് കൊടുക്കൽ പോലുള്ള ദീർഘമല്ലാത്ത ഇടവേള പ്രശ്നമല്ല. രണ്ടിനുമിടയിൽ കൂടുതൽ സമയമുണ്ടായാൽ രണ്ടാം നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.
4) ഒന്നാമത്തെ നിസ്കാരത്തിൽ നിന്ന് വിരമിച്ച് രണ്ടാമത്തേതിൽ പ്രവേശിക്കുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക. അഥവാ അവസാനിച്ചിട്ടുണ്ടെങ്കിൽ രണ്ടാമത്തേത് അതിന്റെ സമയത്ത് തന്നെ നിർവഹിക്കണം. രണ്ടാം നിസ്കാരത്തിനിടയിലോ അതിന്റെ ശേഷമോ ആണ് യാത്ര അവസാനിക്കുന്നതെങ്കിൽ പ്രശ്നമില്ല.
ബാക്കി ഭാഗം അടുത്ത ബുള്ളറ്റിനിൽ ഇൻശാ അല്ലാഹ്
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 40
ജംഉം ഖസ്വ്റും ( 2)
ReplyDelete