بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
വിസർജ്ജന മര്യാദകൾ-4
غُفْرٰانَكَ الْحَمْدُ ِللهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعٰافَانِي
അർത്ഥം: “നാഥാ ,നിന്നോട് ഞാൻ മാപ്പപേക്ഷിക്കുന്നു. എന്നിൽ നിന്നും ക്ലേശങ്ങൾ അകറ്റുകയും എനിക്ക് സൗഖ്യം നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും”
ഈ ദിക് റിനു ശേഷമാണ് ആദ്യത്തെ ദിക് ർ ( അല്ലാഹുമ്മ ത്വഹിൽ ഖൽബീ... ) ചൊല്ലേണ്ടത് .
നാം ഉദ്ദേശിക്കുമ്പോൾ മലമൂത്രം ഒഴിവാക്കാനും അവ പിടിച്ചു വെക്കാനും കഴിവ് തന്ന അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവുകയില്ല. വിസർജ്ജന പ്രക്രിയയിൽ തകരാറുകൾ സംഭവിച്ചാൽ അത് വല്ലാത്ത വിഷമമായിത്തീരും. ഈ അനുഗ്രഹത്തിനനുസരിച്ചുള്ള നന്ദി നമ്മിൽ നിന്നുണ്ടാവുന്നില്ല. അതിന് അല്ലാഹുവിനോട് മാപ്പിറക്കേണ്ടിയിരിക്കുന്നു.
കക്കൂസുകളിൽ നിന്ന് ദിക് റുകൾ ചൊല്ലരുത്. പുറത്ത് വന്ന ശേഷമോ അല്ലെങ്കിൽ മനസ്സിൽ ചൊല്ലുകയോ ആണു വേണ്ടത്.
സഹോദരന്മാരേ, പരിശുദ്ധ ഇസ്ലാം എത്ര പവിത്രം ! മ്ലേച്ഛമായ ഈ മാലിന്യങ്ങൾ പുറത്തൊഴിവാക്കുന്നതിൽ പോലും എത്ര പുണ്യങ്ങളും ആരോഗ്യ സുരക്ഷയുമാണ് നബി (സ )പഠിപ്പിച്ചു തന്നത്. നാം ഇസ്ലാമിന്റെ പ്രചാരകരും ആ നേതാവിന്റെ അനുയായികളുമാവുക. കഴിവിന്റെ പരമാവധി ഇത്തരം സുന്നത്തുകൾ നാം നമ്മുടെ നിത്യജീവിതത്തിലേക്കു പകർത്തുക. സർവ്വശക്തനായ അല്ലാഹു തുണക്കട്ടെ. ആമീൻ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 36, PDFഫയൽ ഇവിടെ ക്ലിക് ചെയ്ത് ഡൗൺലോഡ് ചെയ്യാം
വിസർജ്ജന മര്യാദകൾ-4
ReplyDelete