بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
വുളൂഅ് മുറിയുന്ന കാര്യങ്ങൾ
1) മുൻ ദ്വാരത്തിലൂടെയോ പിൻ ദ്വാരത്തിലൂടെയോ വല്ലതു പുറപ്പെടൽ
2) ബുദ്ധിയുടെ വകതിരിവ് നീങ്ങൽ
3) മുൻ കയ്യിന്റെ പള്ളകൊണ്ട് മനുഷ്യന്റെ ഗുഹ്യസ്ഥാനം തൊടൽ
4) അന്യസ്ത്രീ പുരുഷന്മാർ മറയില്ലാതെ പരസ്പരം തൊടൽ
കുളി നിർബന്ധമാകുന്ന കാര്യങ്ങൾ
വലിയ അശുദ്ധിയുണ്ടയാൽ കുളി നിർബന്ധമാകും. വലിയ അശുദ്ധിയുടെ കാരണങ്ങൽ ആറാണ്.
1) മനിയ്യ് പുറപ്പെടുക
2) സംയോഗം ചെയ്യുക
3) മുസ്ലിം മരിക്കുക (ശഹീദാണെങ്കിൽ കുളിപ്പിക്കരുത് )
4) സ്ത്രീകൾക്ക് ആർത്തവമുണ്ടാവുക
5) പ്രസവിക്കുക
6) പ്രസവ രക്തമുണ്ടാവുക
കുളിയുടെ ഫർളുകൾ
1) നിയ്യത്ത്
2) ശരീരം മുഴുവൻ കഴുകൽ
കുളി സ്വഹീഹാകാൻ ഫർളുകളും ശർഥ്വുകളും ഉണ്ടായാൽ മതിയെങ്കിലും സുന്നത്തുകളും കൂടെ കൂടുമ്പോഴേ അത് പൂർണ്ണമാകുകയുള്ളൂ
കുളിയുടെ രൂപം
1) കുളിയുടെ സുന്നത്തുകൾ നിർവ്വഹിക്കുന്നു എന്ന നിയ്യത്തോട് കൂടെ ബിസ്മി ചൊല്ലുക
2) ശരീരത്തിലെ മാലിന്യങ്ങൾ നീക്കുക
3) വായിൽ വെള്ളം കൊപ്ളിക്കുകയും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുക
4) ശേഷം വുളൂഅ് ചെയ്യുക
5) കക്ഷം ,പൊക്കിൾ, ചെവി മുതലായവ സൂക്ഷിച്ച് കഴുകുക
6) താടിയും മുടിയും വെള്ളമെടുത്തു തിക്കകറ്റുക
7) ‘കുളി എന്ന ഫർളിനെ വീട്ടുന്നു’ എന്ന് നിയ്യത്ത് ചെയ്ത് തലയിൽ വെള്ളം ഒഴിച്ച് തേച്ച് കഴുകുക
8) പിന്നീട് വലത് വശവും ഇടത് വശവും വെള്ളം ഒഴിച്ച് തേച്ച് കഴുകുക
9) എല്ലാം മൂന്ന് തവണയാക്കുക
10) ഖ്വിബ്ലക്ക് മുന്നിട്ടും സംസാരം ഉപേക്ഷിച്ചും നിർവഹിക്കുക
11) അവസാനം വുളൂഇന്റെ അവസാനത്തിൽ ചൊല്ലുന്ന ദുആ ചെയ്യുക
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 38
വുളൂഅ് മുറിയുന്ന കാര്യങ്ങൾ
ReplyDeleteകുളിയുടെ രൂപം
vivaahathinu munpulla premam islaam engane kaanunnu,
ReplyDeleteplz inform me @ kpsabith@gmail.com
സാബിത്,
ReplyDeleteവായനയ്ക്ക് നന്ദി..
താങ്കളുടെ മെയിലിൽ അതിനുള്ള മറുപടി വൈകാതെ കിട്ടുന്നതാണ്. ഇസ്ലാമിക വിഷയങ്ങളിൽ ഉള്ള സംശയങ്ങൾ താങ്കൾക്ക് നേരിട്ട് മെയിൽ വഴി അയക്കാവുന്നതാണ്
No reply
ReplyDeletewhy?
സാബിത്,
ReplyDeleteതാങ്കളുടെ ചോദ്യത്തിനുള്ള മറുപടി മെയിലിൽ അയച്ചിരുന്നുവല്ലോ.
വീണ്ടും അത് ഇന്ന് ഫോർവേഡ് ചെയ്യുന്നതാണ് .മെയിൽ ചെക്ക് ചെയ്യുമല്ലോ
mr.sabith , you can read the reply by clicking here
ReplyDelete