بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മറവിയുടെ സുജൂദിനുള്ള കാരണങ്ങൾ -ഭാഗം-1
മറവിയുടെ സുജൂ ദിനുള്ള കാരണങ്ങൾ ആറ്
1) ഏതെങ്കിലും അബ് ആള് സുന്നത്ത് മറന്ന് കൊണ്ടോ ബോധപൂർവ്വമോ ഉപേക്ഷിക്കുക.(ഉദാ: ഖുനൂത്ത് ,ഒന്നാമത്തെ അത്തഹിയ്യാത്ത് ) ഇവയിൽ നിന്ന് ഒരു അക്ഷരം ഉപേക്ഷിച്ചാലും സുജൂദ് സുന്നത്താണ്.
ഖുനൂത്ത് ഓതാത്ത ഇമാമിനെ തുടർന്ന ശാഫിഇയ്യായ മഅ്മൂം ഖൂനൂത്ത് ഉപേക്ഷിച്ചാൽ സഹ്വിന്റെ സുജൂദ് ചെയ്യണം. മഅ്മൂം ഖുനൂത്ത് ഓതിയാലും ഇത് സുന്നത്താണ് അവന്റെ ഇമാം അത് ഓതിയിട്ടില്ലെന്നത് കൊണ്ടാണിത്.
അബ്ആളിൽ പെടാത്ത ഏതെങ്കിലും സുന്നത്ത് ഉപേക്ഷിച്ചാൽ (ഉദാ: റുകൂഇലെ ദിക് റുകൾ ) സുജൂദ് സുന്നത്തില്ല. അതറിഞ്ഞിട്ടും ബോധപൂർവ്വം സഹ്വിന്റെ സുജൂദ് ചെയ്താൽ നിസ്കാരം ബാത്വിലാകും.
2) നിർണ്ണിതമായ ഒരു അബ്ആള് സുന്നത്ത് ചെയ്തോ ഇല്ലയോ എന്ന് സംശയിക്കുക ( ഉദാ: ഖുനൂത്ത് ഓതിയോ ഇല്ലയോ എന്ന സംശയം)
3) നിർബന്ധമായിട്ടോ , സുന്നത്തായിട്ടോ ചൊല്ലാൻ നിർദ്ദേശമുള്ള വാചകം മറന്ന് കൊണ്ടോ ബോധപൂർവ്വമോ സ്ഥലം മാറ്റി ചൊല്ലുക. ഉദഹരണം : ഓതൽ നിർബന്ധമായ ഫാത്തിഹ നിറുത്തത്തിലാല്ലാത്ത സമയത്തോ, ഓതൽ സുന്നത്തായ ഖുനൂത്ത് അവസാനത്തെ ഇഅ്ത്തിദാലിനു മുമ്പോ ശേഷമോ , ഹൈആത്ത് സുന്നത്തിൽ പെട്ട സൂറത്ത് ഓതൽ നിറുത്തത്തിൽ അല്ലാത്ത സമയത്തോ ഓതുന്നത് പോലെ.
അതേ സമയം , ചൊല്ലണമെന്ന നിർദ്ദേശമുള്ള നിസ്കാരത്തിന്റെ തുടക്കത്തിൽ ചൊല്ലുന്ന തക്ബീറത്തുൽ ഇഹ്റാമോ അവസാനം ചൊല്ലേണ്ട സലാമോ, അതുപോലെ ചെയ്യണമെന്ന നിർദ്ദേശമുള്ള സുജൂദ് പോലുള്ള കർമ്മങ്ങളോ ബോധപൂർവ്വം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ നിസ്കാരം തന്നെ അസാധുവാകും.
മറ്റ് മൂന്ന് കാരണങ്ങൾ ബുള്ളറ്റിൻ 31 ൽ ഇൻശാ അല്ലാഹ്
آخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 30 : PDF file ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
bulletin 30
ReplyDeleteമറവിയുടെ സുജൂദ് -കാരണങ്ങൾ -ഭാഗം 1