بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
വുളൂഇന്റെ സുന്നത്തുകൾ
1. വുളൂഇന്റെ സുന്നത്തുകൾ വീട്ടുന്നുവെന്ന് തുടക്കത്തിൽ നിയ്യത്ത് ചെയ്യുക.
2. ഖിബ്ലക്ക് മുന്നിടുക
3. മുൻകൈ രണ്ടും ഒപ്പം കഴുകുക.
4. മുൻകൈ കഴുകുമ്പോൾ ബിസ് മിയും മറ്റ് ദിക്റുകളും ചൊല്ലുക.
5. മിസ്വാക്ക് ചെയ്യുക
6. വായിൽ വെള്ളം കൊപ്ളിക്കുകയും മൂക്കിൽ വെള്ളം കയറ്റിചീറ്റുകയും ചെയ്യുക.
7. തല മുഴുവനും തടവുക.
8. ചെവി രണ്ടും (ഉള്ളും പുറവും )ഒന്നിച്ച് കഴുകുക.
9. കൈകാലുകളിൽ വലത്തേത് മുന്തിക്കുക
10. അവയവങ്ങൾ തേച്ച് കഴുകുക
11. തുടർച്ചയായി കൊണ്ട് വരിക
12. കൈമുട്ട്, കാൽ മടമ്പ് മുതലായ സ്ഥലങ്ങൾ സൂക്ഷിച്ച് കഴുകുക.
13. സംസാരം ഉപേക്ഷിക്കുക.
14. അവസാനം ദുആ ചെയ്യുക ( അടുത്ത ബുള്ളറ്റിനുകളിൽ ദുആ ഉൾപ്പെടുത്താം ഇൻശാ അല്ലാഹ്)
15. എല്ലാം മൂന്ന് തവണ ചെയ്യുക
16. അവശേഷിക്കുന്ന വെള്ളത്തിൽ നിന്ന് അല്പം കുടിയ്ക്കൽ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin 26 , PDF ഫയൽ ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
വുളൂഇന്റെ സുന്നത്തുകൾ
ReplyDelete