بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഉറക്കം
അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽ പെട്ടതാണ് ഉറക്കം. അത് കൊണ്ട് തന്നെ ഉറങ്ങാൻ കിടാക്കുമ്പോൾ അല്ലാഹുവിനെ പ്രത്യേകം ഓർക്കൽ സുന്നത്താണ്.
പ്രധാന സുന്നത്തുകൾ:
താഴെയുള്ള ദിക്റുകൾ ഉരുവിടുക;
بِاسْمِكَ اللَّهُمَّ أَحْيٰا وَأَمُوتُ
بِاسْمِكَ اللَّهُمَّ أَحْيٰا وَأَمُوتُ
بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهٰا وَإِنْ أَرْسَلْتَهٰا فَاحْفَظْهٰا بِمٰا تَحْفَظُ بِهِ عِبٰادَكَ الصّٰالِحِينَ.
കൂടാതെ , ഉറങ്ങുമ്പോൾ വുളൂഅ് ഉണ്ടായിരിക്കലും ,മുഖവും നെഞ്ചും ഖ്വിബ്ലക്ക് നേരെ തിരിച്ചു വലത് ഭാഗം ചെരിഞ്ഞ് കിടക്കലും (സാധ്യമല്ലെങ്കിൽ ഇടതു ഭാഗം ചരിഞ്ഞ് കിടക്കണം അതും സാധ്യമല്ലെങ്കിൽ കാലിന്റെ ഉൾഭാഗവും മുഖവും ഖ്വിബ്ലയുടെ ഭാഗത്തേക്ക് തിരിച്ചു മലർന്നു കിടക്കണം ) സുന്നത്താണ്. അത് പോലെ ബ്രഷ് ചെയ്യലും (ദന്ത ശുചീകരണം ) സൂറത്തുൽ ഫാതിഹ, ഇഖ്ലാസ്, മുഅവ്വദതൈനി എന്നിവ ഓതി ഇരുകയ്യിലും ഊതി ശരീരമാസകലം തടവലും ആയത്തിൽ കുർസി ഓതലും , സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നിവ ഓരോന്നും 33 തവണ ചൊല്ലലും സുന്നത്താണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 19
# 19
ReplyDeleteഉറക്കം
വളരെ ഉപകാര പ്രദം.
ReplyDeleteഈ ദിക്റുകളുടെ അർത്ഥം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
പിന്നെ ഉറക്കമുണരുമ്പോൾ ചൊല്ലേണ്ടതും ഒരു ബുള്ളറ്റിനായി ചേർക്കാൻ ശ്രമിക്കുക.