بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഓത്തിന്റെ സുജൂദ്
ഓത്തിന്റെ സുജൂദ്
സജ്ദയുടെ ആയത്ത് പാരായണം ചെയ്റ്റ ആൾക്കും അത് ശ്രവിച്ചയാൾക്കും മാത്രമായി സുന്നത്തുള്ള സുജൂദാണ് ഓത്തിന്റെ സുജൂദ്. ഇത് നിസ്കാരത്തിലും അല്ലാത്ത സമയത്തും സുന്നത്തുണ്ട്. നിസ്കരിക്കുന്നവൻ തന്റെ ഇമാമല്ലാത്ത അന്യർ ഓതുന്നത് കേട്ട് സുജൂദ് ചെയ്യാൻ പാടില്ല. നിസ്കാരം ബാത്വിലാകും. ജമാഅത്തായി നിസ്കരിക്കുമ്പോൾ ഇമാം സുജൂദ് ചെയ്താൽ മാത്രമേ മഅ്മൂം സുജൂദ് ചെയ്യാവൂ. ഇമാം ഓത്തിന്റെ സുജൂദിലേക്ക് പോയതറിഞ്ഞിട്ടും മഅ്മൂം സുജൂദ് ചെയ്യാതിരുന്നാൽ അവന്റെ നിസ്കാരം നിഷ്ഫലമാകും.
പതുക്കെ ഓതുന്ന നിസ്കാരങ്ങളിൽ ഓത്തിന്റെ സുജൂദിനെ നിസ്കാരത്തിൽ നിന്നും വിരമിക്കുന്നത് വരെ പിന്തിക്കൽ ഇമാമിനു സുന്നത്താണ്.
ഓത്തിന്റെ സുജൂദിന്റെ നിബന്ധനകൾ :
അശുദ്ധിയിൽ നിന്നും ശുദ്ധിയാകുക, സ്ഥലം , വസ്ത്രം, ശരീരം എന്നിവ നജസിൽ നിന്നും ശുദ്ധിയായിരിക്കുക, ഔറത്ത് മറയ്ക്കുക, ആയത്തിൽ നിന്നും വിരമിക്കുക, ഖിബ്ലക്ക് മുന്നിടുക, ആയത്തോതി തീർന്നതിനും സുജൂദിനും ഇടയിൽ വലിയ ഇടവേളയില്ലാതിരിക്കുക എന്നിവയെല്ലാം ശർത്വുകൾ (നിബന്ധനകൾ )ആണ്.
ഫർളുകൾ :
ഓത്തിന്റെ സുജൂദ് ചെയ്യുന്നത് നിസ്കാരത്തിലാണെങ്കിൽ ഒരു സുജൂദ് ചെയ്യുക എന്ന ഒരു ഫർളേയുള്ളൂ.
നിസ്കാരത്തിനു പുറത്താകുമ്പോൾ നാലു ഫർളുകൾ ഉണ്ട് ; നിയ്യത്ത് ചെയ്യുക, തക്ബീറത്തുൽ ഇഹ്റാം ചെയ്യുക, ഒരു സുജൂദ് നിർവഹിക്കുക, സലാം വീട്ടുക എന്നിവയാണവ.
സൂന്നത്തുകളും ,ദുആയും അടുത്ത ബുള്ളറ്റിനിൽ .. ഇൻശാ അല്ലാഹ്
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 12
bulletin # 12
ReplyDeleteഓത്തിന്റെ സുജൂദ് ഭാഗം -1