പ്രിയ സഹോദരങ്ങളെ,
السلام عليكم
ദൈനം ദിന ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമായ ഐ.ടി സംവിധാനം /മേഖല പ്രയോജനപ്പെടുത്തുന്ന പതിനായിരക്കണക്കിന് മലയാളികളെ ലക്ഷ്യം വെച്ച് തുടങ്ങിയതാണ് ഇസ്ലാമിക് ബുള്ളറ്റിൻ.
ഇതിനകം നൂറിലധികം ബുള്ളറ്റിനുകൾ ഇ-മെയിൽ ഗ്രൂപ്പ് വഴി നിങ്ങളിൽ പലരുടെയും കൈകളിൽ എത്തിയിട്ടുണ്ടാവുമെന്ന് കരുതുന്നു.
ഒരു മുസ്ലിമിന് നിത്യ ജീവിതത്തിൽ പാലിക്കൽ നിർബന്ധമായ അനുഷ്ടാനങ്ങളെകുറിച്ചും ക്രയവിക്രയങ്ങളിൽ ഇസ്ലാം അനുശാസിക്കുന്ന മാർഗങ്ങളെ കുറിച്ചും ഒരു മുസ്ലിമിന്റെ ദിന-രാത്ര ചര്യകളെ കുറിച്ചും ,ഇസ്ലാമിക ചരിത്രങ്ങളെ കുറിച്ചും പരമാവധി വായനക്കാർക്ക് മനസ്സിലാവുന്ന രൂപത്തിൽ മാതൃഭാഷയിൽ തന്നെ പഠനാർഹമായ ചെറിയ ചെറിയ അദ്ധ്യായങ്ങളായാണ് ബുള്ളറ്റിൻ തയ്യാറാക്കിയിട്ടുള്ളത്.
വിവാദങ്ങൾ ഏതുമില്ലാതെ തനതായ ഇസ്ലാമിക ആശയ ആദർശങ്ങളെ ശാഫിഈ മദ്ഹബ് അനുസരിച്ച് വിശദീകരിക്കുകയണിവിടെ
ബുള്ളറ്റിൻ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും സർവ്വ ശക്തനായ അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.
അല്ലഹു പൊരുത്തപ്പെടുന്ന ഒരു അമലായി സ്വീകരിക്കപ്പെടുകയും നാളെ സ്വർഗം ലഭിക്കാൻ കാരണവുമാകട്ടെ. അപാകതകൾ അവൻ പൊറുത്ത് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
11-05-2009 തിങ്കൾ മുതൽ ഇസ്ലാമിക് ബുള്ളറ്റിൻ എന്ന ഈ ബ്ലോഗ് വഴി (തുടക്കം മുതലുള്ള ബുള്ളറ്റിനുകൾ ) ഓരോ അദ്ധ്യായങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ് .
ഇൻശാ അല്ലാഹ്.
അഭിപ്രായങ്ങൾ അറിയിക്കണമെന്ന അഭ്യർത്ഥനയോടെ
ഇസ്ലാമിക് ബുള്ളറ്റിൻ
ഇ മെയിൽ: islbtn@gmail.com
Islamic Bulletin starting from 11/05/2009
ReplyDeleteവിവാദങ്ങൾ ഏതുമില്ലാതെ തനതായ ഇസ്ലാമിക ആശയ ആദർശങ്ങളെ ശാഫിഈ മദ്ഹബ് അനുസരിച്ച് വിശദീകരിക്കുകയണിവിടെ
നന്നായി..ആശംസകൾ
ReplyDeletevery good
ReplyDelete