بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഒരു പ്രത്യേക തരം പാദരക്ഷയാണ് ഖുഫ്ഫ. (സേഫ്റ്റി ഷൂ പോലെ )
വുളു എടുക്കുമ്പോൾ കാലുകൾ കഴുകുന്നതിനു പകരം കാലിൽ ധരിച്ച ഖുഫ്ഫ തടവാം
ഇതിന് 5 നിബന്ധനകൾ ഉണ്ട്
1) രണ്ട് ഖുഫ്ഫകളും ശുദ്ധമായിരിക്കണം
2) രണ്ട് ഖുഫ്ഫകളും കാലിൽ നിന്ന് കഴുകൽ നിർബന്ധമായ സ്ഥലം ചുറ്റു ഭാഗത്ത് നിന്നും അടിഭാഗത്തു നിന്നും മറയ്ക്കണം.
3) ഖുഫ്ഫയോടു കൂടെ (ഖുഫ ധരിച്ച് ) സാധാരണ നിലയിൽ നടക്കാൻ കഴിയണം
4) വെള്ളമൊഴിച്ചാൽ കാലിലേക്ക് എത്താതിരിക്കണം
5) ചെറിയതും വലുതുമായ അശുദ്ധികളിൽ നിന്ന് പൂർണ്ണ ശുദ്ധിയായതിനു ശേഷം ഖുഫ്ഫ ധരിക്കണം
ഈ നിബന്ധനകൾ ഉള്ളപ്പോൾ , നാട്ടിൽ താമസിക്കുന്നവന് അശുദ്ധിയുണ്ടായത് മുതൽ ഒരു രാപകലും യാത്രക്കാരന് മൂന്ന് രാപകലും ഖുഫ്ഫ തടവാം.
ഖുഫ്ഫ തടവുന്നതിന്റെ ചുരുങ്ങിയ രൂപം അതിന്റെ മുകളിൽ അല്പഭാഗം തടവലാണ്
ഈ നിബന്ധനകൾ പ്രകാരം സോക്സിൽ തടവൽ അനുവദനീയമല്ല. നാലു മദ്ഹബിന്റെയും വീക്ഷണം ഇത് തന്നെയാണ്. മാത്രമല്ല വുളുഇൽ കാലുകൾ കഴുകണമെന്നത് ഖുർആൻ വ്യക്തമായി പറഞ്ഞതാണ്. ഖുഫ്ഫയിൽ തടവാമെന്നത് സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടതുമാണ്. എന്നാൽ സോക്സ് പോലുള്ളതിന്റെ മേൽ തടവാമെന്ന് സ്വഹീഹായ ഹദീസുകളിലില്ല. അപ്പോൾ ഖുർആനിന്റെ വ്യക്തമായ കല്പനയെ ഏതെങ്കിലും ഭലഹീനമായ ഹദീസുകളെകൊണ്ട് നിരാകരിക്കാവുന്നതല്ല.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-01
ഇസ്ലാമിക് ബുള്ളറ്റിൽ # 1
ReplyDeleteഖുഫ്ഫ തടവൽ
സോക്സിനു മുകളില്‍ തടവിയാലും അത് തയമ്മും തന്നെയാണ്
ReplyDeleteസോക്സിനെ മാത്രം മാറ്റി നിര്‍ത്താന്‍ മതിയായ ഏത് ഹദീസാണ് നിങ്ങള്‍ തെളിവ് പിടിക്കുന്നത് ?
ആസിഫ് ഉസ്മാൻ
ReplyDeleteഇവിടെ തയ്യമ്മും ചെയ്യുന്ന കാര്യം പറഞ്ഞിട്ടില്ലല്ലോ
ഖുഫ തടവുന്നതാണ് അതിൽ സോക്സ് ഒഴിവാക്കുന്ന കാര്യം നിബന്ധനകൽ വാായിച്ചാൽ മനസ്സിലാവും
തയമ്മും എന്താണെന്ന് അറിയാത്തവരോട് ഹദീസ് പറഞ്ഞിട്ട് എന്ത് കാര്യം
ആദ്യം കാര്യങ്ങൾ വിവരമുള്ളവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക
ആശംസകൾ